ഒരു കിലോ ഉള്ളിയാണ് ഓർഡർ ചെയ്തത്. പക്ഷേ, ലഭിച്ച സാധനം തൂക്കി നോക്കിയപ്പോള്‍ 844 ഗ്രാം മാത്രം ഇതിനെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കമ്പനിയുടെ മറുപടി കേട്ട് ഞെട്ടിയത് 


ൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നഗരപ്രദേശങ്ങളിലുള്ളവരില്‍ അധികവും ഇന്ന് സാധനങ്ങള്‍ വാങ്ങുന്നത്. പലപ്പോഴും കടകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ വില കുറവ് ഉണ്ടാകുമെന്നതും സാധനങ്ങള്‍ വീട്ടുപടിക്കലെത്തുമെന്നതും ആളുകളെ ആകർഷിക്കുന്നു. ഓണ്‍ലൈന്‍ ഓർഡറുകള്‍ വ്യാപകമായതിന് പിന്നാലെ സാധനങ്ങള്‍ എത്തിച്ചേരാന്‍ കാലതാമസം നേരിടുന്നെന്നും പലപ്പോഴും ഓർഡർ ചെയ്തതിന് പകരം മറ്റ് ചില സാധനങ്ങളാണ് എത്തിച്ചേരുന്നതെന്നുമുള്ള പരാതികളും വ്യാപകമായി. സാധാരണയായി ഇത്തരം പരാതികള്‍ ഉന്നയിക്കപ്പെടുമ്പോള്‍ 'പരിഹരിക്കാം' എന്ന മറുപടിയെങ്കിലും ലഭിക്കും. എന്നാൽ ഇതിന് പകരം പരാതി ഉന്നയിച്ചയാളെ ബ്ലോക്ക് ചെയ്യാൻ കമ്പനി തീരുമാനിച്ചാലോ? അതെ ലഭിച്ച ഓർഡറില്‍ പണം മുടക്കിയതിന് തുല്യമായ അളവില്‍ സാധനമുണ്ടായില്ലെന്ന് പരാതിപ്പെട്ട ഒരു ഉപഭോക്താവിനെ കമ്പനി ബ്ലോക്ക് ചെയ്തെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ചണ്ഡീഗഢില്‍ നിന്നുള്ള ഭവ്യേ ഗോയൽ എന്ന എക്സ് ഉപയോക്താവാണ് പരാതി ഉന്നയിച്ചതിന്‍റെ പേരില്‍ തന്‍റെ ബിഗ് ബാസ്‌ക്കറ്റ് അക്കൗണ്ട് കമ്പനി ബ്ലോക്ക് ചെയ്തെന്ന് എഴുതിയത്. ഓൺലൈൻ പലചരക്ക് കടയിൽ നിന്ന് ഒരു കിലോ ഉള്ളിയാണ് ഭവ്യേ ഗോയൽ ഓർഡർ ചെയ്തത്. ലഭിച്ച സാധനം തൂക്കി നോക്കിയപ്പോള്‍ 844 ഗ്രാം മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്ന് ഗോയൽ തന്‍റെ എക്സ് അക്കൌണ്ടിലെഴുതി. ഇതേ തുടര്‍ന്ന് അദ്ദേഹം പരാതി ഉന്നയിച്ചു. പക്ഷേ, അതിന് പിന്നാലെ ഭവ്യേ ഗോയലിന്‍റെ ബിഗ് ബാസ്ക്കറ്റ് അക്കൌണ്ട് കമ്പനി ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിന് തെളിവായി ഗോയൽ ഉള്ളി തൂക്കി നോക്കുന്ന അളവ് തൂക്കത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട്, തന്‍റെ എക്സ് അക്കൌണ്ടില്‍ ഇങ്ങനെ എഴുതി. 'അത് @bigbasket_com നിന്ന് ലഭിച്ച ഒരു കിലോ ഉള്ളിയാണ്. ഞാൻ പരാതിപ്പെട്ടു. അവർ റീഫണ്ട് നൽകി. പിന്നാലെ എന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1 ഗ്രാം അധികമാണെങ്കിൽ പോലും അവർ അട്ടകളെ പോലെ നിങ്ങളെ പിഴിഞ്ഞെടുക്കുന്നു. ഇതുപോലെ ദിവസേന ആയിരക്കണക്കിന് ആളുകൾ പറ്റിക്കപ്പെടുന്നു.' 

റോഡിലെ കുഴിയിൽ വീണ ബൈക്ക് പൊക്കിയെടുത്തത് ജെസിബി; വീഡിയോ കണ്ട് ഓടിച്ചയാളെ തേടി സോഷ്യല്‍ മീഡിയ

Scroll to load tweet…

വാതിൽ പടിയായി ഉപയോഗിച്ചത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള 9 കോടിയിലധികം വിലയുള്ള നിധി; തിരിച്ചറിഞ്ഞത് ഏറെ വൈകി

കുറിപ്പ് വൈറലായതിന് പിന്നാലെ, “നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ ടീം ഉടൻ തന്നെ നിങ്ങളെ ബന്ധപ്പെടുകയും സാധ്യമായ രീതിയിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും.' എന്ന് മറുപടി നല്‍കി. " സേവനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഉപയോക്താവ്, കഴിഞ്ഞ മൂന്ന് ദിവസമായി കമ്പനിയുടെ പരാതി ഓഫീസറും സിഇഒ ടീമും തന്‍റെ ഇമെയിലിനോട് പ്രതികരിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ബിഗ് ബാസ്ക്കറ്റിന്‍റെ മറുപടി കുറിപ്പിന് താഴെ ഗോയൽ ഇങ്ങനെ എഴുതി,'നിങ്ങളുടെ ഗ്രീവൻസ് ഓഫീസറും സിഇഒ ടീമും കഴിഞ്ഞ മൂന്ന് ദിവസമായി എന്‍റെ മെയിലിന് മറുപടി നൽകിയിട്ടില്ല. ഇവിടെ നിങ്ങൾ വ്യാജ ലിപ് സർവീസ് നടത്തുന്നു." ഇതിന് പിന്നാലെ മറ്റ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ നിങ്ങളുടെ അക്കൌണ്ട് അവര്‍ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് മറുപടി ലഭിക്കില്ലെന്നായിരുന്നു എഴുതിയത്. മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ ബിഗ് ബാസ്ക്കറ്റ് അക്കൌണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് എഴുതി. സമാനമായ രീതിയില്‍ തങ്ങള്‍ക്കും ബിഗ് ബാസ്ക്കറ്റില്‍ നിന്ന് തൂക്കക്കുറവോടെ സാധനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നിരവധി പേരാണ് പരാതിയുമായി എത്തിയത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ ബിഗ് ബാസ്ക്കറ്റ് തയ്യാറായില്ല. 

ഡേറ്റിംഗ് പ്രേമികൾക്ക് ശമ്പളത്തോട് കൂടിയുള്ള 'ടിന്‍ഡർ ലീവ്' പ്രഖ്യാപിച്ച് കമ്പനി; പിന്നെയുമുണ്ട് ആനുകൂല്യങ്ങൾ