'കൗമാരത്തിന് വിട, ഇനി ഇരുപതാം വയസിലേക്ക്, സാഹസികതകൾ ആരംഭിക്കട്ടെ,'' എന്ന അടിക്കുറിപ്പോടെയായിരുന്നു റബീക്ക ജന്മദിനാഘോഷ വീഡിയോകളും ചിത്രങ്ങളും തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോകളും വൈറലായി.

ഇസ്ലാമാബാദ്: സിനിമാ താരങ്ങളുടേയും സോഷ്യൽ മീഡിയ ഇൻഫ്ലുവർമാരുടെയെല്ലാം ജന്മദിനാഘോഷങ്ങളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇത്തവണ സോഷ്യൽ മീഡിയയിൽ ട്രെന്‍റായത് പാകിസ്ഥാൻ ഗായികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റബേക്ക ഖാന്‍റെ ജന്മദിനാഘോഷ വീഡിയോ ആണ്. ഓറഞ്ച് ബലൂണുകൾക്കൊപ്പം ആകാശത്ത് പറന്നാണ് റബേക്ക തന്‍റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത്. ഇതെങ്ങനെയെന്ന് വണ്ടറടിച്ച് ഫോളോവേഴ്സ് കമന്‍റുകളുമായെത്തി. ഇൻസ്റ്റഗ്രാമിൽ 5.9 മില്യൺ ഫോളോവേഴ്സ് ഉള്ള താരമാണ് റബേക്ക.

ആഘോഷമെല്ലാം കഴിഞ്ഞ് റബേക്ക പിറന്നാൾ ദിന വീഡിയോയ്ക്ക് പിന്നിലെ രഹസ്യവും പങ്കുവെച്ചു.ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഓറഞ്ച് ബലൂണുകൾ ചിറക് പോലെ കെട്ടിവെച്ച് ആകാശത്ത് പറക്കുന്നതായിരുന്നു ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ.റബേക്ക ഖാന്‍റെ ആരാധകരെല്ലാം വീഡിയോ ഏറ്റെടുത്തു. 'കൗമാരത്തിന് വിട, ഇനി ഇരുപതാം വയസിലേക്ക്, സാഹസികതകൾ ആരംഭിക്കട്ടെ,'' എന്ന അടിക്കുറിപ്പോടെയായിരുന്നു റബീക്ക ജന്മദിനാഘോഷ വീഡിയോകളും ചിത്രങ്ങളും തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോകളും വൈറലായി. എങ്ങനെയാണ് ബലൂണുകളുടെ സഹായത്തോടെ പറക്കാനാകുന്നതെന്നാണ് പലരും സംശയിച്ചത്. റബേക്കയുടെ ധൈര്യത്തെ പ്രകീർത്തിച്ച് ആരാധകർ രംഗത്തെത്തിയപ്പോൾ അപകടകരമായ ആഘോഷം വേണ്ടെന്ന് വിമർശിച്ച് ചിലരും രംഗത്തെത്തി.

View post on Instagram

ഇതെല്ലാം ഫോട്ടോ ഷോപ്പാണെന്നും ഒരു വിഭാഗം വാദിച്ചു. അതിനിടെയിലാണ് ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ഷൂട്ടിന് പിന്നിലെ സത്യം റബേക്ക ഖാൻ വെളിപ്പെടുത്തി. ക്രെയിനിന്‍റെ സഹായത്തോടെയാണ് തന്നെ എല്ലാ സുരക്ഷആ മാനദണ്ഡങ്ങളും പാലിച്ച് ആകാശത്തേക്ക് ഉയർത്തിയതെന്ന് കാരം പറഞ്ഞു. ജന്മദിനം വിത്യസ്തമായി ആഘോഷിക്കണമെന്നാണ് കരുതിയത്. വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഇത്തരത്തിലൊരു ഷൂട്ട്. എന്നാൽ ഏറെ പരിശ്രമിച്ചെങ്കിലും മനോഹരമായി തന്നെ ജന്മദിനം വിത്യസ്തമായി ആഘോഷിക്കാനായി, പിന്തുണച്ചവർക്കൊക്കെ നന്ദിയുണ്ടെന്നും താരം പറയുന്നു.

View post on Instagram

Read More : പ്രസവ വേദനയെടുത്തപ്പോൾ പെയിൻ കില്ലർ നൽകി, ടോയ്‌ലറ്റിൽ പോയ യുവതി പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം