Asianet News MalayalamAsianet News Malayalam

ആറു വയസ്സുകാരൻ ഓൺലൈനിൽ ഓർഡർ ചെയ്തത് 80000 രൂപയുടെ ഭക്ഷണം; കണ്ണുതള്ളി മാതാപിതാക്കൾ

വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചതിനും തങ്ങൾ കഴിച്ചതിനും ശേഷവും നിരവധി ഭക്ഷണ സാധനങ്ങൾ ബാക്കി വന്നതോടെ ഒടുവിൽ അയൽക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് ഭക്ഷണസാധനങ്ങൾ അവർക്ക് നൽകിയാണ് പ്രശ്നം പരിഹരിച്ചത്.

six year old ordered 80000rs food from dads phone rlp
Author
First Published Feb 5, 2023, 2:45 PM IST

മിഷിഗണിൽ ആറു വയസ്സുകാരൻ ഓൺലൈനായി ഓർഡർ ചെയ്തത് ആയിരം ഡോളറിന്റെ ഭക്ഷണസാധനങ്ങൾ. അച്ഛൻറെ ഫോൺ ഉപയോഗിച്ച് കളിക്കുന്നതിനിടയിലാണ് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി അബദ്ധത്തിൽ കുട്ടി ഭക്ഷണം ഓർഡർ ചെയ്തത്. 80,000 -ത്തിലധികം രൂപ വില വരുന്ന ഭക്ഷണ സാധനങ്ങളാണ് ആറു വയസ്സുകാരൻ ഓർഡർ ചെയ്തത്. ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിയപ്പോൾ മാത്രമാണ് കുട്ടിയുടെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങുന്നതിനു മുൻപായി ആറു വയസ്സുകാരൻ മേസണെ ഗെയിം കളിക്കാനായി അച്ഛൻറെ മൊബൈൽ ഫോൺ വാങ്ങി. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഡെട്രോയിറ്റ് ഏരിയയിലെ തങ്ങളുടെ വീട്ടിലേക്ക് തുടരെത്തുടരെയായി ഭക്ഷണസാധനങ്ങളുടെ ഒരു വലിയ നിര തന്നെ എത്താൻ തുടങ്ങിയെന്നാണ് കുട്ടിയുടെ അച്ഛനായ കീത്ത് സ്റ്റോൺഹൗസ് പറയുന്നത്. പല റസ്റ്റോറന്റുകളിൽ നിന്നായാണ് ആറു വയസ്സുകാരൻ ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തത്. ഏതായാലും ആയിരം ഡോളറിന്റെ ഭക്ഷണ സാധനങ്ങളാണ് ആ രാത്രി അവരുടെ വീട്ടിൽ എത്തിയത്. ഓർഡർ ചെയ്യാതെ തന്നെ ഭക്ഷണസാധനങ്ങൾ വീട്ടിലേക്ക് എത്തുന്നത് എന്താണെന്ന് ആദ്യം മാതാപിതാക്കൾക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് മൊബൈൽ ഫോൺ കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഓർഡർ ചെയ്തത് കുട്ടിയാണെന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്.

ചെമ്മീൻ, സലാഡുകൾ, ഷവർമ, സാൻഡ്‌വിച്ചുകൾ, ചില്ലി ചീസ് ഫ്രൈകൾ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി വിഭവങ്ങൾ ആയിരുന്നു മേസൺന്റെ ഓർഡറിനെ തുടർന്ന് അവരുടെ വീട്ടിലെത്തിയത്. വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചതിനും തങ്ങൾ കഴിച്ചതിനും ശേഷവും നിരവധി ഭക്ഷണ സാധനങ്ങൾ ബാക്കി വന്നതോടെ ഒടുവിൽ അയൽക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് ഭക്ഷണസാധനങ്ങൾ അവർക്ക് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഏതായാലും കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ നൽകുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Follow Us:
Download App:
  • android
  • ios