ഏതായാലും കൂട്ടിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ അവൻ ദമ്പതികളോട് സൗഹൃദത്തിലാവാൻ തയ്യാറാണ് എന്ന തരത്തിൽ തന്നെയാണ് പെരുമാറുന്നത്. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം നിരവധിപ്പേരാണ് വീഡിയോ കണ്ടത്.
ഒരു ഇന്ത്യനായ നാടൻ നായയെ ദത്തെടുത്ത് കാനഡയിലെ തങ്ങളുടെ വീട്ടിൽ വളർത്താനൊരുങ്ങുന്ന ഒരു ദമ്പതികളാണ് ഇപ്പോൾ ആളുകളുടെ ഹൃദയം കവരുന്നത്. ഇന്ത്യയിൽ നിന്നും രക്ഷിച്ച നായയെ വളരെ സുരക്ഷിതമായി കനേഡിയൻ എയർപോർട്ടിൽ എത്തിച്ചു. എയർപോർട്ട് മുതൽ കാനഡയിലെ വീട് വരെയുള്ള നായയുടെ യാത്രയുടെ വീഡിയോ ദമ്പതികൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചു.
ഒക്ടോബർ അഞ്ചിനാണ് ഹാവിലാ ഹെഗർ എന്ന വിവാഹ ഫോട്ടോഗ്രാഫർ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 'ഇന്ത്യയിൽ നിന്നുമുള്ള ഒമ്പത് മാസം മാത്രം പ്രായമുള്ള നായക്കുട്ടി തന്റെ കാനഡയിലെ സ്ഥിരം താമസിക്കാൻ പോകുന്ന വീട് കാണുമ്പോൾ' എന്ന് അവർ വീഡിയോയ്ക്ക് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
വീഡിയോയുടെ തുടക്കത്തിൽ ഇന്ത്യയിൽ നിന്നും രക്ഷിച്ച നായക്കുട്ടിയെ കൂട്ടാൻ ദമ്പതികൾ എയർപോർട്ടിലേക്ക് പോകുന്നത് കാണാം. നായയും സുരക്ഷിതമായി എയർപോർട്ടിൽ എത്തിച്ചേരുന്നു. അതിനുശേഷം അവർ നായയെ കംഫർട്ടബിളാക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവിൽ നായ അവർക്കൊപ്പം കാനഡയിലെ വീട്ടിൽ എത്തുകയാണ്.
ഏതായാലും കൂട്ടിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ അവൻ ദമ്പതികളോട് സൗഹൃദത്തിലാവാൻ തയ്യാറാണ് എന്ന തരത്തിൽ തന്നെയാണ് പെരുമാറുന്നത്. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അഞ്ച് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. 75000 -ത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തു. ഒരുപാടാളുകളാണ് കമന്റ് ബോക്സിൽ ദമ്പതികളെ അഭിനന്ദിച്ച് കൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.
'നിങ്ങൾ മാലാഖമാരാണ്, ആ നായയ്ക്ക് ഒരു പുതിയ ജന്മം നൽകുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ, 'ഞാനിപ്പോൾ കരഞ്ഞു പോവും' എന്ന് കമന്റിട്ടിട്ടുണ്ട്.
വീഡിയോ കാണാം:
