Asianet News MalayalamAsianet News Malayalam

Viral Video: ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ!

ഒരു കൂട്ടം മയിലുകള്‍ ഒരു പുല്‍ക്കാട്ടിനിടയില്‍ എന്തോ കൊത്തി പെറുക്കുന്നതിനിടെ പുറകിലൂടെ വരുന്ന കടുവ കൂട്ടത്തിലെ ആണ്‍ മയിലിന് നേരെ ഉയര്‍ന്നു ചാടുന്നു.  ഒപ്പം തന്‍റെ മുന്‍കൈയിലെ നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്നു.

Tiger And Peacock in face to face who win a viral video bkg
Author
First Published Mar 8, 2023, 8:30 AM IST


സ്വന്തം അതിരുകള്‍ക്കുള്ളിലെ ജീവിവര്‍ഗ്ഗങ്ങളില്‍ ചിലതിന് അതതിന്‍റെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യവും ദേശീയ മൃഗം, ദേശീയ പക്ഷി എന്നിങ്ങനെയുള്ള പദവികള്‍ നല്‍കിയിട്ടുണ്ട്. ഇത് പലപ്പോഴും ആ പക്ഷിമൃഗാദികളെ മനുഷ്യന്‍റെ വേട്ടയാടലില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുകയും അവയുടെ വംശവര്‍ദ്ധനവിന് സഹായകരവുമാകുന്നു. ദേശീയ പദവി ലഭിച്ച മൃഗങ്ങള്‍ക്ക് അതാത് രാജ്യത്ത് പ്രത്യേക സംരക്ഷണം ലഭിക്കുമെന്നത് തന്നെ ഇതിന് കാരണം. ഇത്തരത്തില്‍ ഇന്ത്യയില്‍ ദേശീയ പദവി ലഭിച്ച മൃഗമാണ് കടുവ. മയിലാകട്ടെ ദേശീയ പക്ഷിയും. എന്നാല്‍ ഈ മൃഗങ്ങളെ സംബന്ധിച്ച് ഇത്തരമൊരു പദവി അവരുടെ ബോധമണ്ഡലത്തില്‍പ്പെടുന്നതല്ല. കാരണം അത് മനുഷ്യന്‍റെ മാത്രം സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട 'പദവികള്‍' മാത്രമാണ്. 

കടുവയേയും മയിലിനെയും സംബന്ധിച്ച് ഒരു ആവാസവ്യസ്ഥയിലെ ഭക്ഷ്യശൃംഖലയില്‍ ഉള്‍പ്പെടുന്ന രണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ മാത്രമാണ്. സ്വാഭാവികമായും കാട്ടിലെ വേട്ടക്കാരനായ കടുവ, തന്‍റെ ഇരകളിലൊന്നായ മയിലിനെ വേട്ടയാടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു കൂട്ടം മയിലുകള്‍ ഒരു പുല്‍ക്കാട്ടിനിടയില്‍ എന്തോ കൊത്തി പെറുക്കുന്നതിനിടെ പുറകിലൂടെ വരുന്ന കടുവ കൂട്ടത്തിലെ ആണ്‍ മയിലിന് നേരെ ഉയര്‍ന്നു ചാടുന്നു.  ഒപ്പം തന്‍റെ മുന്‍കൈയിലെ നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്നു.

 

 

കൂടുതല്‍ വായനയ്ക്ക്: Viral Vide: വെടിയുണ്ട പോലെ പായുന്ന മൃഗങ്ങള്‍; സാതന്ത്ര്യം എന്താണെന്നറിയാന്‍ വീഡിയോ കാണൂ !

കൂട്ടത്തിലുള്ള ഇണകളെ ആകര്‍ഷിക്കാനായി വീലിവിരിച്ച് നിന്നിരുന്ന ആണ്‍ മയില്‍ പോലും നിമിഷാര്‍ദ്ധത്തിനിടെ ഒരു ഇരയ്ക്ക് മാത്രം സാധ്യമാകുന്ന വേഗതയില്‍ രക്ഷപ്പെടുന്നു. ഒപ്പം മറ്റ് പെണ്‍മയിലുകളും. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. ഇത്രയും വലിയ തൂവലുകളുള്ള പക്ഷിക്ക് ഏങ്ങനെയാണ് നിലത്ത് നിന്നും ഇത്രവേഗത്തില്‍ പറന്നുയരാന്‍ കഴിയുന്നതെന്ന കാഴ്ച അതിശയമാണെന്ന് ഒരാള്‍ എഴുതി. ഇന്നത്തെ ഉച്ചഭക്ഷണമല്ലെന്നായിരുന്നു ഒരു വിരുതന്‍റെ കമന്‍റ്. 

കൂടുതല്‍ വായനയ്ക്ക്: ബാള്‍ട്ടിക്ക് കടലില്‍ 525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ 

കൂടുതല്‍ വായനയ്ക്ക്:  രണ്ട് റോളക്‌സ് വാച്ചുകൾക്കായി സെക്‌സ് കൊലപാതകം പിന്നാലെ വാച്ചുകൾ വ്യാജമെന്ന് തിരിച്ചറിയുന്നു  അറസ്റ്റ്


 

Follow Us:
Download App:
  • android
  • ios