സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞെങ്കിലും ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ സൊമാലിലാൻഡ് ഇതുവരെ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടില്ല.
ആവശ്യമില്ലാത്തതോ കൂടുതലുള്ളതോ ആയ സാധനം മറ്റൊരാൾക്ക് കൊടുക്കാനും തനിക്ക് ആവശ്യമുള്ളത് വാങ്ങാനും ആദ്യ കാലത്ത് മനുഷ്യന്‍ ബാര്‍ട്ടർ സംവിധാനത്തെയാണ് ഉപയോഗപ്പെടുത്തിയത്. അതുവഴി ഒരു സാധനം കൊടുക്കുമ്പോൾ തന്‍റെ കൈവശമില്ലാത്ത മറ്റൊരു സാധനം വാങ്ങാന്‍ കഴിഞ്ഞു. എന്നാല്‍, സമൂഹം വളരുകയും മനുഷ്യന്‍റെ ആവശ്യങ്ങൾ കൂടുകയും ചെയ്തപ്പോൾ സാധനങ്ങൾക്ക് ആവശ്യകത അനുസരിച്ച് പ്രത്യേകം മൂല്യം കണക്കാക്കുയും ആ മൂല്യത്തിന് പകരമായി പണം ഉപയോഗിക്കാനും തുടങ്ങി. ഇന്ന് കാണുന്ന കറന്‍സിയിലേക്കുള്ള വര്‍ച്ചയുടെ ആദ്യഘട്ടമായിരുന്നു അത്.
അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഒരു ഘട്ടമെത്തിയപ്പോൾ ആളുകൾ മാര്‍ക്കറ്റില്‍ ചെന്ന് പണം കൊടുത്ത് പണം വാങ്ങാന്‍ ആരംഭിച്ചു. തെറ്റിദ്ധരിക്കേണ്ട വായിച്ചത് ശരിയാണ്. പണം കൊടുത്താൽ തിരികെ പണം ലഭിക്കുന്ന ഒരു മാര്‍ക്കറ്റുണ്ട്. സൊമാലിലാന്‍ഡിലാണ് ഈ അസാധാരണമായ മാര്‍ക്കറ്റ് ഉള്ളത്. ഈ മാര്‍ക്കറ്റിലെത്തിയാല്‍ നിത്യോപയോഗ സാധനങ്ങൾ പോലെ കറൻസി നോട്ടുകളുടെ കെട്ടുകൾ വിൽക്കുന്നത് കാണാം. ആളുകൾ മാര്‍ക്കറ്റിലേക്ക് വന്ന് കൈയിലെ പണം കൊടുത്ത് ബാഗുകൾ നിറയെ നോട്ട് കെട്ടുകളുമായി പോകുന്നു. ഇത്തരമൊരു അവസ്ഥയിലേക്ക് സൊമാലിലാന്‍ഡുകാര്‍ എത്തിയതിന് പിന്നാല്‍ സാമ്പത്തികം മാത്രമല്ല, രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്.
സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞെങ്കിലും ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ സൊമാലിലാൻഡ് ഇതുവരെ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടില്ല. ഏകദേശം 40 ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടെ നിലവില്‍ ഉപയോഗത്തിലുള്ള കറൻസി സൊമാലിലാൻഡ് ഷില്ലിംഗ് ആണ്. എന്നാല്‍ ഈ പ്രദേശത്ത് സൊമാലിലാൻഡ് ഷില്ലിംഗിന് ഒരു മൂല്യവുമില്ല. ഒരു ഡോളര്‍ നല്‍കിയാല്‍ നിങ്ങൾക്ക് ലഭിക്കുന്നത് ഏകദേശം 9,000 സൊമാലിലാൻഡ് ഷില്ലിംഗാണ്. അതായത്. മൂല്യമുള്ള ഒരു വസ്തു വാങ്ങണമെങ്കില്‍ നിങ്ങൾ വല്ല വാഹനങ്ങളിലും കറന്‍സികളുമായി പോകേണ്ടിവരും. എന്നാല്‍ ഇത്രയും പണം കൊണ്ട് പോവുകയെന്നത് പ്രായോഗികമായി അത്ര എളുപ്പമല്ല. അതിനാല്‍ പുതിയ രാജ്യത്തെ മിക്കയാളുകളും ഓൺലൈൻ പേയ്‌മെന്‍റുകളെ ആശ്രയിക്കുന്നു. സ്മാർട്ട്‌ഫോണുകൾ കൈവശം വച്ചിരിക്കുന്ന യാചകർ പോലും ഇവിടെ ഡിജിറ്റൽ ഇടപാടുകളില്‍ പണം സ്വീകരിക്കുന്നു.


