നാഗ്പൂരില്‍ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 40 -കാരനെ അറസ്റ്റ് ചെയ്തു.
നാഗ്പൂരില്‍ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 40 -കാരനെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ഹുഡ്കേശ്വര്‍ പ്രദേശത്താണ് സംഭവം നടന്നത്. ഇയാള്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ നിന്നുള്ള ഇയാള്‍ നാഗ്പൂരില്‍ കൂലിപ്പണിക്കായി എത്തിയതാണ്. ഒരു പൂന്തോട്ടത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ തെരുവ് നായയെ പരസ്യമായി ലൈംഗികപീഡനത്തിന് വിധേയമാക്കിയത്. ഇയാള്‍ നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം പ്രകാരവും സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധം), 294 (അശ്ലീലം), മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ പ്രകാരമുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ മാസമാണ് മുംബൈയില്‍ നായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 28 -കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫുഡ് ഡെലിവറി ബോയ് ആയിരുന്ന ഇയാള്‍ പതിവായി നായക്ക് ഭക്ഷണം കൊടുത്താണ് നായയെ ഇണക്കിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ നിരവധി തവണ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. മുംബൈയിലെ ഒരു മാളിന് സമീപത്ത് വെച്ചാണ് ഇയാള്‍ പതിവായി നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആരോ ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ ആനിമല്‍ റൈറ്റ്‌സ് ഫോറം പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
