Asianet News MalayalamAsianet News Malayalam

ജയിലിൽ തടവുകാരന് ചുംബനത്തിലൂടെ മയക്കുമരുന്ന് കൈമാറി, യുവാവ് മരിച്ചു, യുവതി അറസ്റ്റിൽ

സന്ദർശന വേളയിൽ ഇരുവരും ചുംബിച്ചു. അപ്പോൾ ഡോളർഡ്, ബ്രൗണിന് മയക്കുമരുന്ന് കൈമാറുകയായിരുന്നു. ഡോളർഡ് അവളുടെ വായയിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അത് ബ്രൗണിന് ചുംബിക്കുന്ന സമയത്ത് വായിലൂടെ നൽകി.

meth laced kiss inmate died woman arrested
Author
Tennessee, First Published Aug 18, 2022, 3:54 PM IST

ജയിൽ സന്ദർശനത്തിനിടെ തടവുകാരന് മെത്താംഫെറ്റാമൈൻ നൽകി സ്ത്രീ. ചുംബനത്തിലൂടെയാണ് മെത്ത് ഇവർ തടവുകാരന് കൈമാറിയത്. എന്നാൽ, ഇതിന്‍റെ അളവ് അമിതമായതിനെ തുടർന്ന് ഇയാൾ മരിച്ചു. റേച്ചൽ ഡോളർഡ് എന്ന 33 -കാരി ഫെബ്രുവരിയിൽ യുഎസിലെ ടെന്നസിയിലെ ടർണി സെന്റർ ഇൻഡസ്ട്രിയൽ കോംപ്ലക്സ് ജയിലിൽ തടവുകാരനായ ജോഷ്വ ബ്രൗണിനെ സന്ദർശിക്കുകയായിരുന്നു.

സന്ദർശന വേളയിൽ ഇരുവരും ചുംബിച്ചു. അപ്പോൾ ഡോളർഡ്, ബ്രൗണിന് മയക്കുമരുന്ന് കൈമാറുകയായിരുന്നു. ഡോളർഡ് അവളുടെ വായയിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. അത് ബ്രൗണിന് ചുംബിക്കുന്ന സമയത്ത് വായിലൂടെ നൽകി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ 11 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ബ്രൗൺ. മയക്കുമരുന്ന് അടങ്ങിയ ബലൂൺ പെല്ലറ്റ് വിഴുങ്ങിയെങ്കിലും അത് അമിതമായി അകത്ത് ചെന്നതിനെ തുടർന്ന് ഇയാൾ അവശനിലയിലായി. പിന്നീട്, പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരിക്കുകയായിരുന്നു. 

ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ (TDOC), ഡിക്‌സൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് എന്നിവയിൽ നിന്നുള്ള പ്രത്യേക ഏജന്റുമാരാണ് കഴിഞ്ഞയാഴ്ച ഡോളറിനെ അറസ്റ്റ് ചെയ്തത്. രണ്ടാം ഡിഗ്രി കൊലപാതകം, ജയിലിൽ കള്ളക്കടത്ത് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

"ജയിലുകളിൽ കള്ളക്കടത്ത് നടത്തുന്നതിന്റെ യഥാർത്ഥ അപകടങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്" എന്ന് TDOC -യുടെ ഓഫീസ് ഡയറക്ടർ ഡേവിഡ് ഇംഹോഫ് പറഞ്ഞു. “ഞങ്ങളുടെ ജീവനക്കാരുടെയും, ഞങ്ങളുടെ കസ്റ്റഡിയിലുള്ള സ്ത്രീ പുരുഷ തടവുകാരുടേയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു വ്യക്തിക്കെതിരെയും ഞങ്ങളുടെ ഏജൻസി പ്രോസിക്യൂഷൻ തുടരും” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കണ്ടെത്തുന്നതിന് വേണ്ടി കൂടുതൽ സൗകര്യങ്ങളും നായകളും അടക്കം പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios