Asianet News MalayalamAsianet News Malayalam

ഭാര്യയുടെ മുൻഭർത്താവിനെ പരിചരിക്കാൻ ജീവിതമുഴിഞ്ഞുവച്ച യുവാവ്, ഇവരുടെ സ്നേഹം വേറെ ലെവലാണ്

ഇപ്പോൾ ക്രിസ്സും ജെയിംസും ചേർന്നാണ് ബ്രാൻഡണെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതും എല്ലാം. 

man taking care of wifes ex husband who she divorced after an accident rlp
Author
First Published Mar 6, 2024, 4:25 PM IST

ഭാര്യയുടെ മുൻ ഭർത്താവിനെ പരിചരിക്കാൻ വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കയാണ് ജെയിംസ് ആംസ്ട്രോങ് എന്ന യുവാവ്. ഒരപകടത്തിൽ പെട്ട് കോമയിലാണ് ജെയിംസിന്റെ ഭാര്യ ക്രിസ്സിന്റെ മുൻ ഭർത്താവ് ബ്രാൻ‌ഡൺ സ്മിത്ത്. 

ഹൈസ്കൂൾ കാലം മുതൽ ക്രിസ്സും ബ്രാൻഡണും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. എന്നാൽ, വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴേക്കും ഒരു കാറപകടത്തിൽ ബ്രാൻഡണിന് ​ഗുരുതരമായി പരിക്കേറ്റു. അതയാളെ കോമയിലാക്കി. മാനസികമായോ ശാരീരികമായോ എന്തെങ്കിലും ചെയ്യാനാവാത്ത അവസ്ഥയിലായി ബ്രാൻഡൺ. 

വർഷങ്ങളോളം ക്രിസ് തന്റെ ഭർത്താവിനെ പരിചരിച്ചു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞു പോയപ്പോൾ അവൾ ബ്രാൻഡണെ വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, വിവാഹമോചിതരായെങ്കിലും നിയമപരമായി അവൾ ബ്രാൻഡണിന്റെ രക്ഷാകർത്താവായിരിക്കാൻ തീരുമാനിച്ചിരുന്നു. വിവാഹത്തിന് ഏത് അവസ്ഥയിലും കൂടെയുണ്ടാകും എന്ന് താൻ വെറുതെ പറഞ്ഞതല്ല എന്നും അതുകൊണ്ടാണ് നിയമപരമായി ബ്രാൻഡണിന്റെ രക്ഷാകർത്താവായി ഇരിക്കുന്നത് എന്നും ക്രിസ് പറയുന്നു. തനിക്ക് ബ്രാൻഡണിന്റെ ഭാര്യയായിരിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തെ മരണം വരെ പരിചരിക്കാനും നോക്കാനും താൻ ആ​ഗ്രഹിച്ചു എന്നാണ് ക്രിസ് പറയുന്നത്. 

അങ്ങനെ 2014 -ൽ അവൾ ജെയിംസിനെ കണ്ടുമുട്ടി. അധികം വൈകാതെ ഇരുവരും വിവാഹിതരായി. ആദ്യം തന്നെ ക്രിസ് ജെയിംസിനോട് പറഞ്ഞത് ബ്രാൻഡണിന്റെ കാര്യമായിരുന്നു. അതിൽ ജെയിംസിന് യാതൊരു പരാതിയും ഇല്ലായിരുന്നു. ഇപ്പോൾ ക്രിസ്സും ജെയിംസും ചേർന്നാണ് ബ്രാൻഡണെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതും എല്ലാം. അവരുടെ മക്കള്‍ ബ്രാന്‍ഡണെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.

ജെയിംസ് പറയുന്നത്, നാളെ എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ച് ബ്രാൻഡൺ ജീവിതത്തിലേക്ക് പൂർണമായും തിരികെ എത്തിയാൽ ക്രിസ്സിനെ താൻ അയാൾക്ക് വിട്ടുകൊടുക്കും എന്നാണ്. ഇനി അഥവാ ക്രിസ്സിന് എന്തെങ്കിലും സംഭവിച്ചാൽ പോലും ബ്രാൻഡണെ താൻ പരിചരിക്കും എന്നും ജെയിംസ് പറയുന്നു. 

Follow Us:
Download App:
  • android
  • ios