താൻ ഒരു വെജിറ്റേറിയനായി മാറി. ഇന്ത്യയിൽ അത് എളുപ്പമാണ്. കാരണം ഒരുപാട് വെജിറ്റേറിയൻ ഭക്ഷണമുണ്ട്. യുഎസ്സിൽ ചില നിയമതടസങ്ങൾ കൊണ്ട് സ്കൂട്ടർ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല, ഇന്ത്യയിലെത്തിയപ്പോൾ സ്കൂട്ടർ ഓടിച്ചു തുടങ്ങി. ഹിന്ദി പഠിച്ചു.
വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന പല വിദേശികളും ഇന്നുണ്ട്. അവരിൽ പലർക്കും ഇന്ത്യയിലെ പല കാര്യങ്ങളോടും വലിയ മതിപ്പും സ്നേഹവുമുണ്ട്. അതിൽ ഒരാളാണ് യുഎസ്സില്‍ നിന്നുള്ള ക്രിസ്റ്റൻ ഫിഷർ എന്ന യുവതി. ഇന്ത്യയിലെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട പല വിശേഷങ്ങളും അവൾ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഈ വീഡിയോയിൽ ക്രിസ്റ്റൻ പറയുന്നത് ഇന്ത്യയിലേക്ക് വന്ന ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ 10 മാറ്റങ്ങളെ കുറിച്ചാണ്.
നാല് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് വന്ന ശേഷം തന്റെ ജീവിതം പല രീതിയിലും മാറി എന്നാണ് അവർ വെളിപ്പെടുത്തുന്നത്. അതിൽ ആദ്യമായി പറയുന്ന മൂന്ന് കാര്യങ്ങൾ, താൻ വിവിധ ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ പഠിച്ചു, യാത്രകളിൽ പതിവായി പൊതുഗതാഗതം ഉപയോഗിക്കാൻ തുടങ്ങി, ഇന്ത്യൻ വസ്ത്രം ധരിച്ച് തുടങ്ങി, സാരി ഉടുക്കാൻ പോലും പഠിച്ചു എന്നതാണ്. ഒപ്പം, ഇത് നല്ല തുടക്കമാണ് ഇനിയും ഒരുപാട് പഠിക്കാനുണ്ട് എന്നും അവർ പറയുന്നു.
താൻ ഒരു വെജിറ്റേറിയനായി മാറി. ഇന്ത്യയിൽ അത് എളുപ്പമാണ്. കാരണം ഒരുപാട് വെജിറ്റേറിയൻ ഭക്ഷണമുണ്ട്. യുഎസ്സിൽ ചില നിയമതടസങ്ങൾ കൊണ്ട് സ്കൂട്ടർ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല, ഇന്ത്യയിലെത്തിയപ്പോൾ സ്കൂട്ടർ ഓടിച്ചു തുടങ്ങി. ഹിന്ദി പഠിച്ചു. വിലപേശി സാധനങ്ങൾ വാങ്ങാൻ തുടങ്ങി അത് തനിക്ക് ഇഷ്ടമാണ്. കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ വിട്ട് തുടങ്ങി കാരണം യുഎസ്സിലേക്കാളും ചെലവ് കുറവാണ് ഇന്ത്യയിൽ. ടോയ്‍ലെറ്റിൽ ജെറ്റ് സ്പ്രേ ഉപയോഗിച്ച് തുടങ്ങി, ടോയ്ലെറ്റ് പേപ്പറിനേക്കാളും വൃത്തിയാണ് ജെറ്റ് സ്പ്രേ ഉപയോഗിക്കുന്നത് എന്നും ക്രിസ്റ്റൻ പറഞ്ഞു.
നിരവധിപ്പേരാണ് ക്രിസ്റ്റന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. എളുപ്പത്തിൽ മറ്റൊരു സംസ്കാരത്തെ ഉൾക്കൊള്ളാനും അതിലേക്ക് മാറാനും സാധിച്ചതിൽ പലരും ക്രിസ്റ്റനെ അഭിനന്ദിച്ചു.
