Min read

ഓസ്ട്രേലിയയില്‍ പക്ഷികളുടെ കൂട്ടമരണം, ആശങ്ക; പക്ഷാഘാതമെന്ന് സംശയം പ്രകടിപ്പിച്ച് വിദഗ്ദര്‍

Mass death of birds in Australia experts suspect paralysis

Synopsis

മരങ്ങളില്‍ നിന്നും പക്ഷികൾ കൂട്ടത്തോടെ ചത്ത് വീഴുകയായിരുന്നു. പല പക്ഷികളിലും രക്തസ്രാവം കണ്ടെത്തി. ഇവ പക്ഷാഘാതം സംഭവിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 


സ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നൂറുകണക്കിന് കൊറല്ല ഇനത്തിൽപ്പെട്ട പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ട വിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരേസമയം ഡസൻ കണക്കിന് പക്ഷികൾ മരങ്ങളിൽ നിന്നും താഴേക്ക് കുഴഞ്ഞ് വീഴുകുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും ചത്ത നിലയിലും ശേഷിക്കുന്നവർ ഗുരുതരാവസ്ഥയിലുമായിരുന്നു. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അന്വേഷണം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്.

പക്ഷികളിൽ ഭൂരിഭാഗവും ദിശ തെറ്റിയ നിലയിലും രക്തസ്രാവം സംഭവിച്ച നിലയിലുമായിരുന്നു. പക്ഷികളെ ഒരു പ്രാദേശിക മൃഗഡോക്ടർ ദയാവധം ചെയ്തതാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്ധ്യോഗിക സ്ഥിരീകരണമില്ല. ഷോപ്പിംഗ് സെൻററുകളിലും റോഡുകളിലും ഒക്കെ പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്ന കാഴ്ച കാണാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പക്ഷികളെ ഇത് ബാധിച്ചേക്കുമോയെന്ന ആശങ്കയുണ്ട്.

Read More: അറസ്റ്റ് മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിലെ കൂട്ടക്കൊലയ്ക്ക്; പക്ഷേ, ഉള്ളറകളില്‍ ഒരു ഏകാധിപതി ഒരുങ്ങുകയാണോ?

കൃഷിയിടങ്ങളിലും തോട്ടങ്ങളിലും കർഷകർക്ക് ഭീഷണിയാകാറുള്ള കൊക്കറ്റൂ ഇനത്തിൽപ്പെട്ട പക്ഷികളാണ് കൊറെല്ലകൾ. പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറയുന്നത് പ്രകാരം താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനികളുടെ ദുരുപയോഗമാകാം ഇതിന് കാരണം എന്നാണ് കരുതുന്നത്. പക്ഷികളുടെ സാമ്പിളുകൾ പരിശോധിച്ച് കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആരുടെയെങ്കിലും ബോധപൂർവ്വമായ പ്രവൃത്തിയാണ് ഇതിന് പിന്നിലെങ്കിൽ തക്കതായ ശിക്ഷ ലഭിക്കുമെന്നും പരിസ്ഥിതി സംരക്ഷണ അതോറിറ്റി അധികൃതർ അറിയിച്ചു. 

Read More:  'നായ്ക്കളെ എനിക്കും ഇഷ്ടമാണ് പക്ഷേ...'; തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരെ വിമർശിച്ച് കുറിപ്പ് വൈറൽ

Latest Videos