സൗന്ദര്യം കാരണം ആണുങ്ങള്‍ തന്റെ അടുത്തേയ്ക്ക് വരാന്‍ പോലും ഭയക്കുന്നുവെന്നും, അതുകൊണ്ട് തനിക്ക് ഒരു കാമുകനെ വേണമെന്നും അവര്‍ പറയുന്നു.
എലിസബത്ത് മേരി ഷെവലിയര്‍ എന്ന ഇരുപത്തേഴുകാരി പ്രശസ്തയായ ഒരു പ്ലേബോയ് മോഡലാണ്. ലോകത്തില്‍ വച്ച് ഏറ്റവും സുന്ദരി താനാണെന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്. ഇപ്പോള്‍ പ്രണയ ദിനത്തില്‍ ആരെ ഡേറ്റ് ചെയ്യുമെന്ന ആശയകുഴപ്പത്തിലാണ് അവര്‍. അതുകൊണ്ട് അവരോടൊപ്പം ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ സെക്‌സ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഓണ്‍ലി ഫാന്‍സില്‍ ഒരു ലേലം ആരംഭിച്ചിരിക്കയാണ്. അതോടെ, പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ആളുകള്‍ അവര്‍ക്കു പിന്നാലെ പ്രവഹിക്കുകയാണ്.
അവരുമായി ഡേറ്റിന് പോകാന്‍ പലരും മുന്നോട്ട് വന്നു. അവര്‍ക്കായി എത്രപണം വേണം ചിലവാക്കാനും ആളുകള്‍ മടിക്കുന്നില്ല.
'വാലന്റൈന്‍സ് ദിനത്തില്‍ എന്നോട് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ഏറ്റവും മികച്ച ഓഫര്‍ എന്നോട് പങ്കുവയ്ക്കൂ. കാരണം ഇത് നിങ്ങളുടെ സ്വപ്ന ഡേറ്റിംഗ് ആയിരിക്കും. ഇത് എനിക്ക് ശരിക്കും സ്‌പെഷ്യല്‍ ആയിരിക്കണം,' വീഡിയോയില്‍ സുന്ദരി പറയുന്നു.
ഇതുവരെ ഏഴര ലക്ഷം മുതല്‍ 45 ലക്ഷം വരെ ഓഫറുകളാണ് എലിസബത്തിന് ലഭിച്ചിരിക്കുന്നത്. ചിലര്‍ റോളക്‌സ് വാച്ച് പോലുള്ള വിലകൂടിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇത് മാത്രമല്ല, ചിലര്‍ വിവാഹാലോചനകളുമായി അവരെ സമീപിക്കുന്നു. നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് എലിസബത്തിനോട് ചോദിക്കുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് അവര്‍ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
'ഡേറ്റിംഗ് എല്ലാവര്‍ക്കും എളുപ്പമാണ്. എനിക്കത് ബുദ്ധിമുട്ടാണ്. 5 അടി 10 ഇഞ്ച് ഉയരമുള്ള എന്റെ സൗന്ദര്യത്തെ പലരും ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ ഡേറ്റിംഗ് ചെയ്യാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ സാധിക്കുന്നില്ല, ''എലിസബത്ത് പറഞ്ഞു. തന്റെ സൗന്ദര്യം കാരണം ആണുങ്ങള്‍ തന്റെ അടുത്തേയ്ക്ക് വരാന്‍ പോലും ഭയക്കുന്നുവെന്നും, അതുകൊണ്ട് തനിക്ക് ഒരു കാമുകനെ വേണമെന്നും അവര്‍ പറയുന്നു.
30 ലക്ഷത്തിലധികം ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്ന എലിസബത്ത് മാക്സിം, പ്ലേബോയ് പോലുള്ള മാഗസിനുകളുടെ പേജുകളിലും ഫ്രണ്ട് കവറുകളിലും അവരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും, അവര്‍ കഴിഞ്ഞ ആറുമാസമായി കാലിഫോര്‍ണിയയില്‍ തനിച്ചാണ് താമസിക്കുന്നത്. എലിസബത്തിന്റെ കുടുംബം അവളുടെ മോഡലിംഗ് ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്നു. മാത്രമല്ല അവര്‍ തന്റെ ജീവിതപങ്കാളിയെ എത്രയും വേഗം കണ്ടെത്തണമെന്ന് കുടുംബവും ആഗ്രഹിക്കുന്നു.
