കഴിഞ്ഞ ദിവസം 8,00,000 യുവാൻ അതായത് ഏതാണ്ട് 94 ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച ഒരു 90 കാരന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചിത്രം വൈറലായതിന് പിന്നാലെ ഈ 90 കാരന് വിവാഹാലോചനകള്‍ പോലും ലഭിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 


ന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സ്ത്രീയും പുരുഷനും സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കുന്നു. പലപ്പോഴും ഇത് കുടുംബത്തിന്‍റെ ധനാഢ്യതയെ കാണുക്കുന്ന ഒന്നാണ്. എന്നാല്‍, കഴിഞ്ഞ ദിവസം 8,00,000 യുവാൻ അതായത് ഏതാണ്ട് 94 ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരിക്കുന്ന ഒരു 90 കാരന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചിത്രം വൈറലായതിന് പിന്നാലെ ഈ 90 കാരന് വിവാഹാലോചനകള്‍ പോലും ലഭിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്‍റെ റിപ്പോർട്ട് അനുസരിച്ച്, അജ്ഞാതനായ 90 വയസ്സുള്ള ആ വയോധികന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ അദ്ദേഹത്തിന് നിരവധി വിവാഹാലോചനകള്‍ ലഭിച്ചു. ഫെബ്രുവരി 27 നാണ് ഈ വൈറല്‍ ക്ലിപ്പ് ആദ്യമായി സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ, ഷാങ്‌ഷൗവിലെ ഒരു കടയിൽ ജനക്കൂട്ടത്തിന് മുന്നിൽ വച്ച് ഒരു വൃദ്ധൻ തന്‍റെ തന്‍റെ ആഭരണങ്ങൾ പ്രദര്‍ശിപ്പിക്കുന്നതാണ് വീഡിയോ. രണ്ട് കനത്ത ഭാരമുള്ള സ്വർണ്ണ വളകൾ, സ്വർണ്ണം പൂശിയ ബ്രേസ്‌ലെറ്റ്, ഇടത് കൈയിൽ സ്വർണ്ണ മോതിരം എന്നിവ അദ്ദേഹം ധരിച്ചിരുന്നു. അദ്ദേഹം തന്‍റെ കൈയിലണിഞ്ഞ സ്വര്‍ണ്ണവള ഊരി കൂടിനിന്നവരെ കാണിച്ചു. ഓരോ വളയും രണ്ട് കിലോയോളം ഭാരമുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക്: സ്ത്രീധനമായി സ്വര്‍ണ്ണം തന്നില്ല; വിവാഹത്തിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം വൈദ്യുത തൂണില്‍ കയറി യുവാവ് !

കൂടാതെ തനിക്ക് വീട്ടില്‍ ഒരു സ്വര്‍ണ്ണ ബെല്‍റ്റ് സ്വന്തമായി ഉണ്ടോന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്താല്‍ തനിക്ക് അത് പുറത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ കൈയില്‍ അണിഞ്ഞ വളകള്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്തവയാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത ആഭരണ വിദഗ്ദര്‍ അവകാശപ്പെട്ടതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്‍റ് ചെയ്തത് ഇങ്ങനെയായിരുന്നു “എന്‍റെ മുത്തശ്ശി അവിവാഹിതയാണ്. അവര്‍ അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട്. ” മറ്റൊരാൾ എഴുതിയത്, “അയാള്‍ ഒരു വൃദ്ധനല്ല. അവൻ എന്‍റെ മകനാണ്.” എന്നായിരുന്നു. 2013 മുതൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവായി ചൈന മാറിയിരിക്കുന്നു. ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, രാജ്യത്തിന്‍റെ സ്വർണ്ണ ഉപഭോഗം പ്രതിവർഷം ശരാശരി 945 ടണ്ണിലെത്തി. 

കൂടുതല്‍ വായനയ്ക്ക്: രണ്ട് റോളക്സ് വാച്ചിന് വേണ്ടി സെക്സ്, കൊലപാതകം; പരിശോധിച്ചപ്പോള്‍ വാച്ചുകള്‍ വ്യാജം, പിന്നാലെ അറസ്റ്റ്!