ഇ-ടിക്കറ്റിൽ പൊലീസുകാർ തന്നെയാണ് മോഷ്ടിച്ച മോട്ടോർ ബൈക്ക് ഓടിക്കുന്നതെന്ന് ഇമ്രാൻ കണ്ടു. അദ്ദേഹത്തിന് ആദ്യം അത് വിശ്വസിക്കാൻ സാധിച്ചില്ല. അതിനെ തുടർന്ന്, ഇമ്രാൻ പലതവണ അപേക്ഷകൾ പൊലീസ് സ്റ്റേഷനിൽ നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

എട്ട് വർഷം മുമ്പ് (eight years ago) മോഷ്ടിക്കപ്പെട്ട ഒരു മോട്ടോർ ബൈക്കിന് ഇ-ചലാൻ (E-Challan) കിട്ടിയാൽ എന്തായിരിക്കും അവസ്ഥ? പാകിസ്ഥാനിലെ ലാഹോർ നിവാസിയായ ഇമ്രാന് സംഭവിച്ചത് അതാണ്. അതും പോരെങ്കിൽ, തന്റെ മോഷ്ടിച്ച ബൈക്ക് (Lost bike ) ഉപയോഗിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് അദ്ദേഹം മനസ്സിലാക്കി.

വളരെക്കാലമായി നഷ്ടപ്പെട്ട ബൈക്ക് ലാഹോറിലെ സബ്‌സരാർ പരിസരത്തുള്ള പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. പാകിസ്ഥാനിലെ മാധ്യമമായ ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൻപ്രകാരം, ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപ് ലാഹോറിലെ മുഗൾപുര പ്രദേശത്ത് നിന്നായിരുന്നു ബൈക്ക് മോഷണം പോയത്. ഹോണ്ട സിഡി 70 ആയിരുന്നു ബൈക്ക് മോഡൽ. ബൈക്ക് നഷ്ടമായതിനെ തുടർന്ന്, ഇയാൾ എഫ്‌ഐആർ ഫയൽ ചെയ്തെങ്കിലും, ബൈക്ക് കണ്ടെത്താനായില്ല. ഒടുവിൽ ഇനി അത് തിരിച്ച് കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കുമ്പോഴായിരുന്നു, അദ്ദേഹത്തിന്റെ വിലാസത്തിൽ ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ ഫൈൻ വന്നത്.

ഇ-ടിക്കറ്റിൽ പൊലീസുകാർ തന്നെയാണ് മോഷ്ടിച്ച മോട്ടോർ ബൈക്ക് ഓടിക്കുന്നതെന്ന് ഇമ്രാൻ കണ്ടു. അദ്ദേഹത്തിന് ആദ്യം അത് വിശ്വസിക്കാൻ സാധിച്ചില്ല. അതിനെ തുടർന്ന്, ഇമ്രാൻ പലതവണ അപേക്ഷകൾ പൊലീസ് സ്റ്റേഷനിൽ നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മോഷ്ടിച്ച ബൈക്കിനെക്കുറിച്ച് മനസ്സിലാക്കിയ ഇമ്രാൻ, അത് ഉപയോഗിക്കുന്ന പൊലീസുകാരിൽ നിന്ന് തന്റെ ബൈക്ക് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ ചീഫ് സിവിലിയൻ പേഴ്‌സണൽ ഓഫീസർക്ക് (സിസിപിഒ) പരാതി നൽകിയിരിക്കയാണ്.

സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് വാഹനമോടിക്കുന്നവർക്ക് നൽകുന്ന ഇ-ചലാൻ നിയമവിരുദ്ധമാണെന്ന് ലാഹോർ ഹൈക്കോടതി ബുധനാഴ്ച പ്രഖ്യാപിച്ചു. പഞ്ചാബ് സേഫ് സിറ്റിസ് അതോറിറ്റി (പിഎസ്സിഎ) സിസിടിവി ക്യാമറകൾ വഴി നിയമവിരുദ്ധമായും ക്യാബിനറ്റിന്റെ അംഗീകാരമില്ലാതെയും ഇ-ടിക്കറ്റുകൾ നൽകുന്നുവെന്ന് കോടതി പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് സ്ഥലത്തുതന്നെ ചലാൻ നൽകണമെന്നും എന്നാൽ ഇ-ചലാനുകളുടെ രൂപത്തിൽ ഇലക്ട്രോണിക് രീതിയിൽ പിഴ ചുമത്താൻ അധികാരികൾക്ക് കഴിയില്ലെന്നും വിധിയിൽ പറയുന്നു.

അതേസമയം പൊലീസ് രേഖകൾ അനുസരിച്ച്, ഫെബ്രുവരി മാസം അവസാനം, 300 -ലധികം കവർച്ചാ സംഭവങ്ങളാണ് ലാഹോറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ച് മാസം തുടക്കമായപ്പോഴേക്കും അത് 350 ആയി ഉയർന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് മാസങ്ങളിൽ പണവും സ്വർണാഭരണങ്ങളും വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ജനങ്ങൾക്ക് ഉണ്ടായത്. രേഖകൾ പ്രകാരം 209 കവർച്ചകളിലായി 10 മില്യണിലധികം മൂല്യമുള്ള സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു. അതേസമയം മോട്ടോർ സൈക്കിൾ മോഷണത്തിന് 59 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.