Asianet News MalayalamAsianet News Malayalam

എസി കോച്ചിൽ കൺഫേം ടിക്കറ്റ്, പക്ഷേ കാര്യമില്ല, കുട്ടിയെ രക്ഷിക്കുന്നതിനിടെ അമ്മയ്‍ക്ക് പരിക്ക്, പോസ്റ്റ്

പണം മുടക്കി ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് എന്തുമാത്രം ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നു എന്നത് ആശങ്കാജനകമാണ്. ടിക്കറ്റില്ലാത്തവരും ട്രെയിനിൽ ഇടം പിടിക്കുന്നു എന്നതും സ്ഥിതി​ഗതികൾ വഷളാക്കുന്നു.

overcrowded train woman injured while saving her child
Author
First Published Apr 15, 2024, 12:02 PM IST | Last Updated Apr 15, 2024, 12:10 PM IST

ട്രെയിനിലെ തിരക്ക് ഒരു പുതിയ കാര്യമല്ല. മിക്കവാറും ഇന്ത്യയിലെ ട്രെയിനുകളെല്ലാം ആളുകളെ കൊണ്ട് നിറ‍ഞ്ഞാണ് യാത്ര ചെയ്യുന്നത്. എന്നാൽ, അത് മാത്രമല്ല. റിസർവേഷൻ കിട്ടിയാൽ പോലും തിരക്കിൽ പോകേണ്ടുന്ന അവസ്ഥയാണ്. മാത്രമോ, തിരക്ക് കാരണം റിസർവേഷൻ കിട്ടിയ സീറ്റിലേക്ക് എത്താൻ പോലും സാധിക്കാത്ത അവസ്ഥ വരെയുണ്ട്. അങ്ങനെ നിരന്തരം അനേകം പരാതികൾ വന്നുകൊണ്ടിരിക്കുന്നു. അതുപോലെ ഒരാൾ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. 

Rachit Jain എന്ന യൂസറാണ് ട്രെയിനില്‍ തന്റെ സഹോദരിക്കുണ്ടായ ദുരനുഭവം എക്സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത് തിരക്കുള്ള ട്രെയിനിൽ കേറുന്നതിനിടെ തന്റെ സഹോദരിക്ക് അപകടം സംഭവനിച്ചു എന്നാണ്. അവരുടെ മകളെ സംരക്ഷിക്കാൻ ശ്രമിക്കവെയാണ് അവർക്ക് വീണ് പരിക്കേറ്റത്. 

'തേർഡ് എസി കോച്ചുകളുടെ ശോചനീയാവസ്ഥ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഇന്ന്, ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ എൻ്റെ സഹോദരിക്ക് ഒരു വേദനാജനകമായ അനുഭവമാണുണ്ടായത്. വാതിലിന് സമീപം തിരക്കായതിനാൽ അവൾക്ക് ട്രെയിനിന്റെ അകത്ത് കടക്കാനായില്ല. അവളുടെ കുട്ടി പ്ലാറ്റ്‍ഫോമിലായിപ്പോയി. തന്റെ കുട്ടിയെ സംരക്ഷിക്കാനായി ഓടുന്ന ട്രെയിനിൽ നിന്നും അവൾ സ്വന്തം സുരക്ഷ കണക്കാക്കാതെ ഇറങ്ങുകയായിരുന്നു. അവൾക്ക് പരിക്കും പറ്റി. 

ശുചിമുറി പോലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. പണം മുടക്കി ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് എന്തുമാത്രം ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നു എന്നത് ആശങ്കാജനകമാണ്. ടിക്കറ്റില്ലാത്തവരും ട്രെയിനിൽ ഇടം പിടിക്കുന്നു എന്നതും സ്ഥിതി​ഗതികൾ വഷളാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ എത്രയും പെട്ടെന്ന് റെയിൽവേ പൊലീസിനെയോ ടിക്കറ്റ് ചെക്കറെയോ അയക്കുക' എന്നും പോസ്റ്റിൽ പറയുന്നു. 

റെയിൽവേ സേവ ഇതിന് മറുപടി നൽകിയിട്ടുണ്ട്. എന്തെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ മെസ്സേജ് വഴി മൊബൈൽ നമ്പർ നൽകാനാണ് പറയുന്നത്. ഒപ്പം http://railmadad.indianrailways.gov.in -ലോ 139 എന്ന നമ്പറിൽ വിളിച്ചോ പരാതി അറിയിച്ചാൽ ഉടനടി പരിഹാരമുണ്ടാകുമെന്നും പറയുന്നു. 

അതേസമയം, യുവാവിന്റെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റിട്ടത്. സമാനമായ അനുഭവമുണ്ടായി എന്നായിരുന്നു പലരുടേയും കമന്റ്. 

വായിക്കാം: വിഭജനകാലത്ത് പാകിസ്ഥാനിലേക്ക്, ഇന്ത്യയിലെ പഴയ വീടിന്റെ വാതിലുമായി കൂട്ടുകാരൻ, പൊട്ടിക്കരഞ്ഞ് വൃദ്ധൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios