ഒരാഴ്ച നിന്നിട്ടും നായയെ കണ്ടെത്താനായില്ലെങ്കിലും പോൾ അവനെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. നായയെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു. എന്നാൽ, അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം. 

പലപ്പോഴും വളർത്തുമൃ​ഗങ്ങളെ ആളുകൾ തങ്ങളുടെ വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് കണക്കാക്കുന്നത്. അതിപ്പോൾ പ്രത്യേകിച്ചും നായയോ പൂച്ചയോ ഒക്കെയാണെങ്കിൽ. അതിനാൽ തന്നെ അവയെ കാണാതായാൽ പലപ്പോഴും പലർക്കും ചങ്ക് പൊട്ടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതേ അവസ്ഥയിലൂടെ തന്നെയാണ് പോൾ ​ഗിൽബിയട്ടും ഒരിക്കൽ കടന്നു പോയത്. 

എട്ട് വർഷം മുമ്പായിരുന്നു പോളും കുടുംബവും ഒരു യാത്രയിൽ ആയിരിക്കെ അവരുടെ പ്രിയപ്പെട്ട നായയെ അവർക്ക് നഷ്ടപ്പെടുന്നത്. 2017 -ൽ മസാച്യുസെറ്റ്സിൽ നിന്നും അരിസോണയിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഒക്ലഹോമ സിറ്റിക്കടുത്ത് വണ്ടിയൊന്ന് നിർത്തിയപ്പോഴാണ് കുടുംബത്തിന്റെ പ്രിയപ്പെട്ട നായയായ ഡാമിയൻ തുടൽ പൊട്ടിച്ച് ഓടിയതും അവനെ കാണാതായതും. 

ഒരാഴ്ച പോളും കുടുംബവും ഡാമിയനെ അന്വേഷിച്ച് അവിടെ തന്നെ തുടർന്നു. എന്നാൽ, അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായിരുന്നില്ല. ഡാമിയനെ കണ്ടെത്താനായില്ല എന്ന് മാത്രമല്ല, ഒരു വിവരവും കിട്ടിയതുമില്ല. 

ഒന്നുകിൽ വഴക്ക് കേട്ടതുകൊണ്ടാകാം, അല്ലെങ്കിൽ ഭയന്നതുകൊണ്ടാകാം ഡാമിയൻ അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു എന്നാണ് പോൾ പറയുന്നത്. ഒരാഴ്ച നിന്നിട്ടും നായയെ കണ്ടെത്താനായില്ലെങ്കിലും പോൾ അവനെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. നായയെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു. എന്നാൽ, അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം. 

അങ്ങനെ എട്ട് വർഷം കഴിഞ്ഞു. ഒക്ലഹോമ സിറ്റി വഴി കടന്നുപോവുകയായിരുന്ന ഒരു കാർ ഒരു നായയെ ഇടിച്ചു. കാറോടിച്ചിരുന്നത് ഡോണ ബെന്റ്ലി എന്ന യുവതിയായിരുന്നു. ഉടനെ തന്നെ ഡോണ കാർ നിർത്തി നായയെ എടുത്തു. ഡോണയുടെ സഹോദരനാണ് നായയെ മൃ​ഗഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നത്. അവിടെ വച്ച് ഡോക്ടർ നടത്തിയ പരിശോധനയിലാണ് നായയുടെ ദേഹത്ത് മൈക്രോ ചിപ്പ് കാണുന്നതും പോളാണ് ഉടമ എന്ന് മനസിലാവുന്നതും. അങ്ങനെ അവർ പോളിനെ ബന്ധപ്പെട്ടു. 

ആ സമയത്ത് അ​ഗ്നിബാധയിലെ ദുരിതബാധിതർക്ക് വസ്ത്രങ്ങൾ സംഭാവന നൽകാനായി ലോസ് എഞ്ചലസിലേക്ക് പോവുകയായിരുന്നു പോൾ. ഡാമിയനെ കണ്ടെത്തി എന്ന് കേട്ടപ്പോൾ അയാളുടെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. ഒടുവിൽ 14 മണിക്കൂറിന് ശേഷം ഒക്ലഹോമ സിറ്റിയിൽ വച്ച് എട്ട് വർഷം മുമ്പ് നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട നായയുമായി അയാൾ ഒന്നുചേർന്നു. ഇത്രയും വർഷം കഴിഞ്ഞെങ്കിലും തന്നെ കണ്ടപ്പോൾ ഡാമിയൻ തന്നെ തിരിച്ചറിഞ്ഞു എന്നും പോൾ പറയുന്നു. 

അവന്റെ ഏകാന്തതയ്‍ക്കും ദുരിതത്തിനും അവസാനം, മരിച്ചുപോയ ഉടമയെ കാത്തിരുന്ന നായയെ ദത്തെടുത്ത് രാജകുമാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം