സുരക്ഷാ അലാറം അടിച്ചതിനാല്‍ വളരെ വേഗം തന്നെ മൂന്ന് പേരും കടയില്‍ നിന്നും രക്ഷപ്പെട്ടു. ഏതാണ്ട് 200 ഓളം ജോഡികളുടെ ഷൂവാണ് മൂന്ന് പേരും കൂടി കൊണ്ട് പോയത്. 


പെറുവിലെ ഹുവാങ്കയോ നഗരത്തിലെ ഒരു ചെരുപ്പ് കടയില്‍ കഴിഞ്ഞ ദിവസം ഒരു മോഷണം നടന്നു. വളരെ വിചിത്രമായ ഒരു മോഷണമായിരുന്നു അത്. കാരണം, മോഷ്ടാക്കള്‍ വലത് കാലിലെ ചെരുപ്പ് മാത്രമാണ് മോഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖംമൂടി ധരിച്ച മൂന്നംഗ സംഘമായിരുന്നു മോഷണത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്തകള്‍ പ്രചരിച്ചതോടെ ട്വിറ്ററില്‍ രസകരമായ കുറിപ്പുകളുമായി ആളുകള്‍ ഒത്തുകൂടി. 'പെറുവിലെ ഊമ കുറ്റവാളികള്‍' എന്ന ടാഗ് ലൈനിലായിരുന്നു കുറിപ്പുകളേറെയും. 

ഹുവാങ്കയോ നഗരത്തിലെ ഷൂക്കടയില്‍ രാത്രിയില്‍ പൂട്ട് പൊളിച്ചാണ് മുഖം മൂടി ധരിച്ച മൂന്ന് പേര്‍ അകത്ത് കയറിയതെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇവര്‍ കയറിയ ഉടനെ തങ്ങളുടെ ട്രൈസൈക്കളില്‍ കടയിലുണ്ടായിരുന്ന ഷൂവുകള്‍ വലിച്ച് വാരി നിറച്ചു. അതിനിടെ സുരക്ഷാ അലാറം അടിച്ചതിനാല്‍ വളരെ വേഗം തന്നെ മൂന്ന് പേരും കടയില്‍ നിന്നും രക്ഷപ്പെട്ടു. ഏതാണ്ട് 200 ഓളം ജോഡികളുടെ ഷൂവാണ് മൂന്ന് പേരും കൂടി കൊണ്ട് പോയത്. എന്നാല്‍ ഷൂവുകളെല്ലാം വലത് കാലിന്‍റെത് മാത്രമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓരോന്നോരോന്നായി വലിച്ചിട്ടപ്പോള്‍ ഇടത് കാലിന്‍റെ ഷൂവുകളെടുക്കാന്‍ മൂന്ന് പേരും വിട്ട് പോയതാകാം. 

Scroll to load tweet…

12 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ പാസ്പോര്‍ട്ട് ചിത്രമെടുക്കാന്‍ ഒരച്ഛന്‍റെ 'പോരാട്ടം' !

ഏകദേശം 13,000 ഡോളറിന്‍റെ (ഏകദേശം 10 ലക്ഷം രൂപ) ഷൂസുകള്‍ മോഷണം പോയതായി കടയുടെ ഉടമസ്ഥന്‍ പോലീസിനെ അറിയിച്ചു. പക്ഷേ, ഇത്രയും മൂല്യമുള്ള ഷൂസുകള്‍ ഒന്നും തന്നെ കള്ളന്മാര്‍ക്ക് വില്‍ക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മോഷ്ടിക്കുന്ന തിരക്കില്‍ ജോഡി തിരിച്ച് ഷൂസുകള്‍ എടുക്കാന്‍ മോഷ്ടാക്കള്‍ വിട്ട് പോയതാകാമെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളും വിരലടയാളവും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പെറുവിയന്‍ പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച വര്‍ത്തകള്‍ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും രസകരമായ ചില കുറിപ്പുകള്‍ക്ക് വഴി തുറന്നു. 'പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. ഇനി ഇടത് കാലില്‍ ഷൂസില്ലാത്തവരെ ഓടിച്ചിട്ട് പിടിക്കാം.' ഒരാള്‍ കുറിച്ചു. ചിലര്‍ പറഞ്ഞത് അവര്‍ക്ക് ഭ്രാന്തായിരിക്കുമെന്നായിരുന്നു. മറ്റ് ചിലരാകട്ടെ അവര്‍ അതൊന്നും വില്‍ക്കാനായി എടുത്തതല്ലെന്ന് എഴുതി. മറ്റൊരാള്‍ ഒറ്റക്കാലുള്ള ഒരു മനുഷ്യന്‍ ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്നെന്ന് കുറിച്ചു. 

ഓൺലൈൻ കാമുകനെ കാണാൻ പശ്ചിമ ബംഗാളിൽ നിന്ന് ജാർഖണ്ഡിലേക്ക് യാത്ര ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി