പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് ഉത്തര കൊറിയയുടെയും യുഎസിന്റെയും അധിനിവേശമാണ്. എന്നാൽ ആരാണ് ആദ്യ നീക്കം നടത്തുകയെന്നതിനെക്കുറിച്ച് വീഡിയോ വിശദമായി പറഞ്ഞിട്ടില്ല.
ചിലർ തങ്ങൾ ടൈം ട്രാവൽ നടത്തി എന്നും അവകാശപ്പെട്ട് നിരവധി കഥകൾ പങ്കുവയ്ക്കാറുണ്ട്. പലരും ഇപ്പോൾ തങ്ങൾ ടൈം ട്രാവൽ(time travelling) നടത്തി എന്നും ഇന്നതെല്ലാമാണ് ഈ ലോകത്ത് ഇനി സംഭവിക്കാൻ പോകുന്നത് എന്നുമെല്ലാം പറഞ്ഞുകൊണ്ട് വീഡിയോകൾ ടിക്ടോക്കിലും മറ്റും പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ, ഇതിൽ ആളുകൾക്ക് വലിയ വിശ്വാസം ഒന്നുമില്ല. എങ്കിലും അത്തരം വീഡിയോ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോൾ, അങ്ങനെ ഒരു സ്വയം പ്രഖ്യാപിത ടൈം ട്രാവലർ നടത്തിയ പ്രസ്താവനയാണ് ചർച്ചയാവുന്നത്. ഉടൻ തന്നെ അമേരിക്കയും ഉത്തര കൊറിയയും(US and North Korea) തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടും എന്നായിരുന്നു ഇയാളുടെ വാദം. റഷ്യ, യുക്രൈനിൽ അധിനിവേശം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇയാളുടെ വാദം.
മാർച്ച് 10 ന് TikTok-ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, സ്വയം പ്രഖ്യാപിത ടൈംട്രാവലർ 2022 -ൽ ഉടനീളം സംഭവിക്കുമെന്ന് പറഞ്ഞ് ഭയാനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ പ്രവചിക്കുന്നുണ്ട്. അതിൽ പുതിയ യുദ്ധങ്ങളും ബഹിരാകാശ കണ്ടെത്തലുകളും ഉൾപ്പെടുന്നു. പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് ഉത്തര കൊറിയയുടെയും യുഎസിന്റെയും അധിനിവേശമാണ്. എന്നാൽ ആരാണ് ആദ്യ നീക്കം നടത്തുകയെന്നതിനെക്കുറിച്ച് വീഡിയോ വിശദമായി പറഞ്ഞിട്ടില്ല.
വീഡിയോ പറയുന്നു: "2022 -ലേക്ക് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ... മാർച്ച് 22 - ഉത്തര കൊറിയയുടെയും യുഎസിന്റെയും അധിനിവേശം. ഏപ്രിൽ 19 - "ഒമേഗ" എന്നറിയപ്പെടുന്ന ഒരു പുതിയ കൊവിഡ് വകഭേദം ഭൂമിയെ ബാധിക്കും, മറ്റേതൊരു വകഭേദത്തിന്റെയും 5 മടങ്ങ് മോശമാണ് ഈ വകഭേദം."
"മെയ് 24 - നാസ "KLET-33" എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഗ്രഹം കണ്ടെത്തും. അതിൽ ജീവൻ ഉണ്ടെന്ന് അവർ പറയുന്നു. ജൂൺ 28 - ജോർജിയയ്ക്കും സൗത്ത് കരോലിനയ്ക്കും ഇടയിൽ ഏറ്റവും അപകടകരമായ 5 ചുഴലിക്കാറ്റുകളിൽ ഒന്ന് സംഭവിക്കും." ഒപ്പം സെലിബ്രിറ്റികളുടെ വ്യാജമരണങ്ങളെ കുറിച്ചും ഭൂമികുലുക്കത്തെ കുറിച്ചുമെല്ലാം ഇയാൾ പറയുന്നുണ്ട്.
ഏതായാലും ടിക്ടോക്കിൽ നിരവധിപ്പേരാണ് ഇയാളെ ഫോളോ ചെയ്യുന്നത്. ഈ ടൈം ട്രാവലിന് പിന്നിൽ യുക്തിസഹമായ കാര്യങ്ങളൊന്നും കാണാനില്ലെങ്കിലും ഒരുപാട് പേർ വീഡിയോ കണ്ടു.
