60 വർഷമായി ഇരുവരും വിവാഹിതരായിട്ട്. ഇപ്പോഴും രണ്ടുപേരും എത്രമാത്രം പരസ്പരം സ്നേഹിക്കുന്നു എന്നും അങ്ങോട്ടുമിങ്ങോട്ടും കരുതലാകുന്നു എന്നും കാണിക്കുന്നതാണ് വീഡിയോ. 

കലർപ്പില്ലാത്ത സ്നേഹം ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ടോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. മിക്കവാറും സ്നേഹരാഹിത്യത്തിന്റെയും അക്രമങ്ങളുടേയും വിദ്വേഷത്തിന്റെയും കഥകളാണ് നമ്മുടെ കാതുകളിൽ എത്താറുള്ളത്. എന്നാൽ, അത് മാത്രമല്ല അതിമനോഹരമായ ചില നിമിഷങ്ങൾ കൂടി സോഷ്യൽ മീഡിയ നമുക്ക് മുന്നിൽ എത്തിക്കാറുണ്ട്. 

അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇൻഫ്ലുവൻസറായ അനിഷ് ഭ​ഗത് ആണ് ഈ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

ഭ​ഗതിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് വീഡിയോയിൽ ഉള്ളത്. 60 വർഷമായി ഇരുവരും വിവാഹിതരായിട്ട്. ഇപ്പോഴും രണ്ടുപേരും എത്രമാത്രം പരസ്പരം സ്നേഹിക്കുന്നു എന്നും അങ്ങോട്ടുമിങ്ങോട്ടും കരുതലാകുന്നു എന്നും കാണിക്കുന്നതാണ് വീഡിയോ. ഭ​ഗതിന്റെ മുത്തശ്ശൻ വയ്യാതെ ഐസിയുവിൽ ആയിരുന്നു. ഐസിയുവിലുള്ള മുത്തശ്ശനെ വീഡിയോയിൽ കാണാം. മുത്തശ്ശിയും സങ്കടത്തോടെ അടുത്തിരിക്കുന്നുണ്ട്. 

‌എന്തായാലും, പിന്നീട് മുത്തശ്ശൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലെത്തി. ആഴ്ചകളുടെ കാത്തിരിപ്പിന് ശേഷം ഒടുവിൽ മുത്തശ്ശൻ വീട്ടിലെത്തി എന്ന് ഭ​​ഗത് വീഡിയോയിൽ പറയുന്നത് കാണാം. വീട്ടിലേക്ക് വരുന്ന മുത്തശ്ശനെയാണ് വീഡിയോയിൽ കാണുന്നത്. മുത്തശ്ശിയാകട്ടെ സ്വന്തം കൈകൊണ്ട് തന്നെ മുത്തശ്ശന് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കുന്നത് കാണാം. 

അത് മാത്രമല്ല, ഒരു ബൊക്കയുമായിട്ടാണ് മുത്തശ്ശി മുത്തശ്ശനെ വരവേൽക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹം എത്രമാത്രം ആഴത്തിലുള്ളതാണ് എന്ന് വീഡിയോയിൽ കാണാം. മുത്തശ്ശി സ്നേഹത്തോടെ തന്റെ കൈകൾ കൊണ്ട് തന്നെ മുത്തശ്ശനുള്ള ഭക്ഷണം നൽകുകയാണ് എന്നും ഭ​ഗത് പറയുന്നുണ്ട്. 

View post on Instagram

ഇപ്പോഴും ഇങ്ങനെയുള്ള സ്നേഹം നിലനിൽക്കുന്നുണ്ടോ എന്ന് നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. അതുപോലെ, മുത്തശ്ശനും മുത്തശ്ശിക്കും ദൈവം എല്ലാ വിധ അനു​ഗ്രങ്ങളും നൽകട്ടെ എന്ന് കമന്റുകൾ നൽകിയവരും, ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

സൈമണെ കണ്ടെത്താൻ എന്നെ സഹായിക്കണം, വീഡിയോയുമായി യുവതി, വെറും 22 മണിക്കൂറിനുള്ളിൽ യുവാവിനെ കണ്ടെത്തി നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം