Asianet News MalayalamAsianet News Malayalam

കിലോയ്‍ക്ക് 600 രൂപ, പണത്തിന് പകരം നല്‍കേണ്ടത് ഉള്ളി, വ്യത്യസ്ത രീതിയുമായി കടയുടമ, കാരണം... 

2021 ഏപ്രിലിൽ കൊവിഡ്-19 പാൻഡെമിക് ലോക്ക്ഡൗണുകളുടെ ഉച്ചസ്ഥായിയിലാണ് ഫുഡ് ബാങ്ക് പ്രോജക്ടിന്റെ ഭാഗമായുള്ള കമ്യൂണിറ്റി കലവറ ഫിലിപ്പീൻസിൽ ആരംഭിച്ചത്.

onion as currency 
Author
First Published Feb 7, 2023, 4:03 PM IST

ഉള്ളിയെ കറൻസി ആക്കി മാറ്റിയാൽ എന്തായിരിക്കും അവസ്ഥ. അത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫിലിപ്പീൻസിലെ ഒരു റീട്ടെയിൽ സ്റ്റോർ ഉടമയാണ് ഒരു ദിവസത്തേക്ക് തൻറെ കടയിൽ സാധനങ്ങൾക്ക് പകരമായി ഉള്ളി സ്വീകരിച്ചത്. ജപ്പാൻ ഹോം സെന്ററിന്റെ ശാഖയാണ് വാങ്ങിക്കുന്ന സാധനങ്ങൾക്ക് പകരമായി ഉള്ളി വാങ്ങിയത്.

ഫെബ്രുവരി അഞ്ച് ശനിയാഴ്ചയാണ് ഇത്തരത്തിൽ ഒരു പദ്ധതി കടയിൽ നടപ്പിലാക്കിയത്. ഒരു പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു ഉള്ളിയെ കറൻസി ആക്കി മാറ്റിയുള്ള വ്യാപാരം. ഫുഡ് ബാങ്ക് പ്രോജക്റ്റിനായി ഉള്ളി റൈസിംഗ് ഡ്രൈവിന്റെ ഭാഗമായാണ് ഇത്തരത്തിൽ ആളുകളുടെ കയ്യിൽ നിന്നും ഉള്ളി ശേഖരിച്ചത്. ഒരു ഉപഭോക്താവിന് മൂന്ന് സാധനങ്ങൾ മാത്രമാണ് വാങ്ങാൻ അവസരം. ഒരു സാധനത്തിന് ഒരു ഉള്ളി എന്ന നിലയിൽ കടയിൽ നൽകണം. ഇത് ഏതു വലിപ്പത്തിലുള്ള ഉള്ളിയും ഏതുതരത്തിലുള്ള ഉള്ളിയും ആകാം. 

2021 ഏപ്രിലിൽ കൊവിഡ്-19 പാൻഡെമിക് ലോക്ക്ഡൗണുകളുടെ ഉച്ചസ്ഥായിയിലാണ് ഫുഡ് ബാങ്ക് പ്രോജക്ടിന്റെ ഭാഗമായുള്ള കമ്യൂണിറ്റി കലവറ ഫിലിപ്പീൻസിൽ ആരംഭിച്ചത്. ജനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുക്കൾ നിറച്ച ചെറിയ വണ്ടികൾ നഗരത്തിന്റെ മുഴുവൻ തെരുവുകളിലും എത്തിയതോടെയാണ് ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്. മധുരക്കിഴങ്ങ്, പച്ചക്കറികൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ തുടങ്ങിയവയൊക്കെയാണ് വണ്ടിയിൽ ഉള്ളത്. നിങ്ങൾക്ക് തരാൻ കഴിയുന്നത് തരിക, ആവശ്യമുള്ളത് മാത്രം എടുക്കുക എന്ന് എഴുതി ഒട്ടിച്ച് തെരുവുകളിൽ എത്തിയ വണ്ടികൾ ആ സമയത്ത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധിക്ക് അയവ് വന്നെങ്കിലും കമ്മ്യൂണിറ്റി കലവറ വണ്ടികൾ അധികൃതർ അതുപോലെതന്നെ തുടർന്ന് പോരുകയായിരുന്നു. ഇന്ന് നഗരത്തിലെ പാവപ്പെട്ടവരായ ജനങ്ങളുടെ ആശ്രയകേന്ദ്രമാണ് ഈ വണ്ടികൾ.

ഉള്ളിയുടെ വില ഇപ്പോഴും ഫിലിപ്പിൻസിൽ ഉയർന്നു തന്നെ തുടരുകയാണ്. അതുകൊണ്ടുതന്നെ റസ്റ്റോറന്റുകളും മറ്റും പാചക ആവശ്യങ്ങളിൽ നിന്ന് ഉള്ളിയെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോൾ. ഉള്ളിയുടെ വില കുറയ്ക്കുന്നതിനായി കൂടുതൽ ഉൽപാദനം നടത്തുന്നതിന് ആവശ്യമായ പദ്ധതികളാണ് ഇപ്പോൾ സർക്കാർ ഇവിടെ നടപ്പിലാക്കുന്നത്. നിലവിൽ കിലോഗ്രാമിന് 400 പെസോ അതായത് 611 രൂപ നിരക്കിലാണ് ഉള്ളി വിൽക്കുന്നത്.

Follow Us:
Download App:
  • android
  • ios