ഈ സാമൂഹിക ദുരാചാരത്തിനെതിരെ നിരവധി ക്യാംപൈനുകള്‍ സര്‍ക്കാറുകള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ ഒരു ഞണ്ടിനെ പോലെ പിടിമുറിക്കിയിരിക്കുകയാണ് സ്ത്രീധന വ്യവസ്ഥയെന്നതാണ് സത്യം. 


തെലുങ്കാനയില്‍ മേദക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗര്‍ 18 -ാം വര്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഭാര്യാ പിതാവ് തന്‍റെ വിവാഹത്തിന് സ്വര്‍ണ്ണം തന്നില്ലെന്നും ഇനിയെങ്കിലും തനിക്ക് സ്ത്രീധനമായി അല്പം സ്വര്‍ണ്ണം വേണമെന്നും ആവശ്യപ്പെട്ട് ശേഖര്‍ എന്നയാള്‍ വൈദ്യുതി പോസ്റ്റില്‍ കയറിയെന്നതായിരുന്നു അത്. ഇയാളുടെ ആവശ്യം കേട്ട് ആളുകള്‍ അത്ഭതപ്പെട്ടു. കാരണം, ശേഖറിന്‍റെ വിവാഹം കഴിഞ്ഞ് ഇതിനകം 12 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശേഖര്‍ സ്ത്രീധനമായി സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഈ കടുംകൈ ചെയ്തതെന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. 

12 വര്‍ഷം മുമ്പായിരുന്നു ശേഖറിന്‍റെ വിവാഹം. വിവാഹ സമയത്ത് ഭാര്യാ പിതാവിന് മരുമകന് സ്ത്രീധനം കൊടുക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും മകളുടെ വിവാഹം അദ്ദേഹം നടത്തി. തനിക്ക് സ്ത്രീധനം ലഭിക്കാത്തതിനെ കുറിച്ച് ശേഖര്‍ പല തവണ ഭാര്യയോടെ പരാതി പറഞ്ഞിരുന്നു. എന്നാല്‍, ഓരോ തവണയും അത് തന്നെ കൊണ്ട് ആവുന്നതല്ലെന്നായിരുന്നു അവരുടെ മറുപടി. കഴിഞ്ഞ 12 വര്‍ഷമായി ശേഖരില്‍ തനിക്ക് ലഭിക്കാതെ പോയ സ്ത്രീധനത്തിന്‍റെ ദുഃഖത്തിലായിരുന്നു. ഒടുവില്‍ തന്‍റെ പ്രതിഷേധം രേഖപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. 

കൂടുതല്‍ വായനയ്ക്ക്: രണ്ട് റോളക്‌സ് വാച്ചുകൾക്കായി സെക്‌സ് കൊലപാതകം പിന്നാലെ വാച്ചുകൾ വ്യാജമെന്ന് തിരിച്ചറിയുന്നു അറസ്റ്റ്

കഴിഞ്ഞ ഞായറാഴ്ച അയാള്‍ വീടിനടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ കയറി. ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്ക് ഇതുവരെയായും സ്ത്രീ ധനമായി സ്വര്‍ണ്ണം ലഭിച്ചില്ലെന്ന പരാതി അയാള്‍ നാട്ടുകൂട്ടത്തിന് മുന്നില്‍ ഉയര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇലക്ട്രിസിറ്റി വകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി വൈദ്യുതി തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഭാര്യയുടെ സഹോദന്മാരുമെത്തി ശേഖറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പക്ഷേ, ശേഖര്‍ വഴങ്ങിയില്ല. 

കൂടുതല്‍ വായനയ്ക്ക്: Viral Vide: വെടിയുണ്ട പോലെ പായുന്ന മൃഗങ്ങള്‍; സാതന്ത്ര്യം എന്താണെന്നറിയാന്‍ വീഡിയോ കാണൂ !

ഒടുവില്‍ പ്രദേശത്തെ വ്യാപാര സംഘടനയുടെ പ്രസിഡന്‍റ് ബട്ടി ജഗപതിയും ഡിഎസ്പിയും സ്ഥലത്തെത്തി ശേഖരുമായി സംസാരിച്ചു. ഒടുവില്‍ ഇവരുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ശേഖര്‍ വൈദ്യുതി തൂണില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായി. പൊലീസ് ഇയാളെ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൌണ്‍സിലിങ്ങിന് വിധേയമാക്കി. ശേഖര്‍ ഒരു ഇലക്ട്രീഷ്യനായി ജോലി നോക്കുകയായിരുന്നു. 12 വര്‍ഷത്തോളം ഇയാള്‍ തന്‍റെ ഭാര്യ വീട്ടുകാരില്‍ നിന്ന് സ്ത്രീധനമായി സ്വര്‍ണ്ണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നത്, ഇന്ത്യന്‍ അവസ്ഥയില്‍ സ്ത്രീധനത്തെ പുരുഷന്മാര്‍ തങ്ങളുടെ ഒരു അവകാശമെന്ന തരത്തിലാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതില്‍ കേന്ദ്രസ്ഥാനമാണ് സ്ത്രീധനത്തിനുള്ളതെന്ന് പല പഠനങ്ങളും ഇതിനകെ തെളിവ് നല്‍കുന്നുണ്ട്. ഈ സാമൂഹിക ദുരാചാരത്തിനെതിരെ നിരവധി ക്യാംപൈനുകള്‍ സര്‍ക്കാറുകള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ ഒരു ഞണ്ടിനെ പോലെ പിടിമുറിക്കിയിരിക്കുകയാണ് സ്ത്രീധന വ്യവസ്ഥയെന്നതാണ് സത്യം.

കൂടുതല്‍ വായനയ്ക്ക്: ബാള്‍ട്ടിക്ക് കടലില്‍ 525 വര്‍ഷം മുമ്പ് നടന്ന കപ്പല്‍ ഛേദത്തില്‍ നഷ്ടമായ കുരുമുളകും ഇഞ്ചിയും കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍