23 -ാം വയസ്സിൽ, 1.7 ദശലക്ഷം യെൻ (10.1 ലക്ഷം രൂപ) ലേലത്തിൽ ഹയാതോ കവാമുറ ഒരു പഴയ ഫ്ലാറ്റ് വാങ്ങി. ചെറിയ നവീകരണ പ്രവൃത്തികൾ ഒക്കെ അവിടെ നടത്തിയെങ്കിലും ആറ് വർഷത്തിന് ശേഷം 4.3 ദശലക്ഷം യെന്നിന് (₹25.6 ലക്ഷം) ആ വസ്തു വിൽക്കുന്നതിന് മുമ്പ് 340,000 യെൻ (₹2 ലക്ഷം) വാർഷിക വാടകയായി ഇദ്ദേഹം സമ്പാദിച്ചു.
പലതരത്തിൽ പണം സമ്പാദിക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇത്തരത്തിൽ ഒരു വ്യക്തി അപൂർവമായിരിക്കാം. തൻ്റെ നഗരത്തിലെ തകർന്നുവീഴാറായതും ആർക്കും താല്പര്യമില്ലാത്തതുമായ വീടുകൾ കണ്ടെത്തി ചെറിയ വിലയിൽ അവ സ്വന്തമാക്കി അറ്റകുറ്റപ്പണികൾ നടത്തി അവ വാടകയ്ക്ക് നൽകി കോടികൾ സമ്പാദിച്ചാണ് ഇയാൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നത്.
ജപ്പാനിലെ ഒസാക്കയിൽ നിന്നുള്ള ഹയാതോ കവാമുറ എന്ന 38 -കാരനാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട 200 വീടുകൾ സ്വന്തമാക്കി അവ ഇപ്പോൾ വാടകയ്ക്ക് നൽകുന്നത്. വാടകയിനത്തിൽ ഇതുവരെ അദ്ദേഹം 8.2 കോടി രൂപ സമ്പാദിച്ചു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയെ വ്യത്യസ്തമായ രീതിയിൽ പരീക്ഷിച്ചാണ് ഈ നേട്ടം ഇദ്ദേഹം സ്വന്തമാക്കിയത്.
23 -ാം വയസ്സിൽ, 1.7 ദശലക്ഷം യെൻ (10.1 ലക്ഷം രൂപ) ലേലത്തിൽ ഹയാതോ കവാമുറ ഒരു പഴയ ഫ്ലാറ്റ് വാങ്ങി. ചെറിയ നവീകരണ പ്രവൃത്തികൾ ഒക്കെ അവിടെ നടത്തിയെങ്കിലും ആറ് വർഷത്തിന് ശേഷം 4.3 ദശലക്ഷം യെന്നിന് (₹25.6 ലക്ഷം) ആ വസ്തു വിൽക്കുന്നതിന് മുമ്പ് 340,000 യെൻ (₹2 ലക്ഷം) വാർഷിക വാടകയായി ഇദ്ദേഹം സമ്പാദിച്ചു.
1 മില്യൺ യെൻ (6 ലക്ഷം രൂപ) -യിൽ താഴെ വിലയുള്ള പഴയ വീടുകളാണ് ഇദ്ദേഹം പ്രധാനമായും വാങ്ങിക്കുന്നത്. ശേഷം ആ വസ്തുക്കളിൽ ചെറിയ നവീകരണ പ്രവൃത്തികൾ നടത്തും. പുനരുദ്ധാരണ ചെലവ് കുറച്ച് ലാഭം മാത്രം ലക്ഷ്യമാക്കി ഈ വീടുകൾ വേഗത്തിൽ ചെറിയ തുകയിൽ ആളുകൾക്ക് വാടകയ്ക്ക് നൽകുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ഇത്തരത്തിൽ ഇതുവരെ 200 വീടുകളാണ് ഇദ്ദേഹം സ്വന്തമായി വാങ്ങി വാടകയ്ക്ക് നൽകി ശേഷം മറിച്ചുവിറ്റത്.