Asianet News MalayalamAsianet News Malayalam

'അതിഥി ദേവോ ഭവഃ', അർത്ഥം നഷ്ടപ്പെട്ട വാക്യം ; റോഡിലെ മാലിന്യത്തിനെതിരെ ബിജെപി മന്ത്രിയുടെ ട്വീറ്റ് !

ചിത്രം പങ്കുവച്ച് കൊണ്ട് ടെംജെൻ ഇംന അലോംഗ് ഇങ്ങനെ എഴുതി:' ഇത് മോശമാണ്. ഇത് ചെയ്യരുത്. "അതിഥി ദേവോ ഭവ" എന്ന് വാക്യത്തിന്‍റെ അർത്ഥം നശിപ്പിച്ചു."  കുടിക്കുന്നതും കുപ്പികള്‍ വലിച്ചെറിയുന്നതും ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണ്.'

Nagaland minister Temjen Imna Alongs tweet against scrap bottles on roads goes viral bkg
Author
First Published Mar 8, 2023, 2:17 PM IST

ന്ത്യന്‍ സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യമേതന്നെ പറയുന്ന ഒന്നാണ് അതിഥികളോടുള്ള ഇന്ത്യക്കാരുടെ മനോഭാവം. അതിഥികളെ ദൈവമായി കണക്കാക്കുന്ന 'അതിഥി ദേവോ ഭവഃ' എന്ന സംസ്കൃത വാക്യം ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടൊരു ചിത്രം ഈ മനോഭാവം മാറണമെന്ന് ആവശ്യപ്പെടുന്ന ഒന്നായിരുന്നു. 

ടൂറിസമാണ് ഇന്ന് ഇന്ത്യയിലെ പ്രധാന ആകര്‍ഷണ മേഖല, ആഭ്യന്തരവും വൈദേശികവുമായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക വഴി രാജ്യത്തെ പണമൊരുക്ക് സക്രിയമായി നിലനിര്‍ത്താന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ശക്തമായ ശ്രമങ്ങളും ഈ മേഖലയില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, ടൂറിസം മേഖല ഓരോ പ്രദേശത്തും സൃഷ്ടിക്കുന്ന നാശ നഷ്ടങ്ങളെ അല്ലെങ്കില്‍ മാലിന്യത്തെ അഭിസംബോധന ചെയ്യുന്നതൊന്നും ഇല്ലെന്ന് തന്നെ പറയേണ്ടിവരും. @AlongImna എന്ന ട്വിറ്റര്‍ ഹാന്‍റിലിലൂടെ നാഗാലാന്‍റ്  മന്ത്രിയും ബിജെപി  സംസ്ഥാന പ്രസിഡന്‍റുമായ ടെംജെൻ ഇംന അലോംഗ് ചിത്രം പങ്കുവച്ച് ഈ യാഥാര്‍ത്ഥ്യത്തെയാണ് അഭിസംബോധന ചെയ്യുന്നത്. 

 

കൂടുതല്‍ വായിക്കാന്‍: ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, 'അപ്പത്തിനും സമാധാന'ത്തിനുമായി ചുരുട്ടിയ മുഷ്ടികളുടെ...

ചിത്രം പങ്കുവച്ച് കൊണ്ട് ടെംജെൻ ഇംന അലോംഗ് ഇങ്ങനെ എഴുതി:' ഇത് മോശമാണ്. ഇത് ചെയ്യരുത്. "അതിഥി ദേവോ ഭവ" എന്ന് വാക്യത്തിന്‍റെ അർത്ഥം നശിപ്പിച്ചു."  കുടിക്കുന്നതും കുപ്പികള്‍ വലിച്ചെറിയുന്നതും ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണ്.' മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഗോത്രകാര്യം എന്നി മൂന്ന് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ടെംജെൻ ഇംന അലോംഗ് ആണ്. അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍റിലിലൂടെ ഇത്തരമൊരു നിര്‍ദ്ദേശം വന്നതിന് പിന്നാലെ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്‍റെ ട്വിറ്റ് ഇതിനകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ട ഈ പോസ്റ്റില്‍ എണ്‍പതിനായിരത്തില്‍ ഏറെ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 

"ഇത് ചെയ്യുന്ന ആളുകൾക്ക് കനത്ത പിഴ ചുമത്തണം!" ഒരാള്‍ എഴുതി. "തീർച്ചയായും, ഈ പെരുമാറ്റ വൈകല്യത്തിന്  നല്ലതും കർശനവുമായ പരിഹാരം ആവശ്യമാണ്." മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. “ദയവായി അത്തരക്കാരില്‍ നിന്ന് കനത്ത പിഴ ഈടാക്കൂ. എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കൂ. ഈ വിഡ്ഢികൾ അവരുടെ സ്ഥാനം കാണിക്കേണ്ടതുണ്ട്. വെറുപ്പുളവാക്കുന്നു.” മൂന്നാമതൊരാള്‍ അഭിപ്രായപ്പെട്ടു. അതിഥികൾ ഭൂതങ്ങളായി മാറി. അവര്‍ പിഴ ചുമത്തണം. മറ്റൊരാള്‍ എഴുതി. അഭിപ്രായ പ്രകടനം നടത്തിയവരിലേറെ പേരും റോഡില്‍ മദ്യക്കുപ്പില്‍ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മന്ത്രിയോട് നടപടി ആവശ്യപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക്: ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ! 
 

Follow Us:
Download App:
  • android
  • ios