Asianet News MalayalamAsianet News Malayalam

പുരോഹിതൻ അൾത്താരയിൽ സ്ത്രീകളുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ട കേസ്, അശ്ലീലകുറ്റങ്ങൾ ഒഴിവാക്കി

സംഭവസ്ഥലത്ത് എത്തിയ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം ന്യൂ ഓർലിയൻസ് അതിരൂപത പുരോഹിതനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. 

Obscenity charges against a former priest and two ladies dropped
Author
Louisiana, First Published Mar 27, 2021, 9:17 AM IST

മുൻപുരോഹിതനും രണ്ട് സ്ത്രീകളും അൾത്താരയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ പ്രതികൾക്കെതിരെ അശ്ലീല കുറ്റങ്ങൾ ഒഴിവാക്കി, പകരം വസ്തുവകകൾ നശിപ്പിച്ചതിനുള്ള കുറ്റം ചുമത്താൻ അധികൃതർ തീരുമാനിച്ചു. ലൂസിയാനയിലെ പേൾ നദിക്കരയിലെ ഒരു കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള പള്ളിയുടെ ബലിപീഠത്തിൽ ലൈംഗികബന്ധം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. “അറിഞ്ഞുകൊണ്ട് വസ്തുവകകൾ നശിപ്പിക്കുക, അപകീർത്തിപ്പെടുത്തുക, 500 ഡോളറിനും 50,000 ഡോളറിനും ഇടയിൽ നാശനഷ്ടങ്ങൾ വരുത്തുക എന്നീ കുറ്റകൃത്യങ്ങളാണ് 37 -കാരനായ വൈദികൻ ട്രാവിസ് ജോൺ ക്ലാർക്കിനും മറ്റ് രണ്ട് സ്ത്രീകൾക്കുമെതിരെ ആരോപിക്കപ്പെടുന്നത്.

ലൂയിസിയാനയിലെ പേൾ നദിക്കരയിലെ സെയിന്റ്സ് പീറ്റർ, പോൾ റോമൻ കത്തോലിക്കാ പള്ളിയിലെ പുരോഹിതനായിരുന്നു റവറന്റ് ട്രാവിസ് ക്ലാർക്ക്. 2013 -ൽ നിയമിതനായ അയാൾ 2019 മുതൽ പള്ളിയിൽ ജോലി ചെയ്യുകയായിരുന്നു. കൂടാതെ, പോപ്പ് ജോൺ പോൾ രണ്ടാമൻ ഹൈസ്കൂളിന്റെ ചാപ്ലെയിൻ ആയി അയാളെ തെരഞ്ഞെടുത്തിരുന്നു.  

കഴിഞ്ഞ വർഷം സെപ്തംബർ 29 -നാണ് സംഭവം നടന്നത്. രാത്രിയിൽ വളരെ വൈകിയും പള്ളിയിൽ വെളിച്ചം കണ്ടതിനെ തുടർന്ന് ഒരു വഴിയാത്രക്കാരന് സംശയം തോന്നുകയും എന്താണ് സംഭവം എന്നറിയാൻ അവിടേയ്ക്ക് ചെല്ലുകയും ചെയ്തു. എന്നാൽ, അവിടെ അദ്ദേഹം തീർത്തും ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടതെന്ന് പറയുന്നു. അർദ്ധ നഗ്നനായ വൈദികൻ രണ്ട് സ്ത്രീകളുമായി അൾത്താരയിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് അയാൾക്ക് അവിടെ കാണാൻ കഴിഞ്ഞത്. ഒന്ന് ഒരു പോൺ നടിയും, മറ്റേത് 28 -കാരിയായ ഒരു യുവതിയുമായിരുന്നു. കോർസെറ്റും, ഹൈഹീൽസും, ബൂട്സുമായിരുന്നു സ്ത്രീകളുടെ വേഷം. 

അൾത്താരയിൽ സ്റ്റേജ് ലൈറ്റുകളും, സെക്സ് ടോയ്സും ഉണ്ടായിരുന്നുവെന്നും പറയുന്നു. അത് കൂടാതെ ട്രൈപോഡിൽ ഘടിപ്പിച്ച മൊബൈലിലും, ക്യാമറയിലും വൈദികൻ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അവർ മൂവരും ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നതും, മൊബൈലിൽ റെക്കോർഡ് ചെയ്യുന്നതും കണ്ടുനിന്ന വഴിയാത്രികൻ തന്റെ ഫോണിൽ ആ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് അദ്ദേഹം പൊലീസിൽ വിവരം അറിയിച്ചു. തെളിവായി ഫൂട്ടേജ് പോലീസിന് കൈമാറുകയും ചെയ്തു.    

സംഭവസ്ഥലത്ത് എത്തിയ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം ന്യൂ ഓർലിയൻസ് അതിരൂപത പുരോഹിതനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ട്, വൈദികന്റെ നടപടികളെ “അശ്ലീലവും നിന്ദ്യവുമാണ്” എന്ന് അപലപിച്ചു. “പള്ളിയിലെ ബലിപീഠത്തെ അപമാനിച്ചത് പൈശാചികമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഞാൻ പ്രകോപിതനാണ്.   വിശദാംശങ്ങൾ വ്യക്തമായപ്പോൾ ഞങ്ങൾ ബലിപീഠം നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്തു” അയ്മണ്ട് പറഞ്ഞു. ആദ്യം പൊലീസ് പ്രതികൾക്കെതിരെ അശ്ലീല കുറ്റകൃത്യങ്ങൾക്കാണ് കേസ് എടുത്തത്. എന്നാൽ, അത് സ്വകാര്യവും നിയമപരവുമാണ് എന്നും പരസ്യമായിട്ടല്ല നടന്നത് എന്നുമുള്ള പ്രതിഭാഗത്തെ അഭിഭാഷകന്റെ വാദത്തെ മാനിച്ചാണ് വസ്തുവകകൾ നശിപ്പിച്ച കുറ്റകൃത്യവുമായി മുന്നോട്ട് പോകാൻ സംസ്ഥാനം തീരുമാനിച്ചത്.  


 

Follow Us:
Download App:
  • android
  • ios