Asianet News MalayalamAsianet News Malayalam

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒരു സിഗരറ്റ് വലിച്ചു; പിന്നാലെ ട്വിസ്റ്റ് !

വീട്ടുകാര്‍ നല്ല ഉറക്കമാണെന്നും തനിക്ക് ധാരാളം സമയമുണ്ടെന്നും കരുതിയ മോഷ്ടാവ് വീട്ടില്‍ നിന്നും ലഭിച്ച ഒരു സിഗരറ്റ് എടുത്ത് വലിച്ചു.

thief who fell asleep smoking a cigarette from the house he entered to steal was arrested bkg
Author
First Published Nov 21, 2023, 4:02 PM IST

ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്നും ഒരു വിചത്രമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവംബര്‍ എട്ടിനാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. നേരത്തെ കണ്ട് വച്ച വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവിനായിരുന്നു അപ്രതീക്ഷിതമായി തിരിച്ചടി കിട്ടിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മോഷണത്തിനായി കയറിയ വീട്ടില്‍ കിടന്ന് ഉറങ്ങിപ്പോയതായിരുന്നു മോഷ്ടാവിന് പറ്റിയ അബദ്ധം. വീട്ടുടമസ്ഥന്‍ നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയ മോഷ്ടാവ്, തനിക്ക് ധാരാളം സമയമുണ്ടെന്ന് കരുതി. അങ്ങനെ അയാള്‍ സമയം കളയാന്‍ തീരുമാനിച്ചു. വളരെ സാവധാനത്തില്‍ അയാള്‍ വീട്ടിലെ ഒരോ മുറിയിലും കയറി പരിശോധന നടത്തി. ഇടയ്ക്ക് വീട്ടില്‍ നിന്നും ലഭിച്ച ഒരു സിഗരറ്റ് എടുത്ത് അയാള്‍ കത്തിച്ചു. സിഗരറ്റ് വലിച്ച മോഷ്ടാവിന് സുഖം തോന്നിയെന്നും ഇതേ തുടര്‍ന്ന് അയാള്‍ വീടിന്‍റെ ഒരു മൂലയില്‍ കിടന്ന് ഉറങ്ങുകയും ഉറക്കത്തില്‍ നന്നായി കൂര്‍ക്കം വലിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

200 പേരെ 2,200 വര്‍ഷം തടവിന് വിധിച്ച് ഇറ്റലിയിലെ മാഫിയാ വിചാരണ കേസ് !

ഉറക്കത്തിലുള്ള കൂര്‍ക്കം വലി കേട്ട വീട്ടുകാര്‍ അത് അയല്‍വാസിയുടെതാണെന്ന് കരുതി ആദ്യം ശ്രദ്ധിക്കാന്‍ പോയില്ല. പിന്നീട് ഏതാണ്ട് മുക്കാല്‍ മണിക്കൂറിന് ശേഷം വീട്ടുടമസ്ഥന്‍റെ ഭാര്യ കുഞ്ഞിന് പാല്‍ കൊടുക്കാനായി കുപ്പിയെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ കൂര്‍ക്കം വലി സ്വന്തം വീട്ടില്‍ നിന്നാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രധാനമുറിയുടെ ഒരു മൂലയില്‍ കിടന്ന് അപരിചിതനായ ഒരാള്‍ കൂര്‍ക്കം വലിച്ച് സുഖമായി കിടന്ന് ഉറങ്ങുന്നത് കണ്ടെത്തി. വീട്ടുകാര്‍ ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും മോഷ്ടാവ് സുഖമായി കിടന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് വിളിച്ചപ്പോഴാണ് മോഷ്ടാവ് ഉണര്‍ന്നത്. അവിടെ വച്ച് തന്നെ മോഷ്ടാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ നേരത്തെയും മോഷണകുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. 

3.8 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ സൈനികനെ വെടിവച്ചിട്ട് യുക്രൈന്‍ സ്നൈപ്പര്‍; അതും റെക്കോര്‍ഡ് !

Follow Us:
Download App:
  • android
  • ios