ക്യൂരിയോസിറ്റി മാർസ് റോവർ അയച്ച ചിത്രങ്ങളില്‍ ചിലത് കൊത്ത് പണികളുള്ള ഒരു പാറയുടെതാണെങ്കില്‍ മറ്റ് ചിലപ്പോള്‍ വാതിലുകള്ളുള ഗുഹാമുഖത്തെ കാണിച്ചു. മറ്റ് ചിലപ്പോള്‍ ജല സാന്നിധ്യത്തിന്‍റെ തെളിവ് നല്‍കി. കരടി, ആന, കോഴി തുടങ്ങി ഭൂമിയില്‍ കാണുന്ന നിരവധി മൃഗങ്ങളുടെയും വസ്തുക്കളുടെ രൂപങ്ങള്‍ ആ റോവര്‍ ചിത്രങ്ങളില്‍ നിന്ന് മനുഷ്യര്‍ കണ്ടെടുത്തു. 

2012 ല്‍ നാസ ചൊവ്വാ പരീക്ഷണത്തിനായി അയച്ച ക്യൂരിയോസിറ്റി റോവര്‍ ഇതിനകം ഭൂമിയിലേക്ക് 11 ലക്ഷത്തോളം ചിത്രങ്ങളാണ് അയച്ചത്. ഇതില്‍ പലതും കൗതുകകരങ്ങളായതിനാല്‍ കാഴ്ചക്കാരുടെ ശ്രദ്ധയെ വളരെയേറെ ആകര്‍ഷിച്ചിട്ടുള്ളവയാണ്. ചിലപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കൊത്ത് പണികളുള്ള ഒരു പാറയുടെതാണെങ്കില്‍ മറ്റ് ചിലപ്പോള്‍ വാതിലുകള്ളുള ഗുഹാമുഖത്തെ കാണിച്ചു. മറ്റ് ചിലപ്പോള്‍ ജല സാന്നിധ്യത്തിന്‍റെ തെളിവ് നല്‍കി. കരടി, ആന, കോഴി തുടങ്ങി ഭൂമിയില്‍ കാണുന്ന നിരവധി മൃഗങ്ങളുടെയും വസ്തുക്കളുടെ രൂപങ്ങള്‍ ആ റോവര്‍ ചിത്രങ്ങളില്‍ നിന്ന് മനുഷ്യര്‍ കണ്ടെടുത്തു. അത്തരത്തില്‍ കഴിഞ്ഞ ദിവസം നാസ പുറത്ത് വിട്ട ഒരു ചിത്രം ഏറെപ്പേരെ ആകര്‍ഷിച്ചു. അത് തുറന്ന വച്ച ഒരു പുസ്തകം പോലെ രൂപപ്പെട്ട ഒരു പാറയുടെ ചിത്രമായിരുന്നു. 

ക്യൂരിയോസിറ്റി മാർസ് റോവർ ഒരു പുസ്തകത്തിന്‍റെ തുറന്ന താളുകൾ പോലെ മനോഹരമായി കാണപ്പെടുന്ന "ടെറ ഫേം" എന്ന വിളിപ്പേരുള്ള പാറയുടെ ക്ലോസപ്പ് ചിത്രങ്ങളാണ് ഭൂമിയിലേക്ക് അയച്ചത്. ഏതാണ്ട് ഒരിഞ്ച് മാത്രമേയുള്ളെങ്കിലും പുസ്തകം മുഴുവന്‍ കൊത്തുപണികള്‍ ചെയ്ത അവസ്ഥയിലായിരുന്നു. ക്യൂരിയോസിറ്റിയുടെ ദൗത്യത്തിന്‍റെ 3.800 ചൊവ്വാ ദിവസങ്ങള്‍ പൂര്‍ത്തികരിച്ച ഏപ്രിൽ 15-നാണ് മാർസ് ഹാൻഡ് ലെൻസ് ഇമേജർ (MAHLI) ഉപയോഗിച്ച് പാറയുടെ ചിത്രം പകര്‍ത്തിയത്.

ഇന്ത്യന്‍ ചൂടിക്കട്ടിലിന് അമേരിക്കന്‍ വില്പ സൈറ്റിലെ വില കണ്ട് ഞെട്ടി ഇന്ത്യക്കാര്‍ !

ഈ പുസ്തക പാറ, അതിപുരാതന കാലത്ത് ചൊവ്വയില്‍ ജല സാന്നിധ്യം ശക്തമായിരുന്നപ്പോള്‍ പാറയിടുക്കിലൂടെ ഒലിച്ചിറങ്ങിയ ജലത്താല്‍ രൂപപ്പെട്ടതാകാനാണ് സാധ്യതയെന്ന് നാസ കണക്ക് കൂട്ടുന്നു. പിന്നീട് ജലാംശം വറ്റി, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പറ പൊടിഞ്ഞ് ഇപ്പോഴത്തെ രൂപത്തിലെത്തിയതാകാം. ഇത്തരം പറകള്‍ മൃദുവായ പാറകളായതിനാല്‍ പെട്ടെന്ന് പൊടിയുന്നതരത്തിലുള്ളതാകാമെന്നും നാസ കൂട്ടിച്ചേര്‍ത്തു. ചൊവ്വയിലെ 380 കോടി വർഷം പഴക്കമുള്ള 154 കിലോമീറ്റർ നീളമുള്ള കൂറ്റൻ ഗര്‍ത്തവും വരണ്ട തടാകവുമായ ഗെയ്ല്‍ ഗര്‍ത്തത്തെ കുറിച്ച് പഠിക്കാനാണ് നാസ ക്യൂരിയോസിറ്റി മാർസ് റോവറിനെ അയച്ചത്. 

സ്വന്തം എഐ ബോട്ട് ക്ലോണ്‍ സൃഷ്ടിച്ച് മോഡല്‍; മണിക്കൂറിന് 5,000 രൂപയ്ക്ക് ഡേറ്റ് ചെയ്യാന്‍ ആണ്‍സുഹൃത്തുക്കള്‍ !