Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ വ്യതിയാനം; സർക്കാറിനെതിരെയുള്ള കേസില്‍ സ്വിസ് മുത്തശ്ശിമാർക്ക് വിജയം

രാജ്യത്തെ കാലാവസ്ഥാ സംരക്ഷണത്തിനായി സ്വിസ് സര്‍ക്കാര്‍ കാര്യമായതൊന്നും ചെയ്യുന്നില്ലെന്നും പാരീസ് കാലാവസ്ഥ ഉച്ചകോടി ഒപ്പുവച്ച സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോയെന്നും സ്വിസ് വനിതകള്‍ വാദിച്ചു.

Swiss grandmothers win climate change lawsuit against government
Author
First Published Apr 10, 2024, 3:11 PM IST


പാരീസ് ഉച്ചകോടിയിലെ തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോയ സ്വിസ് സര്‍ക്കാര്‍ തങ്ങളെ മരിക്കാനായി ഉഷ്ണതരംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന സ്വിസ് മുത്തശ്ശിമാരുടെ കേസില്‍ അനുകൂല വിധിയുമായി യൂറോപ്യൻ മനുഷ്യാവകാശ കോടതി. ആദ്യമായാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ഒരു കാലാവസ്ഥാ കേസ് വിജയിക്കുന്നത്. അതേസമയം സമാന ആവശ്യവുമായെത്തിയ മറ്റ് രണ്ട് കേസുകള്‍ കോടതി തള്ളുകയും ചെയ്തു. പുതിയ വിധിയോടെ സമാനമായ കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

രാജ്യത്തെ കാലാവസ്ഥാ സംരക്ഷണത്തിനായി സ്വിസ് സര്‍ക്കാര്‍ കാര്യമായതൊന്നും ചെയ്യുന്നില്ലെന്നും പാരീസ് കാലാവസ്ഥ ഉച്ചകോടി ഒപ്പുവച്ച സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോയെന്നും സ്വിസ് വനിതകള്‍ വാദിച്ചു. 64 ഉം അതിന് മുകളില്‍ പ്രായമുള്ള 2,000 -ത്തോളം സ്വിസ് മുത്തശ്ശിമാര്‍ ചേര്‍ന്നാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ കേസ് നല്‍കിയത്.  "കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിലുള്ള പരാജയങ്ങളുടെ  ഗുരുതരമായ അനന്തരഫലം അനുഭവിക്കേണ്ടിവരിക വരും തലമുറകളാണെന്ന് വ്യക്തമാണ്' എന്ന് കോടതി പ്രസിഡന്‍റ് സിയോഫ്ര ഒ'ലിയറി വിധി പ്രഖ്യാപിക്കുന്നതിനിടെ പറഞ്ഞു. 

യുറാൻ പർവ്വതത്തിലെ മഞ്ഞുരുകി; 70 വര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രളയത്തിൽ അകപ്പെട്ട് റഷ്യയും കസാകിസ്ഥാനും

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാറിന്‍റെ നിഷ്ക്രിയത്വം യൂറോപ്പില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗങ്ങളിൽ, തങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് മുത്തശ്ശിമാര്‍ കോടതിയില്‍ വാദിച്ചു. പ്രായവും ലിംഗവും അവരെ ദുര്‍ബലരാക്കുന്നെന്ന് കോടതിയും നിരീക്ഷിച്ചു. ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ലോകത്തിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസമായിരുന്നു കഴിഞ്ഞതെന്ന് ഇതിനിടെ യൂറോപ്യൻ യൂണിയന്‍റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം 2022 ലെ വേനൽക്കാലത്ത് യൂറോപ്പിൽ 61,000-ലധികം ചൂട് സംബന്ധമായ മരണങ്ങൾ രേഖപ്പെടുത്തിയെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്‍റെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തന്നെ പുരുഷന്മാരേക്കാൾ 63 ശതമാനം സ്ത്രീകൾ ചൂട് കാരണം മരിക്കുന്നെന്നും ഇതില്‍ കൂടുതലും പ്രായമായവരാണെന്നും ചൂണ്ടിക്കാട്ടുന്നു. 

ഗ്രാമങ്ങളില്‍ കോഴി കൂവും പശു അമറും; കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമം പാസാക്കി ഫ്രാന്‍സ്

ദേശീയ കാർബൺ ബജറ്റ് നിശ്ചയിക്കുന്നതിൽ സ്വിസ് സർക്കാർ പരാജയപ്പെട്ടുവെന്നും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ പാലിച്ചില്ലെന്നും കോടതിയില്‍ വാദമുയര്‍ന്നു. ഇതുമൂലം കാലാവസ്ഥയുടെ ഗുരുതരമായ പ്രതികൂല പ്രത്യാഘാതങ്ങളിൽ നിന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ ലംഘിക്കപ്പെടുന്നുവെന്നും  ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ 17 ജഡ്ജിമാരുടെ പാനല്‍ ചൂണ്ടിക്കാണിച്ചു. 2030-ഓടെ 50 ശതമാനം കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കാനും 2050 -ഓടെ കാര്‍ബണ്‍ ഉദ്‌വമനം പൂജ്യമാക്കാമെന്നും സമ്മതിച്ച് സ്വിറ്റ്‌സർലൻഡ് 2017 ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഒപ്പു വച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയെന്ന് ആരോപിച്ചാണ് സ്വിസ് മുത്തശ്ശിമാര്‍ കേസിന് പോയത്.

നിന്നനിൽപ്പിൽ ഭൂമിയിൽ അഗാധമായ ഗർത്തം; 2,500 ഓളം ഗർത്തങ്ങൾ രൂപപ്പെട്ട കോന്യ കൃഷിയിടത്തിൽ സംഭവിക്കുന്നതെന്ത് ?

Follow Us:
Download App:
  • android
  • ios