ഇതിനുമുമ്പ് ടു-സീറ്റ് ഗ്രിപെൻ ജാസ് 39ഡി വിമാനത്തിൽ രാജ്ഞി പറന്നിട്ടുണ്ട്. കൂടാതെ സെസ്ന, പിലറ്റസ്, പൈപ്പർ തുടങ്ങിയ ചെറുവിമാനങ്ങളും ബോയിങ് 737 പാസഞ്ചർ ജെറ്റുകളും ഉൾപ്പെടെ ആകെ 1,188.48 മണിക്കൂർ അവര്‍ വിമാനം പറത്തിയിട്ടുണ്ട്.

സ്വീഡിഷ് നിർമ്മിത ഗ്രിപെൻ യുദ്ധവിമാനത്തിൽ തന്റെ ആദ്യത്തെ സോളോ യാത്ര വിജയകരമായി പൂർത്തിയാക്കി തായ്‌ലൻഡ് രാജ്ഞി സുതിദ. വ്യോമയാന രംഗത്ത് വലിയൊരു നാഴികക്കല്ലാണ് ഈ നേട്ടം. തെക്കൻ തായ്‌ലൻഡിലെ സൂരത് താനി പ്രവിശ്യയിലുള്ള വിംഗ് 7 എയർബേസില്‍ നിന്നാണ് ഈ പറക്കൽ നടന്നത്.

സിംഗിൾ സീറ്റ് ജാസ് 39 സി (JAS 39 C) ഗ്രിപെൻ യുദ്ധവിമാനത്തിലായിരുന്നു രാജ്ഞിയുടെ സോളോ യാത്ര. രാജാവ് മഹാ വജ്രാലങ്കോൺ ചടങ്ങിൽ സന്നിഹിതനായിരുന്നു. പറക്കലിനു ശേഷം രാജ്ഞിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ബൊക്കെയും 'ഗ്രിപെൻ ഓർഡർ ഗോൾഡൻ പാച്ച്' എന്ന പ്രത്യേക പതക്കവും സമ്മാനിച്ചു.

ഇതിനുമുമ്പ് ടു-സീറ്റ് ഗ്രിപെൻ ജാസ് 39ഡി വിമാനത്തിൽ രാജ്ഞി പറന്നിട്ടുണ്ട്. കൂടാതെ സെസ്ന, പിലറ്റസ്, പൈപ്പർ തുടങ്ങിയ ചെറുവിമാനങ്ങളും ബോയിങ് 737 പാസഞ്ചർ ജെറ്റുകളും ഉൾപ്പെടെ ആകെ 1,188.48 മണിക്കൂർ അവര്‍ വിമാനം പറത്തിയിട്ടുണ്ട്.

Scroll to load tweet…

രാജാവിനൊപ്പം ഔദ്യോഗിക സന്ദർശനങ്ങൾക്കായി പലതവണ രാജകീയ വിമാനങ്ങളില്‍ കോ-പൈലറ്റായും രാജ്ഞി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭൂട്ടാൻ സന്ദർശന വേളയിൽ ലോകത്തിലെ ഏറ്റവും ദുഷ്കരമായ ലാൻഡിങ് അനുഭവങ്ങളിലൊന്നായ പാരോ വിമാനത്താവളത്തിൽ വിമാനം ഇറക്കിയതും ഇവരുടെ നേതൃത്വത്തിലാണ്. സൈനിക-വ്യോമയാന രംഗത്തെ രാജ്ഞിയുടെ അനുഭവസമ്പത്തിന് തിളക്കം കൂട്ടുന്നതാണ് ഈ പുതിയ നേട്ടം.