1999 ഒമ്പതിലാണ് സഹോദനെ കാണാതെ പോകുന്നത്. പിന്നാലെ നിരവധി വര്‍ഷങ്ങള്‍ അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കുറിച്ച് ഒരുവിവരവും ലഭിച്ചില്ല. ഒടുവില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പത്രപരസ്യത്തില്‍ നിന്നുമാണ് അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തിന് ലഭിക്കുന്നത്. 


മ്മുടെ പ്രിയപ്പെട്ടവർ നമുക്കിടയിൽ നിന്ന് പെട്ടെന്നൊരു നിമിഷത്തിൽ അപ്രത്യക്ഷമായി പോവുക, പിന്നീട് ഒരിക്കലും അവർ എവിടെയാണെന്ന് പോലും അറിയാൻ കഴിയാതെ വരിക. ഇത്തരം അവസ്ഥകൾ സമ്മാനിക്കുന്നത് വലിയ മാനസിക പ്രതിസന്ധിയാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഓരോ ദിവസവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. പ്രിയപ്പെട്ടവരുടെ പരാതിയിൽ അധികാരികൾ അന്വേഷണം നടത്താറുണ്ടെങ്കിലും ഇന്നും കണ്ടെത്താനാകാതെ, ഉറ്റവരിൽ നിന്നും അകന്നു പോയവർ നിരവധിയാണ്. സാമൂഹിക മാധ്യമങ്ങളും പത്രവാർത്തകളും ഒക്കെ ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും നമുക്ക് വഴികാട്ടികളാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. 25 വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരു വ്യക്തിയെ അദ്ദേഹത്തിന്‍റെ സഹോദരി ഒരു പത്രക്കുറിപ്പിലൂടെ തിരിച്ചറിഞ്ഞ വാർത്തയായിരുന്നു അത്. 

ഈയാഴ്ച ആദ്യമാണ് 25 വർഷം മുമ്പ് കാണാതായ വ്യക്തിയെ അദ്ദേഹത്തിന്‍റെ സഹോദരി തിരിച്ചറിഞ്ഞതെന്ന് ലാസെൻ കൗണ്ടി ഷെരീഫിന്‍റെ ഓഫീസ് പറയുന്നു. സൗത്ത് ലോസ് ഏഞ്ചൽസിൽ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജ്ഞാതനായ വ്യക്തിയെ കുറിച്ചുള്ള വാർത്താ കുറിപ്പാണ് കണ്ടുമുട്ടലിന് വഴിയൊരുക്കിയത്. വാർത്താക്കുറിപ്പ് വായിച്ച് യുവതി വർഷങ്ങൾക്ക് മുൻപ് കാണാതായ തന്‍റെ സഹോദരനാണ് അതെന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് വർഷങ്ങൾക്ക് ശേഷമുള്ള ആ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. 1999 -ലാണ് യുവതി പറയുന്നത് അനുസരിച്ച് അവരുടെ സഹോദരനെ കാണാതായത്. അതിന് ശേഷം നിരവധി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 

വളർത്തു പൂച്ച കാലില്‍ മാന്തി; രക്തം വാര്‍ന്ന് ഉടമ മരിച്ചു

എന്തൊക്കെയായാലും പതിറ്റാണ്ടുകൾക്ക് ഇപ്പുറം തന്‍റെ സഹോദരനെ കണ്ടെത്താൻ ആയതിന്‍റെ സന്തോഷത്തിലാണ് യുവതി. ഏപ്രിൽ 15 -നാണ് ഇദ്ദേഹത്തെ സൗത്ത് ലോസ് ഏഞ്ചൽസിലെ ലിൻവുഡിലെ സെന്‍റ് ഫ്രാൻസിസ് മെഡിക്കൽ സെന്‍ററിൽ നിന്നും കണ്ടെത്തിയത്. സ്വന്തം പേര് പോലും ഓർമ്മ ഇല്ലാതിരുന്ന ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആശുപത്രി അധികൃതർ നൽകിയ പത്രവാർത്തയാണ് ഈ വീണ്ടെടുക്കലിന് വഴിയൊരുക്കിയത്. അതേസമയം സഹോദരന്‍റെയോ സഹോദരിയുടെയോ വ്യക്തി വിവരങ്ങളോ മറ്റ് തിരിച്ചറില്‍ കാര്യങ്ങളോ സ്വകാര്യതയെ മാനിച്ച് പോലീസ് പുറത്ത് വിട്ടിട്ടില്ല. 

കാലാവസ്ഥാ വ്യതിയാനം; മഹാസമുദ്രങ്ങളില്‍ മുങ്ങിപ്പോകുന്ന കുഞ്ഞന്‍ ദ്വീപ് രാഷ്ട്രങ്ങളും കാലാവസ്ഥാ ഉച്ചകോടിയും