വീഡിയോയിൽ നിരവധി ആളുകൾ ഇയാളെ പിന്തുടരുന്നത് കാണാം. എന്നാൽ, ഇയാൾ വളരെ വേഗത്തിൽ നടന്നും ഓടിയും ഇവരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. എന്നാൽ, യുവാക്കൾ ഇയാളെ പിന്തുടരുകയും മർദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഓരോ ദിവസവും ഞെട്ടിക്കുന്ന അനേകം വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് വരാറുള്ളത്. അതുപോലെ സിയാറ്റിലെ JCPenney സ്റ്റോറിൽ വച്ചുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൂർണനഗ്നനായ ഒരാളെ സ്റ്റോറിൽ വച്ച് കുറച്ച് പുരുഷന്മാർ ചേർന്ന് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
@ClownWorld_ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. അതിൽ പറയുന്നത് പൂർണ നഗ്നനായി സ്റ്റോറിലെത്തിയ ഇയാൾ അവിടെയുണ്ടായിരുന്ന കുട്ടികളെ മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചു. ആ കുട്ടികളുടെ രക്ഷിതാക്കളാണ് ഇയാളെ മർദ്ദിച്ചത് എന്നാണ്. വീഡിയോയിൽ നിരവധി ആളുകൾ ഇയാളെ പിന്തുടരുന്നത് കാണാം. എന്നാൽ, ഇയാൾ വളരെ വേഗത്തിൽ നടന്നും ഓടിയും ഇവരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. എന്നാൽ, യുവാക്കൾ ഇയാളെ പിന്തുടരുകയും മർദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.
"വാഷിംഗ്ടണിലെ സിയാറ്റിലിൽ നിന്നുള്ള മാതാപിതാക്കൾ, തങ്ങളുടെ കുട്ടികളെ മോശമായി സ്പർശിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് JCPenney സ്റ്റോറിൽ നഗ്നനായ ഒരാളെ നേരിടുന്നു" എന്നാണ് അടിക്കുറിപ്പിൽ നൽകിയിരിക്കുന്നത്. ഷെയർ ചെയ്തതിന് പിന്നാലെ വളരെ എളുപ്പത്തിൽ തന്നെ വീഡിയോ ട്വിറ്ററിൽ വൈറലായി. കമന്റ് സെക്ഷനിൽ പലരും സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തി. ഇതുപോലെ പലരേയും കാണേണ്ടി വന്നിട്ടുണ്ട് എന്നും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും പലരും പറഞ്ഞു.
തങ്ങളുടെ വേണ്ടപ്പെട്ടവരോടാണ് ഇങ്ങനെ ആരെങ്കിലും പെരുമാറിയത് എങ്കിൽ നമ്മളും ആ യുവാക്കളെ പോലെ തന്നെ ആയിരിക്കും പ്രവർത്തിക്കുക എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാലും എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

