ലാപ്ടോപ്പ് ചോദിച്ചപ്പോള്‍ കൊടുത്തില്ല. ഒടുവില്‍, കുട്ടി സ്വന്തമായൊരു ലാപ്ടോപ്പ് നിര്‍മ്മിച്ചു. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. 

സാമൂഹിക മാധ്യമങ്ങളില്‍ വളരെ ഗൗരവതരമായ വാര്‍ത്തകളെക്കാള്‍ ആളുകളുടെ വൈകാരികമായ അനുഭവങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. ഒറ്റപ്പെടലും ഏകാന്തതയും നീതി നിഷേധങ്ങളും സന്തോഷങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടുന്നു. പൊതു ഇടത്തില്‍ നിന്നും അതല്ലെങ്കില്‍ ഒരു കൂട്ടായ്മയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ എന്നും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരമാളുകള്‍ക്ക് വൈകാരിക പിന്തുണ നല്‍കുന്നതില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പ്രത്യേക ശ്രദ്ധകാണിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിന് മുമ്പും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. 

ഇത്തരമൊരു അനുഭവം കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. കഴിഞ്ഞ ദിവസം നേഹ എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് 'മരുമകള്‍ തന്‍റെ ലാപ്ടോപ്പ് ചോദിച്ചെന്നും എന്നാല്‍ തരില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂറ് കൊണ്ട് അവള്‍ സ്വന്തമായി ഒരു ലാപ്ടോപ്പ് നിര്‍മ്മിച്ചെ'ന്നും കുറിച്ച് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളില്‍ കാര്‍ബോഡില്‍ ലാപ്ടോപ്പിന്‍റെ ആകൃതിയില്‍ ചിത്രം വരച്ച കട്ട്ഔട്ടുകളായിരുന്നു ഉണ്ടായിരുന്നത്. മോണിറ്ററിന് പുറമേ, ചിത്രത്തില്‍ കീബോര്‍ഡിലെ കീകളുടെ ചിത്രങ്ങളും വരച്ചിരുന്നു. മോണിറ്ററിനായി കറുത്ത നിറം വരച്ച് ചേര്‍ത്തു. കീബോര്‍ഡില്‍, പ്രത്യേകമായി ഗെയിം, സൂം, ലൈക്ക്, റൈറ്റ്, സെലക്ട്, ഗോ, നോ, തുടങ്ങി ഹൃദയ ചിഹ്നം വരെ ഉണ്ടായിരുന്നു. 

അറബിക്കടലിലെ ഏകാന്തനായ രാജാവ്; ഗുജറാത്ത് തീരത്തെ സിംഹ രാജന്‍റെ ചിത്രം വൈറല്‍ !

Scroll to load tweet…

350 വര്‍ഷത്തിന് ശേഷം, അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ 'കടുവ നഖം' ഇന്ത്യയിലേക്ക് !

ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് ലൈക്ക് ചെയ്ത് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാനെത്തിയത്. ഇന്നലെ പങ്കുവച്ച ചിത്രം ഇതിനകം രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ ലൈക്ക് ചെയ്തു. "അവളുടെ കീബോർഡിന് നിങ്ങളേക്കാൾ കൂടുതൽ ഓപ്ഷനുകളും വിലകുറഞ്ഞതുമാണ്, അവൾ വിജയിച്ചു." ഒരു എക്സ് ഉപയോക്താവ് കുട്ടിയെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തി. “എന്‍റെ മരുമകളും മരുമകനും എന്‍റെ ഫോണും ലാപ്‌ടോപ്പും ഭക്ഷണവും അങ്ങനെ എന്തും ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ അവർക്ക് നൽകുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നു, അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു, ” എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. “ഈ ലാപ്‌ടോപ്പ് വളരെ മികച്ചതാണ്, കുറഞ്ഞത് സ്ഥിരമായ വിൻഡോസ് അപ്‌ഡേറ്റുകൾ ഉണ്ടാകില്ല,” മൂന്നാമതൊരാള്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക