'വിമാനത്താവളത്തിൽ ഒരു ന​ഗ്നനായ മനുഷ്യൻ' എന്ന് ആരോ പറയുന്നതും വീഡിയോയിൽ കാണാം.

എയർപോർട്ടുകൾ വളരെ തിരക്കേറിയ സ്ഥലങ്ങളാണ്. പോകാനും വരാനും എല്ലാം കൂടി ആകപ്പാടെ പലതരത്തിലുള്ള ആളുകൾ എത്തിച്ചേരുന്ന ഇടം. അതുപോലെ തന്നെ ബന്ധുക്കളെ യാത്രയയക്കുന്നവരുടെ സങ്കടങ്ങളും സ്വീകരിക്കുന്നവരുടെ സന്തോഷങ്ങളും എല്ലാം ചേർന്ന് നിൽക്കുന്ന ഒരിടം. 

എന്നാൽ, തീർത്തും അപ്രതീക്ഷിതമായ ഒരു കാഴ്ച കഴിഞ്ഞ ദിവസം ടെക്സാസിലെ ഡാളസ്-ഫോർട്ട് വർത്ത് (DFW) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായി. തിരക്കേറിയ ഭാ​ഗമായ ടെർമിനൽ സി -യിൽ തീർത്തും പൂർണ ന​ഗ്നനായ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. 

ഇതിന്റെ വീഡിയോ പിന്നീട് പ്രചരിക്കപ്പെട്ടു. വീഡിയോയിൽ ഇയാൾ വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റിന് സമീപത്ത് കൂടി അശ്രദ്ധമായി നടക്കുന്നത് കാണാം. വിമാനത്താവളത്തിൽ ഒരു ന​ഗ്നനായ മനുഷ്യൻ എന്ന് ആരോ പറയുന്നതും വീഡിയോയിൽ കാണാം. ഇത് കേട്ട ന​ഗ്നനായി എത്തിയ ആൾ റെക്കോർഡ് ചെയ്യുന്ന ആളിലേക്ക് അയാളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ വിരൽ ചൂണ്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. 

YouTube video player

എന്നാൽ, പിന്നാലെ എയർപോർട്ട് അധികാരികൾ ന​ഗ്നനായ മനുഷ്യനെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇയാളുടെ മാനസികാരോ​ഗ്യം വിലയിരുത്തുന്നതിനായിട്ടാണ് തടഞ്ഞത്. 

ഇത്തരത്തിൽ വിചിത്രമായ അനേകം കാര്യങ്ങൾ പലപ്പോഴും എയർപോർട്ടിൽ നടക്കാറുണ്ട്. നേരത്തെ, ഒരു അമേരിക്കൻ വിമാനത്തിൽ ടിഫാനി ​ഗോമസ് എന്നൊരു സ്ത്രീ തന്റെ സഹയാത്രികൻ ശരിക്കുള്ള ആളല്ല എന്നും പറഞ്ഞ് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇത് മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും താമസവും സൃഷ്ടിച്ചിരുന്നു.

മദ്യപിച്ചെത്തി സിംഹത്തിന്റെ പുറത്ത് കയറാൻ ശ്രമം, പ്രതിമയ്ക്ക് 16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി ടൂറിസ്റ്റ്

അന്ന് അവരെ വിമാനത്തിൽ നിന്നും ഇറക്കി വിടാൻ പൊലീസ് ശ്രമിച്ചപ്പോൾ അതിനും അവർ തയ്യാറായിരുന്നില്ല. ഒടുവിൽ, ഒരുപാട് കഷ്ടപ്പെട്ടാണ് അവരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടത്. ഇതിന്റെ വീഡിയോയും പിന്നീട് പ്രചരിച്ചിരുന്നു.

YouTube video player