ആ സമയത്ത് ടിടിഇ മറ്റ് യാത്രക്കാരോട് 'ഞാൻ അവരോട് മോശമായി പെരുമാറിയോ' എന്ന് ചോദിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി ഇതിന് മറുപടി നൽകുന്നു. 'ഇല്ല നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്' എന്നാണ് അവർ പറഞ്ഞത്.

ഇന്ത്യയിലെ ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന അനേകം യാത്രക്കാരുണ്ട്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്, അതിന്റേതായ നടപടികളും നേരിടേണ്ടി വരും. അതുപോലെ, ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ റെയിൽവേ ജീവനക്കാരൻ ചോദ്യം ചെയ്തു. എന്നാൽ, സ്ത്രീ ഇയാളോട് തർക്കിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വലിയ വിമർശനത്തിനാണ് വീഡിയോ കാരണമായിത്തീർന്നത്. സ്ത്രീക്കെതിരെ ഉചിതമായ നടപടി വേണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു.

ടിക്കറ്റ് ചോദിച്ച ടിടിഇയോട് സ്ത്രീ തട്ടിക്കയറുകയായിരുന്നു. മാത്രമല്ല, ടിടിഇ തന്നോട് മോശമായി പെരുമാറി എന്നും ഇവർ ആരോപിച്ചു. 'ടിക്കറ്റ് എവിടെ' എന്നാണ് ടിടിഇ ആദ്യം സ്ത്രീയോട് ചോദിക്കുന്നത്. ആ സമയത്ത് സ്ത്രീ തിരിച്ച് ചോദിക്കുന്നത് 'നിങ്ങൾക്ക് കണ്ണ് കാണില്ലേ' എന്നാണ്. മാത്രമല്ല, വിഷയത്തിൽ അതിവിദ​ഗ്‍ദ്ധമായി അവർ ഒഴിഞ്ഞുമാറുകയും ട്രെയിനിലെ ബാത്ത്‍റൂമിന്റെ അവസ്ഥ നോക്ക് തുടങ്ങി മറ്റ് പല കാര്യങ്ങളും പറയുകയുമായിരുന്നു. ആ സമയത്ത് ടിടിഇ മറ്റ് യാത്രക്കാരോട് 'ഞാൻ അവരോട് മോശമായി പെരുമാറിയോ' എന്ന് ചോദിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി ഇതിന് മറുപടി നൽകുന്നു. 'ഇല്ല നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്' എന്നാണ് അവർ പറഞ്ഞത്.

'ആരോടും എന്തെങ്കിലും പറയാൻ വേണ്ടി സ്ത്രീകളുടെ അവകാശങ്ങളെ നിങ്ങൾ ദുരുപയോഗം ചെയ്യരുത്' എന്ന് യാത്രക്കാരിലൊരാൾ പറയുന്നതും കേൾക്കാം. തർക്കം ഏറെ നേരം നീണ്ടുനിന്നു. എന്നാൽ, അപ്പോഴൊന്നും സ്ത്രീക്ക് ടിക്കറ്റ് കാണിക്കാനായില്ല. മാത്രമല്ല, സ്റ്റേഷനിൽ വച്ച് അവർ ടിടിഇയെ തല്ലാൻ ശ്രമിക്കുകയും ചെയ്തു.

Scroll to load tweet…

വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പലരും സ്ത്രീയെ രൂക്ഷമായി വിമർശിച്ചു. അവർക്കെതിരെ നടപടി വേണം എന്നാണ് പലരും പറഞ്ഞത്. അതേസമയം റെയില്‍വേ സേവയും വിഷയത്തില്‍ പ്രതികരിച്ചു. ഇത്തരം പെരുമാറ്റങ്ങള്‍ റെയില്‍വേ പ്രോത്സാഹിപ്പിക്കില്ല എന്ന് റെയില്‍വേ സേവ പറയുന്നു.