പോലീസ് പിന്തുടരുന്നതിനിടെ ട്രക്ക് കേടാവുകയും പ്രതികള്‍ മറ്റൊരു കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നാലെ പോലീസ് രണ്ടാമത്തെ വാഹനത്തെയും പിന്തുടര്‍ന്നു ഏതാണ്ട് ഒരു മണിക്കൂറോളം 160 കിലോമീറ്റര്‍ വേഗതയിലാണ് പോലീസ് ഇവരെ പിന്തുടര്‍ന്നത്. 

മാർച്ച് 26 ന് ലോസ് ഏഞ്ചൽസിൽ നടന്ന ഒരു കാര്‍ മോഷണവും കൊലപാതകശ്രമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ പ്രതിയെ പിന്തുടരുന്നതിനിടെ 160 കിലോമീറ്റര്‍ വേഗതയില്‍ പോവുകയായിരുന്ന കാറില്‍ നിന്ന് എട്ട് മാസം പ്രായമായ പട്ടിക്കുട്ടിയെ വലിച്ചെറിഞ്ഞു. തുകല്‍ ബാഗിലാക്കിയ നിലയിലായിരുന്ന പട്ടിക്കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നായ്ക്കുട്ടി ഇപ്പോൾ സൗത്ത് എൽ.എ. അനിമൽ സർവ്വീസസിന്‍റെ സംരക്ഷണയിലാണ്. 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഷെവർലെ പിക്കപ്പ് ട്രക്കിനെയാണ് പോലീസ് പിന്തുടര്‍ന്നത്. ട്രക്കിന്‍റെ പിന്‍സീറ്റില്‍ കൊലപാതക ശ്രമം നടത്തിയ ആള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. പോലീസ് പിന്തുടരുന്നതിനിടെ ട്രക്ക് കേടാവുകയും പ്രതികള്‍ മറ്റൊരു കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നാലെ പോലീസ് രണ്ടാമത്തെ വാഹനത്തെയും പിന്തുടര്‍ന്നു ഏതാണ്ട് ഒരു മണിക്കൂറോളം സമയം പോലീസ് ഇവരെ പിന്തുടര്‍ന്നു. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാര്‍ പോയിരുന്നത്. ഇതിനിടെയാണ് പ്രതികള്‍ പട്ടിക്കുട്ടിയെ കാറിന്‍റെ വിറ്റോ ഗ്ലാസിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. കാറില്‍ നിന്നും എന്തോ പുറത്തേക്ക് തെറിക്കുന്നത് കണ്ട പോലീസ് അന്വേഷിച്ചപ്പോഴാണ് അത് ഒരു തുകല്‍ ബാഗ് ആയിരുന്നെന്നും അതില്‍ ഒരു പട്ടിക്കുട്ടിയുണ്ടായിരുന്നതായും മനസിലായത്. 

മഞ്ഞുരുകിയപ്പോള്‍ കണ്ടത് നായയെയോ അതോ ദിനോസറിനെയോ? കാഴ്ചയെ കബളിപ്പിക്കുന്ന ചിത്രം വൈറല്‍

കാത്തുനിന്ന രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവറെ പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിനിടെ രണ്ടാമത്തെ കാറും കേടായി. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഗുസ്താവോ അൽവാരസ് (27) എന്നയാളാണ് കാര്‍ മോഷണത്തിനും കൊലപാതക ശ്രമത്തിനും അറസ്റ്റിലായത്. ലിനറ്റ് മൊറേനോ (27), മിഷേൽ സാമുദിയോ (25) എന്നിവരെ പ്രതിക്ക് രക്ഷപ്പെടാന്‍ വാഹനങ്ങള്‍ സംഘടിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കാറോട്ടത്തിന്‍റെ ദൃശ്യങ്ങൾ ABC7 പുറത്ത് വിട്ടു. 

'ഓര്‍ഡര്‍ എടുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥന്‍, വിളമ്പാന്‍ തടവ് പുള്ളി'; ഇത് ബെംഗളൂരുവിലെ ജയില്‍ റസ്റ്ററന്‍റ്