Asianet News MalayalamAsianet News Malayalam

തോക്ക് ചൂണ്ടി ഫാർമസിയില്‍ നിന്നും വയാഗ്ര കവർന്ന യുവാവ് പിടിയിൽ

കുറിപ്പടി വായിച്ച് അമ്പരന്ന ഫാർമസി ജീവനക്കാരന് നേരെ ഇയാൾ തോക്ക് ചൂണ്ടുകയും മരുന്നുകൾ വേഗത്തിൽ എടുത്ത് തരാൻ ആവശ്യപ്പെടുകയും ചെയ്തു. 

man who stole Viagra from a pharmacy at gunpoint was arrested bkg
Author
First Published Oct 26, 2023, 2:03 PM IST | Last Updated Oct 26, 2023, 2:03 PM IST


തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി ഫാർമസിയിൽ നിന്നും വയാഗ്രയും മറ്റ് മരുന്നുകളും തട്ടിയെടുത്ത് യുവാവ്. വിചിത്രമായ രീതിയിൽ മരുന്നുകളുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ഒരു കുറിപ്പടി ഫാർമസി ജീവനക്കാരന് നൽകിയ ശേഷം തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ഇയാൾ വയാഗ്രയും കുറിപ്പടിയിലെ മറ്റ് മരുന്നുകളും തട്ടിയെടുത്ത് കടന്ന് കളഞ്ഞത്. ഫ്ളോറിഡയിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു മോഷണം റിപ്പോർട്ട് ചെയ്തത്.  ഫ്ലോറിഡ സ്വദേശിയായ തോമസ് മ്യൂസ് എന്ന 23 കാരനാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഫാർമസിയിലെത്തിയ തോമസ് മ്യൂസ് ആദ്യം ഒരു വലിയ കുറിപ്പടി ഫാർമസി ജീവനക്കാരന് നൽകുകയായിരുന്നെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'ഇത് സായുധ കവര്‍ച്ചയാണ്' എന്ന് തുടങ്ങുന്ന കുറിപ്പടിയില്‍ വയാഗ്രയോടൊപ്പം എഴുതിയിരിക്കുന്ന മരുന്നുകള്‍ നൽകിയില്ലെങ്കിൽ അവരെ വെടിവയ്ക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു ഭീഷിണി സന്ദേശവും ഉണ്ടായിരുന്നു. കുറിപ്പടി വായിച്ച് അമ്പരന്ന ഫാർമസി ജീവനക്കാരന് നേരെ ഇയാൾ തോക്ക് ചൂണ്ടുകയും മരുന്നുകൾ വേഗത്തിൽ എടുത്ത് തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന് പോയ ജീവനക്കാരൻ ഉടൻതന്നെ മരുന്നുകൾ ഇയാൾക്ക് കൈമാറി. തോമസ് മ്യൂസ് പെട്ടെന്ന് തന്നെ മരുന്നുകളുമായി അവിടെ നിന്നും കടന്നു കളഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'പ്രേത ഗ്രാമം' ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം; അതിമനോഹരമായ വീഡിയോ വൈറല്‍ !

എട്ട് കോടി വിലവരുന്ന ദിനോസര്‍ അസ്ഥികള്‍ ചൈനയ്ക്ക് മറിച്ച് വിറ്റ നാല് യുഎസ് പൗരന്മാര്‍ അറസ്റ്റില്‍

മുഷിഞ്ഞ ചുരുട്ടിയ കടലാസിൽ ഇങ്ങനെ എഴുതിയിരുന്നു, ' ഇതൊരു സായുധ കവർച്ചയാണ്, ദയവായി സഹകരിക്കുക. നിന്നെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പരിഭ്രമം കാണിക്കരുത്, ദയവായി ഈ നിർദ്ദേശങ്ങൾ പാലിക്കുക, അല്ലെങ്കിൽ, എന്‍റെ ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിയെ ഞാൻ വെടിവയ്ക്കും." ഒർലാൻഡോ പോലീസിന്‍റെ സാമൂഹിക മാധ്യമ പോസ്റ്റ് അനുസരിച്ച്, സംശയാസ്പദമായ രീതിയിൽ തോമസ് മ്യൂസ് കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് കണ്ട പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും മോഷ്ടിച്ച മരുന്നുകളും കുറിപ്പടിയും പിടിച്ചെടുത്തു.  സെൻട്രൽ ഫ്ലോറിഡയിൽ സമാനമായ മറ്റൊരു കവർച്ചയും താൻ നടത്തിയതായി തോമസ് മ്യൂസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios