'സർ' വിളി വേണ്ട, ഞാൻ നിങ്ങളുടെ 'ബ്രോ'; ജെൻ സി കളുടെ സ്ലാംഗ് ക്ലാസിൽ പങ്കെടുത്ത രാഹുൽ ഗാന്ധിക്ക് 'രാഷ്ട്രീയ റീസ്' കിട്ടിയ കഥ…"നിങ്ങൾ ഒരു പൂക്കിയാണ് " എന്ന് ഒരു വിദ്യാർത്ഥി പറഞ്ഞപ്പോൾ, രാഹുൽ ചിരിയോടെ അത് ഏറ്റെടുത്തു…….
ഈ തലക്കെട്ട് കണ്ടിട്ട് നെറ്റി ചുളിക്കേണ്ട, ഇന്ത്യാ രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും 'കൂൾ' ആയ ഒരു ട്രാക്കിലേക്ക് മാറിയിരിക്കുന്നു. ഇത്തവണ കളത്തിൽ ഇറങ്ങിയിരിക്കുന്നത് സാക്ഷാൽ രാഹുൽ ഗാന്ധിയാണ്. 55-കളുടെ ഗൗരവം മാറ്റിവെച്ച്, തന്നെ 'സർ' എന്ന് വിളിക്കാതെ 'ബ്രോ' എന്ന് വിളിച്ചോളാൻ പറഞ്ഞ രാഹുലിന്റെ ജെൻ സി ക്ലാസ് കണ്ടാൽ ആരും ചിരിച്ചുപോകും. യുവതലമുറയുടെ മനസ്സ് വായിച്ച്, അവരുടെ ഭാഷയിൽ സംസാരിക്കാൻ പഠിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വോട്ടർമാരിലെ പുതിയ താരങ്ങളായ ജെൻ സി കളുമായി നടത്തിയ ഈ സൗഹൃദ സംഭാഷണം ഒരുവശത്ത് നർമ്മം ഒളിപ്പിക്കുമ്പോൾ മറുവശത്ത് 2029-ലെ തിരഞ്ഞെടുപ്പിനായുള്ള കിടിലൻ 'പൊളിറ്റിക്കൽ റിസ്' തന്ത്രമാണ് തുറന്നു കാണിക്കുന്നത്. ജെൻ സികളുമായുള്ള സംവാദത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിൽ പങ്കുവെച്ചത്.
സ്ലാംഗ് ക്ലാസ് കഴിഞ്ഞ് രാഹുൽ:
രാജ്യത്തിന്റെ ഭാവി, രാഷ്ട്രീയം തുടങ്ങിയ ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, ജെൻ സി വിദ്യാർത്ഥികൾ അവർ ഉപയോഗിക്കുന്ന ചില ന്യൂജെൻ വാക്കുകളും അതിൻ്റെ അർത്ഥം സഹിതം രാഹുലിന് പഠിപ്പിച്ചു, ക്ലാസിലെ ചില ഹൈലൈറ്റുകൾ ഇങ്ങനെ:
- 'Cap': ഒരു വിദ്യാർത്ഥി "ബ്രോ കാപ്?" എന്ന് ചോദിച്ചപ്പോൾ രാഹുൽ ചിരിച്ചുകൊണ്ട്: "ഓ, അത് കള്ളം പറയുക എന്നാണോ? എങ്കിൽ ഞാൻ പറയുന്നു, 'No Cap'.
- 'Rizz': "ആളുകളെ പെട്ടെന്ന് ആകർഷിക്കാനും ബന്ധമുണ്ടാക്കാനും സഹായിക്കുന്ന കരിസ്മ" എന്നർത്ഥം വരുന്ന 'Rizz' ആണ് മറ്റൊരു പ്രധാന വാക്ക്. ഇത് കേട്ടയുടൻ രാഹുലിന്റെ ചോദ്യം: "അപ്പോൾ എനിക്ക് 'പൊളിറ്റിക്കൽ Rizz' വേണം, അല്ലേ?" എന്നായിരുന്നു. യുവതലമുറയുമായി ബന്ധപ്പെടാൻ താൻ തയ്യാറാണെന്ന വ്യക്തമായ സൂചനയായിരുന്നു ഈ ചോദ്യം.
- 'Pookiee': "നിങ്ങൾ ഒരു പൂക്കിയാണ് " എന്ന് ഒരു വിദ്യാർത്ഥി പറഞ്ഞപ്പോൾ, രാഹുൽ ചിരിയോടെ അത് ഏറ്റെടുത്തു. "പൂക്കിയോ? എങ്കിൽ ഞാൻ പൂക്കി".

"നിങ്ങളെ എന്താണ് വിളിക്കേണ്ടത് സർ?" എന്ന് ചോദിച്ചതിന്, "ബോറിങ് ആയ 'സർ' വിളി വേണ്ട. എന്നെ 'ബ്രോ' എന്ന് വിളിച്ചോളൂ," എന്നായിരുന്നു രാഹുലിൻ്റെ മറുപടി. ജെൻ സി വിദ്യാർത്ഥികളുമായി നടത്തിയ ഈ സംഭാഷണം, ചിരിയും 'പൂക്കി' വിളിയും മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളും ഉൾക്കൊള്ളുന്നതായിരുന്നു. രാഷ്ട്രീയത്തിന്റെ പരമ്പരാഗത ചട്ടക്കൂട് ഭേദിച്ച്, യുവജനതയുടെ ഭാഷയിൽ, അവരുടെ ആശങ്കകളോടും പ്രതീക്ഷകളോടും സംവദിക്കാൻ രാഹുൽ ശ്രമിച്ചു. ഈ സംവാദം മൂന്ന് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു.
- 'അണ്ടർ 18 എം.പി'യും 2029 തെരഞ്ഞെടുപ്പും; യുവതലമുറ രാഷ്ട്രീയത്തിൽ എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചായിരുന്നു സംവാദത്തിലെ പ്രധാന ചർച്ച. തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കണം എന്ന നിലയിൽ നിന്നുകൊണ്ടാണ് 'അണ്ടർ 18 എം.പി.' എന്ന ആശയം ചർച്ചയായത്.
- ബീഹാർ തെരഞ്ഞെടുപ്പും യുവജനതയുടെ ആവശ്യങ്ങളും; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്നതിനിടായിലായുരുന്നു ഇയൊരു പരിപാടി. ബീഹാർ പോലുള്ള സംസ്ഥാനങ്ങളിലെ അടിസ്ഥാന ആവശ്യകതകളെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. അവിടുത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഈ വിഷയങ്ങളിലെ പോരായ്മകൾക്കെതിരെ രാഹുൽ പരോക്ഷമായി വിമർശനം ഉന്നയിച്ചു.
- രാഷ്ട്രീയത്തിലെ വിശ്വാസം; യുവതലമുറയെ ആകർഷിക്കാനും അവരുടെ വിശ്വാസം നേടാനും നേതാക്കൾക്ക് സാധിക്കണം. ഇത് വെറും വാഗ്ദാനങ്ങൾ നൽകിയതുകൊണ്ട് മാത്രം കാര്യമില്ല, പകരം അവരുടെ ഭാവിക്ക് വേണ്ടി സത്യസന്ധമായി നിലകൊള്ളമെന്നും, ഇത് ഇല്ലാത്തതാണ് യുവതലമുറയ്ക്ക് രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമെന്നും രാഹുൽ പറഞ്ഞു.
പൊതുവെ ഗൗരവം നിറഞ്ഞ രാഷ്ട്രീയ ലോകത്ത്, ജെൻ സികളുമായി ഇത്ര ലളിതമായി ഇടപെഴകാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം വലിയ ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ ഇത് ട്രെൻഡാകുമ്പോൾ, യുവവോട്ട് ഉറപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് 'റിസ്' ഉണ്ടോ എന്ന് കാത്തിരുന്ന് കാണാം.


