കാലുകുത്താൻ പോലുമിടമില്ല; ബംഗളൂരുവിൽ നിന്നുള്ള ട്രെയിൻയാത്രയും വൈറൽ
ഇന്ത്യയിലെ പല ഭാഗത്തുനിന്നും വരുന്ന ട്രെയിൻ യാത്രകളുടെ വീഡിയോകൾ സൂചിപ്പിക്കുന്നത് ദിവസേനയുള്ള യാത്രയ്ക്ക് വേണ്ടി ട്രെയിനിനെ ആശ്രയിക്കുന്ന ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത് എന്നാണ്.

ദിവസേന ട്രെയിനിൽ ജോലിക്കോ പഠിക്കാനോ ഒക്കെ പോയിവരുന്ന ആളുകളെ സംബന്ധിച്ച് തിരക്കുള്ള ട്രെയിൻ ഒരു പേടിസ്വപ്നം തന്നെയാണ്. തിക്കിത്തിരക്കിയാണ് ആളുകൾ അതിനകത്ത് കയറുന്നതും യാത്ര ചെയ്യുന്നതും. അത് തെളിയിക്കുന്ന അനേകം വീഡിയോകൾ കേരളത്തിൽ നിന്നടക്കം പുറത്ത് വന്നിട്ടുണ്ട്. മുംബൈ പോലുള്ള നഗരങ്ങളിൽ കുറേ കാലമായി ഇത് പതിവ് കാഴ്ചയുമാണ്. എന്നാൽ, ഇപ്പോൾ പുറത്ത് വരുന്നത് ബംഗളൂരുവിൽ നിന്നുമുള്ള ഒരു വീഡിയോയാണ്.
ആളുകളുടെ യാത്രാദുരിതം വിളിച്ചോതുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. Gabbar എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുമുള്ളവർ അവരവർക്ക് അതുപോലെ ഒരു ലോക്കൽ ട്രെയിൻ അനുഭവം ഉണ്ടാകുന്നത് വരെ മുംബൈക്കാരെ പരിഹസിച്ചിരുന്നു എന്ന് കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്.
വീഡിയോയിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ വാതിൽക്കൽ വരെ തിങ്ങിനിറഞ്ഞു നിൽക്കുന്ന ആളുകളെ കാണാം. ഇനി ഒരാൾക്ക് പോലും അതിൽ കയറാൻ സാധിക്കില്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. അതേസമയം തന്നെ ട്രെയിനിൽ സ്ഥലമില്ലാത്തതിന്റെ പേരിൽ നിരവധി ആളുകൾ അതിൽ കയറാൻ കഴിയാതെ പുറത്ത് നിൽക്കുന്നതും കാണാം.
ഇന്ത്യയിലെ പല ഭാഗത്തുനിന്നും വരുന്ന ട്രെയിൻ യാത്രകളുടെ വീഡിയോകൾ സൂചിപ്പിക്കുന്നത് ദിവസേനയുള്ള യാത്രയ്ക്ക് വേണ്ടി ട്രെയിനിനെ ആശ്രയിക്കുന്ന ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത് എന്നാണ്. ഇതിനൊരു പരിഹാരം വേണമെന്ന് എത്രയോ കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നും ഉണ്ട്.
ഏതായാലും, വളരെ പെട്ടെന്ന് തന്നെ ബംഗളൂരുവിൽ നിന്നുള്ള ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഈ യാത്രാദുരിതം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
വായിക്കാം: ഒന്നല്ല, രണ്ട് പാമ്പുകളെ വെറും കയ്യാൽ പിടികൂടി യുവതി, കണ്ടാൽ ഭയന്നുപോകുന്ന വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: