ഈ വർഷം തുടക്കത്തിലാണ് ഈ സേവനം നൽകിത്തുടങ്ങിയത്. നിരവധിപ്പേരാണ് ഇങ്ങനെ ടൂത്ത് ടാറ്റൂ ചെയ്യുന്നതിനായി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഇതിപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇവിടുത്തെ ഒരു സ്റ്റാഫ് പറയുന്നത്.
കാലാകാലങ്ങളിൽ പലതരം ട്രെൻഡുകൾ ഓരോ രാജ്യത്തും ഉണ്ടായി വരാറുണ്ട്. അതുപോലെ ചൈനയിൽ ഒരു പുതിയ ട്രെൻഡുണ്ടായിരിക്കയാണ്. അതാണ് ടൂത്ത് ടാറ്റൂ. പല്ലിലെ ടാറ്റൂ തന്നെയാണ് സംഭവം. പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഡെന്റൽ ക്യാപ്പുകളിലാണ് ടാറ്റൂ വരുന്നത്. അതും നല്ല മോട്ടിവേഷൻ ടാറ്റൂകളാണ് പലരും ചെയ്യുന്നത്. 'ധനികരാവുക', 'വിജയം ഉറപ്പ് വരുത്തുക' തുടങ്ങിയ വാക്കുകളാണത്രെ പലരും ഈ ഡെന്റൽ ക്യാപ്പുകളിൽ ടാറ്റൂ ചെയ്യുന്നത്. ഡെന്റൽ ഹോസ്പിറ്റലുകളാണ് ഈ ടാറ്റൂവിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആളുകളെ ആകർഷിക്കാനായി ചിലപ്പോൾ ഫ്രീയായും ഈ ടാറ്റൂ ചെയ്തുകൊടുക്കുന്നുണ്ടത്രെ.
ഞങ്ങളുടെ ഈ 3D പ്രിന്റഡ് ടൂത്ത് ക്രൗണുകൾ എയ്‌റോസ്‌പേസ് മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നവയാണ്. നിങ്ങളുടെ പ്രശ്‌നമുള്ള പല്ല് നന്നാക്കുക മാത്രമല്ല അവ ചെയ്യുന്നത് പകരം അതിൽ ടാറ്റൂ ചെയ്യുമെന്നും അവ കസ്റ്റമൈസ്ഡ് ആയിരിക്കുമെന്നുമാണ് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പരസ്യത്തിൽ കുറിച്ചിരിക്കുന്നത്.
ഈ വർഷം തുടക്കത്തിലാണ് ഈ സേവനം നൽകിത്തുടങ്ങിയത്. നിരവധിപ്പേരാണ് ഇങ്ങനെ ടൂത്ത് ടാറ്റൂ ചെയ്യുന്നതിനായി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഇതിപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇവിടുത്തെ ഒരു സ്റ്റാഫ് പറയുന്നത്. ഇങ്ങനെ ടാറ്റൂ ചെയ്യുന്നതിന് 2000 യുവാൻ അതായത് ഏകദേശം 25,000 രൂപയാണ് ഫീസ് വരുന്നത്.
നിരവധിപ്പേരാണ് തങ്ങളുടെ പല്ലുകളിൽ ഇതുപോലെ ടാറ്റൂ ക്യാപ്പുകൾ ധരിക്കുന്നത്. അതേസമയം, വിദഗ്ദ്ധർ ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് പല്ലുകൾക്ക് പ്രശ്നമുണ്ടാക്കുമെന്നും ഏറെക്കാലം ഇത് ധരിക്കുന്നത് വായയുടെയും പല്ലിന്റെയും ആരോഗ്യത്തേയും ശുചിത്വത്തേയും ബാധിക്കും എന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, അപ്പോഴും ഇതിനോടുള്ള പ്രിയം കൂടുക തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


