ഭൂമിയില്‍ നിന്നും ഏതാണ്ട് 330 മുതല്‍ 400 കിലോമീറ്റര്‍ ദൂരത്ത് ബഹിരാകാശത്താണ് അന്താരാഷ്ട്രാ സ്പേസ് സ്റ്റേഷന്‍ ഭ്രമണം ചെയ്യുന്നത്. 


ഹിരാകാശത്തേക്കാണ് അടുത്ത കാലത്തായി ലോക രാജ്യങ്ങളുടെ ശ്രദ്ധ മുഴുവനും. രാജ്യങ്ങള്‍ മാത്രമല്ല, എലോണ്‍ മസ്കിന്‍റെ സ്പേസ്എക്സ് (SpaceX) പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികളും ഈ രംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി. അതേസമയം ബഹിരാകാശം അത്ര സുരക്ഷിതമല്ലെന്ന വാര്‍ത്തകളും എത്തുന്നു. കാരണം മനുഷ്യന്‍ ബഹിരാകാശത്തേക്ക് വിടുന്ന ഒരോ റോക്കറ്റും ബഹിരാകാശത്ത് അത്രയും മാലിന്യമാണ് നിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഈ മാലിന്യങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഭീഷണിയാണെന്ന് ശാസ്ത്ര ലോകം തന്നെ മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെയാണ് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്നും അടര്‍ന്ന് വീണ ഒരു വസ്തു തന്‍റെ വീടിന് കേട് പാട് പറ്റിയെന്ന് ആരോപിച്ച് കൊണ്ട് നേപ്പിള്‍സില്‍ നിന്നുള്ള അലജാന്ദ്രോ ഒട്ടെറോ എന്നയാള്‍ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ മാസമാണ് സംഭവമെങ്കിലും കഴിഞ്ഞ ദിവസം അത് തങ്ങളുടെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ളതാണെന്ന നാസ അറിയിച്ചു.

ഭൂമിയില്‍ നിന്നും ഏതാണ്ട് 330 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയില്‍ ബഹിരാകാശത്താണ് നാസയുടെ സ്പേസ് സ്റ്റേഷന്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നത്. ഇത്രയും ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് പതിച്ച ലോഹം, അലജാന്ദ്രോ ഒട്ടെറോയുടെ ഫ്ലോറിഡയിലെ വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്ത് വീണു. ഒന്നല്ല, രണ്ട് നിലകളുടെയും സീലിംഗിനെ തുളച്ച് ലോഹ വസ്തു കടന്ന് പോയെന്ന് അലജാന്ദ്രോ ഒട്ടെറോ പറയുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. കഴിഞ്ഞ മാർച്ച് 16 ന് അലജാന്ദ്രോ ഒട്ടെറോ തന്‍റെ വീട്ടില്‍ പതിച്ച ലോഹ വസ്തുവിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. ' ഫോർട്ട് മിയേഴ്സില്‍ നിന്നും വേര്‍പെട്ട ആ കഷ്ണങ്ങളിലൊന്ന് നേപ്പിൾസിലെ എന്‍റെ വീട്ടിൽ വന്നിറങ്ങിയതായി കരുതുന്നു. മേൽക്കൂര തകർന്ന് 2 നിലകളിലൂടെ അത് കടന്നുപോയി. മിക്കവാറും എന്‍റെ മകൻ. നാസയുമായി ബന്ധപ്പെടാന്‍ ദയവായി സഹായിക്കാമോ? മറുപടികളില്ലാത്തതിനാല്‍ ഇമെയിലുകളും സന്ദേശങ്ങളും ഞാന്‍ ഉപേക്ഷിച്ചു.' അലജാന്ദ്രോ ഒട്ടെറോയുടെ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. 

4,500 വർഷം പഴക്കമുള്ള ശൗചാലയം, സ്റ്റേഡിയം, ബഹുനില കെട്ടിടങ്ങൾ; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ

Scroll to load tweet…

ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?

ഒടുവില്‍, കഴിഞ്ഞ ദിവസമാണ് നാസ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. 2021 ൽ ഓർബിറ്റൽ ഔട്ട്പോസ്റ്റിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട പഴയ ബാറ്ററികൾ വഹിക്കുന്ന കാർഗോ പാലറ്റിന്‍റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുകയും കത്തിയമരുകയും ചെയ്തെന്ന് നാസ പറയുന്ന സമയവുമായി, അലജാന്ദ്രോ ഒട്ടെറോയുടെ വീട്ടില്‍ അജ്ഞാത വസ്തു വീണ സമയം പൊരുത്തപ്പെടുന്നതാണെന്ന് ബഹിരാകാശ നിരീക്ഷകർ അറിയിച്ചു. പഠനത്തിനായി ഒട്ടെറോയിൽ നിന്ന് ശേഖരിച്ച വസ്തുവിൽ നടത്തിയ പഠനത്തിന് ശേഷമാണ് നാസയുടെ വിശദീകരണം. കാർഗോ പാലറ്റിൽ ബാറ്ററികൾ ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന നാസ ഫ്ലൈറ്റ് സപ്പോർട്ട് ഉപകരണങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാണെന്ന് അലജാന്ദ്രോ ഒട്ടെറോയുടെ വീട്ടില്‍ വീണതെന്ന് നാസ വ്യക്തമാക്കി. ക്രോമിയം ലോഹം ഉപയോഗിച്ച് നിര്‍മ്മിച്ച 0.7 കിലോ ഭാരവും 10 സെന്‍റിമീറ്റർ ഉയരവും 1.6 ഇഞ്ച് വ്യാസവുമുള്ള ലോഹ വസ്തു ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമരാതെ എങ്ങനെ അതിജീവിച്ചുവെന്നതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും നാസയുടെ അറിയിപ്പില്‍ പറയുന്നു. ഈ ബാറ്ററികള്‍ നാസ വിക്ഷേപിച്ച ജപ്പാനിലെ ബഹിരാകാശ ഏജൻസിയുടെ ഒരു പാലറ്റ് ഘടനയുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

പ്രായത്തെ തോൽപ്പിച്ച് ബ്രയാൻ ജോൺസന്‍; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍