പിന്നീട് സ്റ്റീഫൻ തന്റെ അമ്മയോടും താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോ​ദിക്കുന്നത് കേൾക്കാം. ഇന്ത്യക്കാർക്ക് എവിടെ പോയാലും ഉറക്കെ സംസാരിക്കുന്ന ഒരു മോശം ശീലമുണ്ട് അല്ലേ എന്നാണ് ചോദ്യം.

ഓരോ രാജ്യത്തിനും ഓരോ സംസ്കാരമാണ്. ഇന്ത്യക്കാരാണെങ്കിൽ നിറങ്ങളും ബഹളങ്ങളും ആഘോഷങ്ങളും ഒക്കെ അല്പം കൂടിയ ആൾക്കാരാണ്. എന്നാൽ, മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എല്ലാവർക്കും ഇതത്ര രസിക്കണം എന്നില്ല. അങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യക്കാരനായ യുവാവ് തന്നെയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, ഭൂട്ടാനിൽ പോയപ്പോഴുണ്ടായ അനുഭവമാണ്. സ്റ്റീഫൻ എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറത്തെവിടെയെങ്കിലും പോയാൽ ഭയങ്കര ശബ്ദമാണ് എന്നാണ് യുവാവിന്റെ പരാതി.

'അനാവശ്യമായ ശബ്ദം' എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. 'ഇന്ത്യക്കാർ എന്തിനാണ് ഇത്ര ഉച്ചത്തിൽ സംസാരിക്കുന്നത്? അവർ പോകുന്നിടത്തെല്ലാം ബഹളം മാത്രമേയുള്ളൂ. നമുക്ക് മറ്റൊരു രാജ്യത്തിന്റെ സമാധാനത്തെ മാനിക്കാനാവില്ലേ? ഈ ശബ്ദം തനിക്കും മറ്റ് രാജ്യങ്ങളുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കാൻ ശ്രമിക്കുന്ന മറ്റ് ഇന്ത്യക്കാർക്കും നാണക്കേട് ഉണ്ടാക്കുന്നതാണ്' എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്.

പിന്നീട് സ്റ്റീഫൻ തന്റെ അമ്മയോടും താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോ​ദിക്കുന്നത് കേൾക്കാം. ഇന്ത്യക്കാർക്ക് എവിടെ പോയാലും ഉറക്കെ സംസാരിക്കുന്ന ഒരു മോശം ശീലമുണ്ട് അല്ലേ എന്നാണ് ചോദ്യം. അതേ താൻ അതിനോട് പൂർണമായും യോജിക്കുന്നു എന്നാണ് അമ്മയുടെ മറുപടി. അതിൽ തനിക്ക് ലജ്ജ തോന്നുന്നുണ്ട് എന്ന് അമ്മയും പിന്നീട് സ്റ്റീഫനും പറയുന്നത് കാണാം.

View post on Instagram

'മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യക്കാരെ ഇഷ്ടപ്പെടാത്തത് വെറുതെയല്ല' എന്നും തന്റെ പോസ്റ്റിന്റെ കാപ്ഷനിൽ യുവാവ് കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സ്റ്റീഫൻ പറഞ്ഞതിനെ പലരും അനുകൂലിച്ചു. അവർക്ക് സംസാരിക്കുന്നതിന് പകരം പരസ്പരം അലറുകയാണ് ചെയ്യുക എന്നാണ് ഒരാൾ കമന്റ് നൽകിയത്. എല്ലാ ഇന്ത്യക്കാരും അങ്ങനെയല്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്.