പോക്കറ്റ് മണി കൂട്ടിവെച്ച് ഒരു വീട് വാങ്ങാന്‍ കഴിയുമോ? കഴിയുമെന്നാണ് ഓസ്‌ട്രേലിയയിലെ മൂന്ന് കുട്ടികള്‍ കാണിച്ചുതരുന്നത്.  ആറു വയസ്സുകാരി റൂബി മക് ലെല്ലനാണ് സഹോദരങ്ങളായ ഗസ്, ലൂസി എന്നിവരുടെ സഹായത്തേടെ അഞ്ചു കോടി (6.7 ലക്ഷം ഡോളര്‍) വിലവരുന്ന വീടും സ്ഥലവും വിലയ്്ക്കു വാങ്ങിയത്. പല കാലങ്ങളിലായി സൂക്ഷിച്ചുവെച്ച പോക്കറ്റ് മണി സ്വരൂക്കൂട്ടിയാണ് മനോഹരമായ വീടും സ്ഥലവും ഇവര്‍ വാങ്ങിച്ചത്. 

പോക്കറ്റ് മണി കൂട്ടിവെച്ച് ഒരു വീട് വാങ്ങാന്‍ കഴിയുമോ? കഴിയുമെന്നാണ് ഓസ്‌ട്രേലിയയിലെ മൂന്ന് കുട്ടികള്‍ കാണിച്ചുതരുന്നത്. ആറു വയസ്സുകാരി റൂബി മക് ലെല്ലനാണ് സഹോദരങ്ങളായ ഗസ്, ലൂസി എന്നിവരുടെ സഹായത്തേടെ അഞ്ചു കോടി (6.7 ലക്ഷം ഡോളര്‍) വിലവരുന്ന വീടും സ്ഥലവും വിലയ്്ക്കു വാങ്ങിയത്. പല കാലങ്ങളിലായി സൂക്ഷിച്ചുവെച്ച പോക്കറ്റ് മണി സ്വരൂക്കൂട്ടിയാണ് മനോഹരമായ വീടും സ്ഥലവും ഇവര്‍ വാങ്ങിച്ചത്. 

റൂബിയുടെ പിതാവ് കാം മക് ലെല്ലന്‍ ചില്ലറക്കാരനല്ല. പാര്‍പ്പിടങ്ങളില്‍ മുതലിറക്കുന്നതിന് ആളുകള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരാളാണ്. തെക്കുകിഴക്കന്‍ മെല്‍ബണിലെ ക്ലൈഡിലാണ് റൂബിയും സഹോദരങ്ങളും വാങ്ങിയ വീടും സ്ഥലവും. പിതാവിന്റെ സഹായത്തോടെയാണ് വീടും സ്ഥലവും തെരഞ്ഞെടുക്കുകയും വാങ്ങുകയും ചെയ്തതതെങ്കിലും അതിനു പിന്നില്‍ റൂബിയും സഹോദരങ്ങളും തന്നെയാണ്. അവരുടെ പണം ഉപയോഗിച്ച് വീടും സ്ഥലവും വാങ്ങുന്നതിന് സഹായങ്ങള്‍ നല്‍കുക മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് പിതാവ് കാം മക് ലെല്ലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

റൂബി

പ്രോപ്പര്‍ട്ടി കമ്പനിയായ ഓപ്പണ്‍ കോര്‍പ്പറേഷന്റെ ഡയറക്ടറും സഹസ്ഥാപകനുമാണ് കാം. ഇതോടൊപ്പം പാര്‍പ്പിടത്തില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന 'മൈ ഫോര്‍ ഇയര്‍ ഓള്‍ഡ്, ദി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റര്‍ ' എന്ന പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകം ആളുകള്‍ക്ക് എത്തിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും കുട്ടികള്‍ സഹായിച്ചിരുന്നു. ഇതിന് പിതാവ് നല്‍കിയ പ്രതിഫലവും വീട്ടുജോലികള്‍ക്ക് കിട്ടിയ പോക്കറ്റു മണിയും ഒക്കെ സ്വരൂക്കൂട്ടിയാണ് ഇവര്‍ വീടു വാങ്ങാന്‍ തീരുമാനിച്ചത്. വീട്ടുജോലികളില്‍ സഹായിക്കുക, കാര്‍ കഴുകിക്കൊടുക്കുക എന്നിങ്ങനെ പല പണികള്‍ ഇതിനായി ഇവര്‍ ചെയ്തതായി പിതാവ് മാധ്യമങ്ങളോട് പറയുന്നു. മൂന്ന് സഹോദരങ്ങളുടെയും സമ്പാദ്യവും ഒപ്പം പിതാവ് നല്‍കിയ ചെറിയ സംഭാവനയും ഉപയോഗിച്ചാണ് അവര്‍ വസ്തു വാങ്ങിയത്.

കൊവിഡ് പ്രതിസന്ധി ഓസ്‌ട്രേലിയയുടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. വീടുകളുടെയും സ്ഥലങ്ങളുടെയും വില കുറഞ്ഞു. മെല്‍ബണ്‍ മേഖലയില്‍ വീടുകളുടെ വിലയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ്, കണ്ണായ സ്ഥലത്തുതന്നെ മനോഹരമായ വീടും സ്ഥലവും ഇവര്‍ക്ക് വാങ്ങിക്കാന്‍ കഴിഞ്ഞത്. ഈ സ്ഥലത്തിന്റെയും വീടിന്റെയും മൂല്യം ഭാവിയില്‍ ഉയരുമെന്ന് മുന്‍കൂട്ടി കണ്ടാണ് പിതാവ് റൂബിക്കും സഹോദരങ്ങള്‍ക്കും ഇത്തരമൊരു ആശയം നടപ്പാക്കാന്‍ പ്രേരണ നല്‍കിയത്. 

ഇത്തരമൊരു ആശയം മക്കളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയും പണം സമ്പാദിക്കേണ്ട ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. പിന്നീട് കുട്ടികളുടെ പോക്കറ്റ് മണി വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും കൂടി. അങ്ങനെയാണ്, സാധാരണ ചെയ്യുന്നതിലും കൂടുതല്‍ ജോലികള്‍ വീട്ടിലേക്ക് ചെയ്ത് കുട്ടികള്‍ കൂടുതല്‍ പണമുണ്ടാക്കിയത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വീടിന്റെയും സ്ഥലത്തിന്റെയും വില ഇരട്ടിയാകുമെന്നാണ് പിതാവ് പറയുന്നത്. അതനുസരിച്ച്, ഈ പ്രോപ്പര്‍ട്ടി 2032ഓടെ വിറ്റ് പണം പങ്കിടാനാണ് കുട്ടികളുടെ തീരുമാനം.