Asianet News MalayalamAsianet News Malayalam

ചെയ്യുന്ന ജോലി മടുത്തോ? ഇതാ തീർത്തും വെറൈറ്റിയായ ആറ് ജോലികൾ

നിലവിൽ യുകെയിലുള്ള ഒരാൾ ഈ ജോലി ചെയ്യുന്നുണ്ടത്രെ. പുതിയ പെയിന്റ് ഉണങ്ങാൻ എത്ര സമയമെടുക്കും എന്ന് പരിശോധിക്കാനും അതിന്റെ നിറത്തിലും ഘടനയിലുമൊക്കെ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും ഒക്കെയാണ് ഇയാളെ നിയമിക്കുന്നത്.

six variety jobs rlp
Author
First Published Dec 8, 2023, 3:53 PM IST

നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിങ്ങളെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ടോ? എന്നാൽ, വെറൈറ്റി ആയിട്ടുള്ള ചില ജോലികൾ പരിചയപ്പെടുത്താം. വേണമെങ്കിൽ ട്രൈ ചെയ്ത് നോക്കാവുന്നതാണ്. 

പ്രൊഫഷണൽ സ്ലീപ്പർ: ഈ ജോലിക്ക് വേണ്ട ​ഗുണം നിങ്ങൾക്ക് നന്നായി ഉറങ്ങാൻ അറിയണം എന്നതാണ്. അതേ, ഫിൻലാൻഡിലെ ഒരു ഹോട്ടലാണ് ഇങ്ങനെ ഒരു ജോലിക്ക് ആളെ എടുത്തത്. ജോലിയിൽ പ്രവേശിക്കുന്നവർ ഓരോ ദിവസവും ഹോട്ടലിലെ വ്യത്യസ്തമായ കിടക്കകളിൽ കിടക്കുകയും അതിന്റെ റിവ്യൂ പറയുകയും വേണം. അതാണ് ജോലി. 

ഡ്രയിം​ഗ് പെയിന്റ് വാച്ചർ: അതായത് ഉണങ്ങിക്കൊണ്ടിരിക്കുന്ന പെയിന്റ് നോക്കിയിരിക്കാൻ ഒരാൾ. നിലവിൽ യുകെയിലുള്ള ഒരാൾ ഈ ജോലി ചെയ്യുന്നുണ്ടത്രെ. പുതിയ പെയിന്റ് ഉണങ്ങാൻ എത്ര സമയമെടുക്കും എന്ന് പരിശോധിക്കാനും അതിന്റെ നിറത്തിലും ഘടനയിലുമൊക്കെ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും ഒക്കെയാണ് ഇയാളെ നിയമിക്കുന്നത്. 2021-ലെ ഒരു ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നത് മാത്യു റിസ്ബ്രിഡ്ജർ എന്നൊരാൾ താൻ ഈ ജോലി ചെയ്യാറുണ്ട് എന്ന് പറഞ്ഞിരുന്നു. 

ഫുൾ ടൈം നെറ്റ്ഫ്ലിക്സ് വ്യൂവർ: ഇത് പ്രകാരം ഒരാൾ ചെയ്യേണ്ടത് നെറ്റ്‍ഫ്ലിക്സിൽ ഓരോ കണ്ടന്റും വരുമ്പോൾ പൊതുജനങ്ങളിലേക്ക് എത് എത്തുന്നതിന് മുമ്പ് തന്നെ അത് കണ്ട് വിലയിരുത്തുക എന്നതാണ്. അത് ഏത് തരം കണ്ടന്റാണെങ്കിലും കണ്ട് വിലയിരുത്തേണ്ടി വരും. 

ട്രെയിൻ പുഷർ: ഈ ജോലി ജപ്പാനിലാണ് ഉള്ളത്. ഇവർ പുഷർ എന്നോ ഒഷിയാ എന്നോ ഒക്കെ അറിയപ്പെടുന്നു. അതായത് ട്രെയിനിൽ വൻ തിരക്ക് വരുന്ന സമയത്ത് അതിന്റെ വാതിൽ അടയ്ക്കുന്നതിന് വേണ്ടി അവരെ ആളുകളെ തള്ളി ട്രെയിനിന്റെ അകത്ത് കയറ്റുക എന്നതാണ് ഇവരുടെ ജോലി. 

ഡോ​ഗ് ഫുഡ് ടേസ്റ്റർ: ഈ ജോലിയിൽ പ്രവേശിച്ചാൽ ചെയ്യേണ്ടത് നായകൾക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണം അത് ഏതുതരം ഭക്ഷണമാണ് എങ്കിലും രുചിച്ച് നോക്കി അതിന്റെ അപാകതകൾ കാണുക, ഭക്ഷണം വിലയിരുത്തുക എന്നതാണ്. 

ക്രൈം സീൻ ക്ലീനർ: പേര് പോലെ തന്നെ ഈ ജോലിയിൽ ഒരാൾ ചെയ്യേണ്ടത് കൊലപാതകം, ആത്മഹത്യ തുടങ്ങിയ ക്രൈം നടന്ന സ്ഥലങ്ങൾ നന്നായി വൃത്തിയാക്കുക എന്നുള്ളതാണ്. മനക്കട്ടിയുള്ള ഒരാൾക്ക് തീർച്ചയായും ഈ ജോലി തെരഞ്ഞെടുക്കാവുന്നതാണ്. 

വായിക്കാം: ഈ കേക്ക് വാങ്ങുന്ന കാശുണ്ടെങ്കിൽ ഒരു കാറ് വാങ്ങാം; കേക്കിന്റെ വില കേട്ട് ഞെട്ടരുത്! 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios