ആഡംബര യാത്ര ആസ്വദിക്കുക മാത്രമല്ല, രുചികരമായ ബിസിനസ്സ് ക്ലാസ് ഭക്ഷണ വിഭവങ്ങളും ആസ്വദിച്ചു കഴിക്കാറുണ്ട് ഈ നായ.

സിംഗപ്പൂർ എയർലൈൻസിലെ ആഡംബരയാത്രയിൽ നല്ല പെരുമാറ്റം കൊണ്ട് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ താരമായ സ്വിസ് ഡാൽമേഷ്യനെ ഓർക്കുന്നില്ലേ? ഇപ്പോഴിതാ മറ്റൊരു നായ കൂടി വാർത്തകളിൽ ഇടം പിടിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എമിറേറ്റ്‌സ് ബിസിനസ് ക്ലാസിൽ ഇടയ്‌ക്കിടെ പറക്കുന്ന യുഎസിൽ നിന്നുള്ള നാലുവയസുകാരൻ മാൽബെക്ക് നായക്കുട്ടിയാണ് ആ പുതിയ താരം. വർഷത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ആഡംബര വിമാനയാത്രകൾ ആസ്വദിക്കുന്നുണ്ട് ചൗ ചൗ ഇനത്തിൽപ്പെട്ട ഈ നായ.

പ്രീമിയം യാത്ര തങ്ങളുടെ ദിനചര്യയുടെ ഭാഗമാണെന്നാണ് മാൽബെക്കിൻ്റെ ഉടമ പറയുന്നത്. എല്ലാ വേനൽക്കാലത്തും ന്യൂയോർക്കിൽ നിന്നും ഗ്രീസിലേക്ക് തങ്ങൾ യാത്ര ചെയ്യാറുണ്ടെന്നും ഈ സമയം വളരെ പരിചയസമ്പന്നനായ ഒരു യാത്രക്കാരനെ പോലെയാണ് മാൽബെക്ക് തൻ്റെ വിൻഡോ സീറ്റിൽ ഇരിക്കാറുള്ളതെന്നും ഇവർ പറയുന്നു. 9 മണിക്കൂറും 15 മിനിറ്റും ദൈർഘ്യമുള്ള ദീർഘദൂര യാത്രയിൽ ഉറങ്ങിയും കാഴ്ചകൾ കണ്ടുമാണ് മാൽബെക്ക് സമയം ചെലവഴിക്കുന്നത് എന്നും ഉടമ വ്യക്തമാക്കി.

ആഡംബര യാത്ര ആസ്വദിക്കുക മാത്രമല്ല, രുചികരമായ ബിസിനസ്സ് ക്ലാസ് ഭക്ഷണ വിഭവങ്ങളും ആസ്വദിച്ചു കഴിക്കാറുണ്ട് ഈ നായ. കൂടാതെ ഫ്ലൈറ്റ് അറ്റൻഡൻ്റുകളും പ്രത്യേക പരിഗണന നൽകി ഒരു അതിഥിയെ പോലെയാണ് മാൽബെക്കിനോട് പെരുമാറുന്നത്.

മാൽബെക്കിന് മുമ്പ്, വാർത്തകളിൽ സമാനമായ രീതിയിൽ ഇടം നേടിയത് സ്‌പോട്ടി എന്ന മറ്റൊരു നായ്ക്കുട്ടി ആയിരുന്നു. സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലാണ് ഈ സ്വിസ് ഡാൽമേഷ്യൻ ആഡംബര ബിസിനസ് ക്ലാസ് യാത്ര ആസ്വദിച്ചത്. 5.5 മണിക്കൂർ വിമാനത്തിൽ ഉടനീളം, ശാന്തമായാണ് പെരുമാറിയത്. ഉടമ പകർത്തിയ സ്‌പോട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ നായക്കുട്ടി വൈറലായത്.

ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം