Asianet News MalayalamAsianet News Malayalam

'എടാ കൊരങ്ങാ...'; മർമോസെറ്റ് കുരങ്ങുകള്‍ പരസ്പരം പേരുകൾ വിളിച്ച് ആശയവിനിമയം നടത്തുന്നെന്ന് പഠനം

കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് അമ്പതിനായിരത്തിലധികം ശബ്ദങ്ങളിലെ ചെറിയ ശബ്ദ വ്യതിയാനങ്ങളെ അടക്കം അടിസ്ഥാനമാക്കി വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 

Marmoset monkeys communicate by calling each other names says study
Author
First Published Aug 31, 2024, 11:01 AM IST | Last Updated Aug 31, 2024, 11:01 AM IST


നുഷ്യനും ആനകളും മാത്രമല്ല, മർമോസെറ്റ് കുരങ്ങുകളും പരസ്പരം പേരുകൾ വിളിച്ചാണ് ആശയവിനിമയം നടത്തുന്നെന്ന് പഠനം. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് കഴിയുമെന്ന് പുതിയ പഠനം പറയുന്നു.  മനുഷ്യരെപ്പോലെ, കുരങ്ങുകളും മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നത് 'വിസിൽ' പോലുള്ള ശബ്ദങ്ങളോ അല്ലെങ്കിൽ "ഫീ കോളുകൾ" ഉപയോഗിച്ചോ ആണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.  മനുഷ്യനും ആനകള്‍ക്കും ശേഷം ഈ സ്വഭാവം പ്രകടിപ്പിക്കുന്ന മറ്റൊരു പ്രൈമേറ്റുകളായി മാറിയിരിക്കുകയാണ് മർമോസെറ്റ് കുരങ്ങൾ. ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പഠനം കഴിഞ്ഞ ദിവസം ഇറങ്ങിയ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചു. 

കൊളറാഡോ സര്‍വ്വകലാശാലയിലെ പെരുമാറ്റ പരിസ്ഥിതി ശാസ്ത്രജ്ഞർ, കെനിയിലെ ആഫ്രിക്കന്‍ ആനകളില്‍ നടത്തിയ പഠനത്തിൽ ആനകളും തങ്ങളുടെ കൂട്ടത്തിലുള്ളവരെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുരങ്ങുകളും തങ്ങളുടെ കൂട്ടത്തിലുള്ളവരെ സമാനമായ രീതിയില്‍ പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് കണ്ടെത്തിയത്. മാർമോസെറ്റുകൾ പരസ്പരം വ്യത്യസ്തമായി പ്രതികരിക്കുന്നതിന്‍റെയും അവയുടെ മറ്റ് സംഭാഷണ വിനിമയങ്ങളുടെയും റെക്കോർഡിംഗുകള്‍ ഗവേഷകർ ശേഖരിക്കുകയും അവ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ഇവര്‍ അഭിസംബോധന ചെയ്യുന്നതിനും സംവദിക്കുന്നതിനും വ്യത്യസ്ത ശബ്ദങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. 

Marmoset monkeys communicate by calling each other names says study

മനുഷ്യരെ പോലെ ആനകളും പരസ്പരം 'പേര് ചൊല്ലി' വിളിക്കുന്നുവെന്ന് പഠനം

മാർമോസെറ്റ് കുരങ്ങുകളുടെ പരിമിതമായ ജോഡികളുടെ റെക്കോർഡിംഗുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. "മാർമോസെറ്റുകൾക്കിടയിലുള്ള സാമൂഹിക ആശയവിനിമയത്തിന്‍റെ സങ്കീർണ്ണതയാണ് ഈ കണ്ടെത്തൽ എടുത്തുകാണിക്കുന്നത്."  എന്ന് സഫ്ര സെന്‍റർ ഫോർ ബ്രെയിൻ സയൻസസിലെ (ELSC) ഡോ. ഡേവിഡ് ഒമർ പറഞ്ഞു, കുരങ്ങുകളുടെ മസ്തിഷ്കം അവരുടെ സാമൂഹിക ബന്ധങ്ങളെ വ്യത്യസ്‌ത ശബ്‌ദങ്ങളാൽ ഏങ്ങനെയാണ് മാപ്പ് ചെയ്യുന്നതെന്നും ഗവേഷകര്‍ പഠിച്ചു. പ്രത്യേക സ്ക്രീനിനാല്‍ വേര്‍തിരിച്ച ലാബില്‍ മാർമോസെറ്റ് ജോഡികളെ പാര്‍പ്പിച്ച് അവ തമ്മിലുള്ള 'ഫീ കോൾ' സംഭാഷണങ്ങൾ ശാസ്ത്രജ്ഞർ പകർത്തി. മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള പത്ത് മാർമോസെറ്റുകളിലാണ് പഠനം നടത്തിയത്. തുടർന്ന് കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് അമ്പതിനായിരത്തിലധികം ശബ്ദങ്ങളിലെ ചെറിയ ശബ്ദ വ്യതിയാനങ്ങളെ അടക്കം അടിസ്ഥാനമാക്കി വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചു. ഇങ്ങനെ റെക്കോർഡ് ചെയ്ത ശബ്ദങ്ങളില്‍ മൂന്ന് മാർമോസെറ്റുകളുടെ പ്രതികരണങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. റെക്കോർഡ് ചെയ്ത ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കുരങ്ങുകള്‍ അവ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരിച്ചെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.  

ആവര്‍ത്തിച്ചാൽ കണ്ട് പിടിക്കും; പ്രൈമേറ്റുകൾക്ക് മാത്രമുണ്ടെന്ന് കരുതിയ കഴിവുകൾ കാക്കകള്‍ക്കുണ്ടെന്ന് പഠനം

പഠനത്തില്‍ യുവ മാർമോസെറ്റുകൾ അവരുടെ മാതാപിതാക്കളെ അനുകരിച്ച് കൊണ്ട് "സംസാരിക്കാനുള്ള" കഴിവ് നേടുന്നതായും ഗവേഷകര്‍ പറയുന്നു. സംഭാഷണത്തിനിടയിൽ അവരുടെ ആശയങ്ങൾ അവ പങ്കുവെക്കുന്നു, മാത്രമല്ല. തങ്ങളുടെ സമീപത്തുള്ള മറ്റ് കുരങ്ങുകളുടെ സംസാരം പോലും അവ ശ്രദ്ധിക്കുന്നു. പരസ്പരം അടുത്ത ബന്ധുക്കളല്ലെങ്കില്‍ പോലും കുടുംബ ഗ്രൂപ്പുകളിലെ മാർമോസെറ്റുകൾ ഒരേ കുടുംബ ഗ്രൂപ്പിലെ അംഗങ്ങളെ ഒരേ ലേബലുകളാൽ പരാമർശിക്കുന്നതായി കാണാമെന്നും ഗവേഷകര്‍ കണ്ടെത്തി. മാർമോസെറ്റുകളിലും മനുഷ്യരിലും ഭാഷയുമായി ബന്ധപ്പെട്ട മസ്തിഷ്ക മേഖലകൾ സമാനമായി വികസിച്ചിരിക്കാമെന്നതിനാൽ, മനുഷ്യന്‍റ സംസാരത്തിന്‍റെയും സാമൂഹിക ഇടപെടലുകളുടെയും പരിണാമത്തെയും പുതിയ പഠനം വലിയ രീതിയില്‍ സ്വാധീനിച്ചേക്കാം. 

കടൽ ജലം അരിച്ച് കടലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്ന തിംമിംഗല സ്രാവുകള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios