നേരത്തെയും പലതരത്തിലുള്ള ഓപ്റ്റിക്കൽ ഇല്ല്യൂഷനുകൾ വൈറലായിട്ടുണ്ട്. അതിലൊന്നാണ് അനേകം ആമകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്തുക എന്നത്.
ഓപ്റ്റിക്കൽ ഇല്ല്യൂഷനുകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരമുണ്ട്. അത്തരം ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്നത് എന്താണ് എന്ന് കണ്ടെത്താൻ മിക്കവർക്കും വലിയ താൽപര്യമാണ്. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. തന്നിരിക്കുന്ന ചിത്രത്തിൽ ഇരുപത് സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തേണ്ടത് ഒരു നായക്കുട്ടിയെ ആണ്.
അത് വളരെ നിസാരമല്ലേ എന്ന് തോന്നാം. പക്ഷേ, അത് ഒട്ടും എളുപ്പമല്ല. കാരണം ഒരുപോലെ ഇരിക്കുന്ന അനേകം പാണ്ടകൾക്കിടയിലാണ് നിങ്ങൾ നായക്കുട്ടിയെ കണ്ടെത്തേണ്ടത്. ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് കളിപ്പാട്ട ഭീമന്മാരായ Lego ആണ്.
ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കി തീർക്കുന്നത് മറ്റൊന്നുമല്ല. ഈ പാണ്ടകളുടെ അതേ നിറം തന്നെയാണ് നായക്കുട്ടിക്കും. അതുകൊണ്ട് തന്നെ 20 സെക്കന്റിനുള്ളിൽ അതിനെ കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്ര ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ലേ? എങ്കിൽ താഴെയുള്ള ചിത്രത്തിൽ നോക്കിയാൽ മതി.

ഏതായാലും നിരവധിപ്പേരാണ് ഈ ചിത്രത്തിൽ നായക്കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചിട്ട് കഴിയാതെ പോയത്.
നേരത്തെയും പലതരത്തിലുള്ള ഓപ്റ്റിക്കൽ ഇല്ല്യൂഷനുകൾ വൈറലായിട്ടുണ്ട്. അതിലൊന്നാണ് അനേകം ആമകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്തുക എന്നത്. ഹംഗേറിയൻ ആർട്ടിസ്റ്റായ ഗെർഗെലി ദുദാസ് ആണ് പ്രസ്തുത ചിത്രം പങ്കുവച്ചത്. ഒരുപോലെ ഇരിക്കുന്ന അനേകം ആമകൾക്കിടയിലാണ് പാമ്പിനെ തിരഞ്ഞു കണ്ടെത്താൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

അതുപോലെ തന്നെ തന്നിരിക്കുന്ന ചിത്രത്തിൽ ആറ് ജീവികളെ കണ്ടെത്താൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ചിത്രവും വൈറലായിരുന്നു.

ഭാവിനിഓൺലൈൻ സൈറ്റിലാണ് ആദ്യം ഇത് പ്രസിദ്ധീകരിച്ചത്. ഒട്ടകം, ഒരു മുതല, ഒരു മാൻ, ഒരു പാമ്പ്, ഒരു ചിത്രശലഭം, ഒരു പച്ച മുയൽ എന്നിവയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.
