Asianet News MalayalamAsianet News Malayalam

'ചാന്ദ്രയാൻ ദോശ'യുണ്ടാക്കി ചന്ദ്രയാൻ-3 ന്‍റെ വിക്ഷേപണ വിജയാഘോഷം നടത്തി റസ്റ്റോറന്‍റ് ജീവനക്കാർ


ഒരു റസ്റ്റോറന്‍റിൽ എത്തിയ പെൺകുട്ടിക്ക്  ഷെഫ് അഭിമാനത്തോടെ ചന്ദ്രയാൻ ദോശ നൽകുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. പെൺകുട്ടി കൗതുകത്തോടെ ദോശ നിരീക്ഷിക്കുന്നതും സന്തോഷത്തോടെ അത് കഴിക്കുന്നതും വീഡിയോയിൽ കാണാം.

Restaurant staff celebrate the launch of Chandrayaan-3 by making Chandrayaan Dosa BKG
Author
First Published Jul 22, 2023, 2:31 PM IST

ന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) കഴിഞ്ഞ ആഴ്ചയാണ് ചന്ദ്രയാൻ 3 -ന്‍റെ വിജയകരമായ വിക്ഷേപണം നടത്തിയത്.  ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയിൽ നാഴികക്കല്ലായ ഒരു നേട്ടമായി വേണം ഇതിനെ വിശേഷിപ്പിക്കാൻ.  അതുകൊണ്ടുതന്നെ രാജ്യത്തുടനീളം ചന്ദ്രയാൻ 3 -ന്‍റെ വിക്ഷേപണ വിജയാഘോഷങ്ങൾ നടന്നു. അത്തരത്തിൽ ഒരു വിജയാഘോഷത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ചാന്ദ്രയാൻ 3 ദൗത്യ സംഘത്തോടുള്ള ആദരസൂചകമായും വിക്ഷേപണ വിജയത്തിന്‍റെ ആഘോഷ സൂചകമായും ഒരുകൂട്ടം റസ്റ്റോറന്‍റ് ജീവനക്കാരാണ് റോക്കറ്റ് ദോശ ഉണ്ടാക്കിയത്. 'ചാന്ദ്രയാൻ ദോശ' എന്നാണ് ഈ ദോശക്ക് പേരിട്ടിരിക്കുന്നത്. 

ഒരു റസ്റ്റോറന്‍റിൽ എത്തിയ പെൺകുട്ടിക്ക്  ഷെഫ് അഭിമാനത്തോടെ ചന്ദ്രയാൻ ദോശ നൽകുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. പെൺകുട്ടി കൗതുകത്തോടെ ദോശ നിരീക്ഷിക്കുന്നതും സന്തോഷത്തോടെ അത് കഴിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ബഹിരാകാശ പേടകത്തിന് സമാനമായ രീതിയിൽ ആണ് ദോശ ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ ദോശയുടെ പതിന്മടങ്ങ് വലിപ്പമുള്ള ഈ ദോശ ഏറെ ആകർഷണീയമാണ്. ചന്ദ്രയാൻ 3 -ന്‍റെ വിക്ഷേപണ വിജയത്തിന്‍റെ ആഘോഷത്തിന് എന്ന് കുറിച്ചുകൊണ്ടാണ് ഈ ചന്ദ്രയാൻ ദോശയുടെ വീഡിയോ  ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

240 വര്‍ഷത്തിന് ശേഷം ആദ്യമായി തെക്കന്‍ ഇംഗ്ലണ്ടില്‍ വെള്ള വാലുള്ള പരുന്ത് !

32 വയസ്സുള്ള 'കോടീശ്വരി'; 'ഉറക്ക'ത്തില്‍ നിന്നും പണമുണ്ടാക്കുന്നതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു !

ചന്ദ്രയാൻ മൂന്നിന്‍റെ ദൗത്യസംഘത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങളും നേർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തങ്ങൾക്കും ചന്ദ്രയാൻ ദോശ കഴിക്കണമെന്നും വിജയാഘോഷത്തിൽ പങ്കാളികളാകണമെന്നും നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമൻറുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രയാൻ - 3 ഓഗസ്റ്റ് 5 ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തും. തുടർന്ന് ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios