Asianet News MalayalamAsianet News Malayalam

മരിച്ചുപോയ മകന്റെ ജീവൻ തിരിച്ചു കിട്ടാൻ മൃതദേഹം ഉപ്പിട്ടു മൂടി മാതാപിതാക്കൾ

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോൾ അവർ ശരീരം പുറത്തെടുത്ത് മറവ് ചെയ്തു. ഒടുവിൽ ഡോക്ടർ എത്തി കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് ശരീരം അടക്കം ചെയ്തത്.

parents cover dead body with salt
Author
First Published Sep 8, 2022, 3:14 PM IST

ചില വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകും. ഇപ്പോഴും ഇങ്ങനെയുള്ള മനുഷ്യന്മാർ ഉണ്ടോ എന്ന് തോന്നിക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന വാർത്ത. മരിച്ചുപോയ മകന് ജീവൻ തിരിച്ചുകിട്ടാൻ മകൻറെ ശരീരം ഉപ്പിട്ടു മൂടി അതിന് കാവലിരുന്ന മാതാപിതാക്കളെ കുറിച്ചുള്ള വാർത്തയാണ് ഇത്. സംഭവം ഇങ്ങനെ.

കർണാടകയിലെ ബല്ലാരിയിൽ ഉള്ള സീരാവർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് പുഴയിൽ നീന്തി കുളിക്കുന്നതിനിടയിൽ സുരേഷ് എന്ന കുട്ടി മരിച്ചത്. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ മാതാപിതാക്കൾ ആകെ തളർന്നുപോയി. അപ്പോഴാണ് വാട്സാപ്പിൽ വന്ന ഒരു സന്ദേശം അവർ ഓർത്തത്. മരിച്ചുപോയ ആളെ പുനർജീവിപ്പിക്കാൻ അവരെ ഉപ്പിട്ട്  മൂടിയാൽ മതിയാകും എന്ന്. ഇങ്ങനെ ചെയ്താൽ ഏതാനും മണിക്കൂറുകൾക്കു ശേഷം മരിച്ചുപോയ ആളുകൾക്ക് ജീവൻ തിരിച്ചുകിട്ടും എന്നായിരുന്നു whatsapp സന്ദേശം.

തങ്ങളുടെ മകനെ ഒട്ടും പിരിയാൻ ആഗ്രഹമില്ലാതിരുന്ന ആ മാതാപിതാക്കൾ വാട്സാപ്പ് സന്ദേശം വിശ്വസിച്ചു. അവർ നാട്ടുകാരുടെ കൂടി സഹായത്തോടെ മകൻറെ ശരീരം ഉപ്പിട്ട് മൂടി. ഗ്രാമവാസികളും അവർക്ക് ഇതിനൊക്കെയും സഹായകമായി കൂടെ നിന്നു. അങ്ങനെ മൂന്നു മണിക്കൂറോളം ആ കുട്ടിയുടെ ശരീരം ഉപ്പിന് അടിയിൽ കിടന്നു. മുങ്ങിമരിച്ചവരുടെ ശരീരത്തിന് ജീവൻ തിരിച്ച് കിട്ടാൻ ഉപ്പിട്ടു മൂടിയാൽ മതിയാകും എന്നായിരുന്നു whatsapp സന്ദേശത്തിൽ ഉണ്ടായിരുന്നത്.

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോൾ അവർ ശരീരം പുറത്തെടുത്ത് മറവ് ചെയ്തു. ഒടുവിൽ ഡോക്ടർ എത്തി കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം മാത്രമാണ് ശരീരം അടക്കം ചെയ്തത്. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ആളുകളെ പോലും ഇത്തരത്തിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും എന്നായിരുന്നു whatsapp സന്ദേശത്തിൽ പറഞ്ഞിരുന്നത്.

ഏതായാലും ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. മകനോടുള്ള അഗാധമായ സ്നേഹമാണോ അതോ അറിവില്ലായ്മ ആണോ മാതാപിതാക്കളെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതിന് പിന്നിലെ കാരണമെന്നത് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios