Asianet News MalayalamAsianet News Malayalam

തുച്ഛമായ വില, ഗുണം മെച്ചം; ഒറ്റ മുറിയുള്ള ആഡംബര വീട് പണിതത് ഷിപ്പിംഗ് കണ്ടെയിനറില്‍

ഒരു ആഡംബര വീട് പണിയുകയെന്നത് വലിയ ബാധ്യതയാണ് ഇന്ന് വരുത്തിവയ്ക്കുന്നത്. ഇനി ഒരു വീട് വാങ്ങാമെന്ന് വച്ചാലോ വില കോടികള്‍ കടക്കും. 

one room luxury house was built in a shipping container
Author
First Published Apr 24, 2024, 12:36 PM IST | Last Updated Apr 24, 2024, 12:36 PM IST


ന്ന് ലോകമെമ്പാടും പുതിയ വീട് വാങ്ങുന്നതും പുതിയൊരു വീട് വയ്ക്കുന്നതും അങ്ങേയറ്റം ചെലവുള്ള കാര്യമാണ്. മധ്യവര്‍ഗ്ഗങ്ങള്‍ക്ക് പോലും ഒരു ആഡംബര വീട് പണിയുകയെന്നത് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. ഇനി ഒരു വീട് വാങ്ങാമെന്ന് വച്ചാലോ വില കോടികള്‍ കടക്കും. എന്തിന് വാടക വീടുകള്‍ക്ക് പോലും ഇപ്പോള്‍ ഉയര്‍ന്ന തുകയാണ് ഉടമസ്ഥര്‍ ചോദിക്കുന്നത്. അപ്പോള്‍ വില്‍ക്കാന്‍ വച്ച വീടിന്‍റെ വില എത്രയെന്ന് ചോദിക്കാനില്ല. എന്നാല്‍ യുകെയില്‍ അടുത്തിടെ വില്പനയ്ക്ക് വച്ച ഒരു വീടിന്‍റെ വില കേട്ട് ആളുകള്‍ ഞെട്ടി. ഒരു കിടപ്പ് മുറി മാത്രമുള്ള വീടാണെങ്കിലും വസ്തു കണ്ടവര്‍ അതിശയിച്ചു. വെറും 30,000 പൗണ്ടാണ് (ഏകദേശം 31.12 ലക്ഷം രൂപ) വീടിന്‍റെ വിലയായി നല്‍കിയിരുന്നത്. 

വീടിന് ചില പ്രത്യേകതകളുണ്ട്. വീട് നിര്‍മ്മിച്ചിരിക്കുന്നത് ഷിപ്പിംഗ് കണ്ടെയ്നര്‍ ഉപയോഗിച്ചാണ്. ഷിപ്പിംഗ് കണ്ടെയ്നര്‍ എന്ന് കുരുതി നെറ്റി ചുളിക്കണ്ട. 20 X 8 അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വീട്ടില്‍ ആധുനിക ബാത്ത്‌റൂം, ഓപ്പൺ പ്ലാൻ ലിവിംഗ് റൂം, അടുക്കള, ഡൈനിംഗ് സ്‌പെയ്‌സ് എന്നിവയുണ്ട്. ഒപ്പം  വൈദ്യുതി കണക്ഷനും ജലസേചന പൈപ്പുകളും ഉണ്ട്.  യുകെയിലെ ചിചെസ്റ്റർ ആസ്ഥാനമായുള്ള ക്യാബിൻ ഡിപ്പോ എന്ന സ്ഥാപനമാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇബേയിലാണ് വീട് വില്പനയ്ക്ക് വച്ചിരിക്കുന്നത്. വീട് ഷിപ്പിംഗ് കണ്ടെയ്‌നറിൽ നിര്‍മ്മിച്ചതാണെങ്കിലും വീടിനുള്ളില്‍ ഇൻസുലേറ്റഡ് ഫ്ലോട്ടിംഗ് ഫ്ലോറാണ്. തടി ഫ്രെയിം ചെയ്ത ഇൻസുലേറ്റഡ്, പ്ലാസ്റ്റർ ബോർഡഡ് ഡ്രൈ-ലൈൻഡ് ഭിത്തികൾ, വായു സഞ്ചാരത്തിന് സഹായകമായ മേല്‍ക്കൂര എന്നിവയും ഈ വീട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

'അവതാര്‍' സിനിമയിലെ 'പാണ്ടോര' പോലെ തിളങ്ങുന്ന കാട്. അതും ഇന്ത്യയില്‍; എന്താ പോകുവല്ലേ ?

മാറ്റ് വൈറ്റ് ഫിനിഷും വെളുത്ത ഡോർ ലൈനറുകളും വെള്ള സ്കിർട്ടിംഗുകളും വീടിന്‍റെ ഭംഗി കൂട്ടുന്നു. ഡൗൺലൈറ്റുകൾ, ഡബിൾ പ്ലഗ് സോക്കറ്റുകൾ, ഡിമ്മബിൾ ലൈറ്റ് സ്വിച്ചുകൾ, എക്‌സ്‌ട്രാക്‌റ്റർ ഫാനുകൾ, മിറർ സോക്കറ്റുകൾ, എക്‌സ്‌റ്റേണൽ ലൈറ്റുകൾ, ടിവി, വൈ-ഫൈ ഫിറ്റിംഗുകൾ എന്നിങ്ങനെ അത്യാധുനിക വീടുകളുടെ എല്ലാ സൌകര്യങ്ങളും ഈ ഷിപ്പിംഗ് കണ്ടെയ്‌നര്‍ വീടില്‍ സജ്ജം. തീര്‍ന്നില്ല, എല്ലാ സൌകര്യങ്ങളും ഉള്ളതാണ് അടുക്കള. ബാത്ത്റൂമിൽ ഒരു ഇലക്ട്രിക് ഷവർ, ബൈ-ഫോൾഡിംഗ് ഡോർ ഉള്ള ഒരു ക്യുബിക്കിൾ, ഭിത്തിയിൽ ഘടിപ്പിച്ച LED മിറർ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയുണ്ട്. വലിയ തുക വീടിനായി ചെലവഴിക്കാതെ ചെറിയ തുകയ്ക്ക് സുഖപ്രദമായ വീടാണ് നോക്കുന്നതെങ്കില്‍ ഈ ഷിംപ്പിംഗ് കണ്ടെയ്നര്‍ വീട് എന്നും മുതല്‍ക്കൂട്ടായിരിക്കുമെന്ന് നിര്‍മ്മാതാക്കളും പറയുന്നു. 

'ഇത്രയും അപകടകരമായ മറ്റെന്തുണ്ട്?'; വീഡിയോയ്ക്ക് രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios