അവർ ആദ്യം യുവാവിനോട് ഏത് നാട്ടുകാരനാണ് എന്നാണ് ചോദിക്കുന്നത്. റഷ്യയിൽ നിന്നുള്ളതാണ് എന്ന് യുവാവ് അവോരട് പറയുന്നുണ്ട്. പിന്നീട് കുടുംബം യുവാവിനെയും അവർക്കൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

അതിഥികളെ ദൈവത്തെ പോലെ കണക്കാക്കുന്നവരാണ് ഇന്ത്യക്കാർ എന്ന് പറയാറുണ്ട്. ഇന്ത്യക്കാരുടെ ആതിഥേയത്വം വളരെ പ്രശസ്തവുമാണ്. ഇന്ത്യക്കാരുടെ സംസ്കാരം മിക്കവാറും അപരിചിതരെ പോലും തങ്ങളുടെ ആഘോഷങ്ങളിലും മറ്റും ഉൾപ്പെടുത്തുന്ന തരത്തിലുള്ളതാണ്. എന്നിരുന്നാലും, വിദേശത്തുള്ളവർക്ക് ഇന്ത്യക്കാരുടെ സംസ്കാരത്തെ കുറിച്ചോ രീതികളെ കുറിച്ചോ ഒന്നും വലിയ പിടിയില്ല. 

അടുത്തിടെ ഇന്ത്യയിലേക്ക് എത്തിയ ഒരു വിദേശ സഞ്ചാരി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതിൽ പറയുന്നത് ഇന്ത്യക്കാരുടെ ആതിഥേയത്വത്തെ കുറിച്ചാണ്.

റഷ്യയിൽ നിന്നെത്തിയ ഒരു ടൂറിസ്റ്റും ദില്ലിയിൽ നിന്നുള്ള ഒരു കുടുംബവും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. ദില്ലിയിലെ ഒരു ക്ഷേത്രത്തിന് പുറത്ത് വച്ച് ഇന്ത്യൻ കുടുംബം യുവാവിനെ തങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ വിളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 

അവർ ആദ്യം യുവാവിനോട് ഏത് നാട്ടുകാരനാണ് എന്നാണ് ചോദിക്കുന്നത്. റഷ്യയിൽ നിന്നുള്ളതാണ് എന്ന് യുവാവ് അവോരട് പറയുന്നുണ്ട്. പിന്നീട് കുടുംബം യുവാവിനെയും അവർക്കൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. ഒരു പാത്രത്തിൽ റൊട്ടിയും പച്ചക്കറിയും വിളമ്പിയിരിക്കുന്നതും കാണാം. അതിനിടയിൽ പപ്പടവും നൽകുന്നുണ്ട്. ഇതെന്താണ് എന്ന് റഷ്യക്കാരനായ യുവാവ് ചോദിക്കുമ്പോൾ പപ്പടമാണ് എന്ന് പറയുന്നു. നല്ല രുചിയുണ്ട് എന്നാണ് യുവാവ് പറയുന്നത്. 

Scroll to load tweet…

എന്തായാലും, വീഡിയോയുടെ അവസാനം യുവാവ് പറയുന്നത്, നിങ്ങൾ ഇന്ത്യയിലേക്ക് വരൂ. ആത്മീയത എന്നാൽ എന്താണെന്നതിന്റെ യഥാർത്ഥ അർത്ഥം ഇന്ത്യ കാണിച്ച് തരും എന്നാണ്. @MeghUpdates എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള കമന്റുകൾ നൽകിയിരിക്കുന്നതും. 

അപരിചിതരായ 2 ഓട്ടോഡ്രൈവർമാരും ഒരു സ്ത്രീയും, ആ മൂന്നു പേരില്ലായിരുന്നെങ്കിൽ; അനുഭവം പങ്കുവച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം