Asianet News MalayalamAsianet News Malayalam

ഡേറ്റിംഗ് പ്രേമികൾക്ക് ശമ്പളത്തോട് കൂടിയുള്ള 'ടിന്‍ഡർ ലീവ്' പ്രഖ്യാപിച്ച് കമ്പനി; പിന്നെയുമുണ്ട് ആനുകൂല്യങ്ങൾ

കമ്പനിയിലെ തൊഴിലാളികൾക്ക് 2024 ഡിസംബർ വരെ ടിൻഡറിൽ തങ്ങളുടെ റൊമാന്‍റിക് കണക്ഷനുകൾ തുടരുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 

Thai company announces paid tinder leave for dating enthusiasts
Author
First Published Sep 6, 2024, 2:06 PM IST | Last Updated Sep 6, 2024, 2:06 PM IST


തൊഴിലാളി ക്ഷേമത്തിനായി ഡേറ്റിംഗ് പ്രേമികൾക്ക് ശമ്പളത്തോട് കൂടിയുള്ള 'ടിന്‍ഡർ ലീവ്' പ്രഖ്യാപിച്ച തായ് കമ്പനിയുടെ ഉത്തരവ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വൈറ്റ്‌ലൈൻ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് സ്ഥാപനമാണ് ഈ വർഷം ആദ്യം ഇത്തരമൊരു അസാധാരണ അവധി പ്രഖ്യാപിച്ചതെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയിലെ തൊഴിലാളികൾക്ക് 2024 ഡിസംബർ വരെ ടിൻഡറിൽ തങ്ങളുടെ റൊമാന്‍റിക് കണക്ഷനുകൾ തുടരുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 

“ഞങ്ങളുടെ ജീവനക്കാർക്ക് ഞങ്ങൾ 6 മാസത്തെ സൗജന്യ ടിൻഡർ പ്ലാറ്റിനവും ടിൻഡർ ഗോൾഡും നൽകുന്നു. ഞങ്ങളുടെ ജീവനക്കാർക്ക് ഈ 'ടിൻഡർ ലീവുകള്‍' അവർ തെരഞ്ഞെടുക്കുന്നവരുമായി ഡേറ്റ് ചെയ്യാന്‍ ഉപയോഗിക്കാം.' എന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴിലാളികളില്‍ സ്നേഹം, സന്തോഷം എന്നീ ഗുണങ്ങള്‍ വർദ്ധിപ്പിക്കുന്നതിനാൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ. തങ്ങളുടെ തൊഴിലാളികളില്‍ ഒരാള്‍ 'ഇത്ര ദിവസത്തേക്ക് വളരെ തിരക്കിലായിരിക്കുമെന്ന്' അറിയിച്ചതിന് പിന്നാലെയാണ് കമ്പനി ഇത്തരമൊരു ആശയം നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് അവരുടെ മത്സരം നിറഞ്ഞ ജോലിയോടൊപ്പം ഹാംഗ്ഔട്ട് ചെയ്യാൻ പകലും രാത്രിയും ഉപയോഗിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

വാതിൽ പടിയായി ഉപയോഗിച്ചത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള 9 കോടിയിലധികം വിലയുള്ള നിധി; തിരിച്ചറിഞ്ഞത് ഏറെ വൈകി

ടിന്‍ഡർ ലീവിനായി ജീവനക്കാര്‍ ഒരാഴ്ച മുന്നേ ലീവ് അപേക്ഷ നല്‍കണം. സൗജന്യ ടിൻഡർ പ്ലാറ്റിനവും ടിൻഡർ ഗോൾഡും ഉപയോഗിക്കുന്നതിനൊപ്പം ആറ് മാസത്തെ ഹൈ-ടയർ സബ്‌സ്‌ക്രിപ്‌ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ നേടാന്‍ സഹായിക്കുന്നു. അംഗങ്ങൾക്ക് അവരുടെ പ്രൊഫൈൽ ലൈക്ക് ചെയ്തവരെ കാണൽ, ലോകമെമ്പാടുമുള്ള ആളുകളുമായി ഡേറ്റിംഗ് ചെയ്യാന്‍, ഓരോ സൂപ്പർ ലൈക്കിനൊപ്പം ഒരു കുറിപ്പ് അയയ്‌ക്കുക എന്നിങ്ങനെയുള്ള അധിക ടിന്‍ഡർ ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം ഈ വർഷം ജൂലൈ 9 നും ഡിസംബർ 31 നും ഇടയിൽ പ്രൊബേഷൻ പാസ്സായി കമ്പനിയിൽ ചേർന്ന ജീവനക്കാർക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ബാങ്കോക്ക് ആസ്ഥാനമായ വൈറ്റ്‌ലൈൻ ഗ്രൂപ്പ് കമ്പനിയില്‍ 200 ഓളം ജീവനക്കാരുണ്ടെന്ന് അവരുടെ സൈറ്റില്‍ വ്യക്തമാക്കുന്നു. 

പൈനാപ്പിൾ ഡേറ്റിംഗ്? സ്‌പെയിനിന്‍റെ ഏറ്റവും പുതിയ ഓഫ്‌ലൈൻ റൊമാൻസ് ട്രെൻഡ്

Latest Videos
Follow Us:
Download App:
  • android
  • ios